🌈🌞🌈 പ്രഭാത പ്രാർത്ഥന🌈🌞🌈
🌻🔥🌻🔥🌻🔥🌻🔥🌻🔥🌻🔥🌻
“എന്റെ കഷ്ടതയില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് എനിക്ക് ഉത്തരമരുളി. പാതാളത്തിന്റെ ഉദരത്തില്‍ നിന്നു ഞാന്‍ നിലവിളിച്ചു; അവിടുന്ന് എന്റെ നിലവിളി കേട്ടു. അവിടുന്ന് എന്നെ ആഴത്തിലേക്ക്, സമുദ്രമധ്യത്തിലേക്കു വലിച്ചെറിഞ്ഞു. പ്രവാഹം എന്നെ വളഞ്ഞു. അങ്ങയുടെ തിരമാലകള്‍ എന്റെ മുകളിലൂടെ കടന്നുപോയി.അപ്പോള്‍, ഞാന്‍ പറഞ്ഞു: അങ്ങയുടെ സന്നിധിയില്‍നിന്നു ഞാന്‍ നിഷ്‌കാസിതനായിരിക്കുന്നു.അങ്ങയുടെ വിശുദ്ധ മന്ദിരത്തിലേക്ക്, ഇനി ഞാന്‍ എങ്ങനെ നോക്കും? സമുദ്രം എന്നെ വലയം ചെയ്തിരിക്കുന്നു. ആഴി എന്നെ ചുറ്റിയിരിക്കുന്നു. പായല്‍ എന്റെ തല വരിഞ്ഞുമുറുക്കിയിരിക്കുന്നുപര്‍വതങ്ങള്‍ വേരുപാകിയിരിക്കുന്ന സമുദ്രത്തിന്റെ അടിത്തട്ടിലേക്കു ഞാന്‍ ഇറങ്ങിച്ചെന്നു. അതിന്റെ ഓടാമ്പലുകള്‍ എന്നെ എന്നേക്കുമായി അടച്ചുപൂട്ടി.എങ്കിലും എന്റെ ദൈവമായ കര്‍ത്താവേ, അങ്ങ് എന്റെ ജീവനെ പാതാളത്തില്‍ നിന്നു പൊക്കിയെടുത്തു. എന്റെ ജീവന്‍മരവിച്ചപ്പോള്‍, ഞാന്‍ കര്‍ത്താവിനെ ഓര്‍ത്തു.എന്റെ പ്രാര്‍ഥന അങ്ങയുടെ അടുക്കല്‍, അങ്ങയുടെ വിശുദ്ധ മന്ദിരത്തില്‍, എത്തി.
(യോനായുടെ പുസ്തകം, 2:2-7)”
കർത്താവെ, ഞങ്ങളുടെ പ്രാർത്ഥന അങ്ങയുടെ വിശുദ്ധ മന്ദിരത്തിൽ എത്തിച്ചേരുമാറാകട്ടെ. ഞങ്ങളുടെ നിലവിളികൾ അങ്ങയുടെ സന്നിധിയിൽ മുഴങ്ങുമ്പോൾ കൃപ തോന്നി ഞങ്ങളുടെ നേരെ അങ്ങയുടെ കണ്ണുകളെ തിരിക്കണമേ. എത്ര കാലം അവിടുന്ന് ഞങ്ങളുടെ രോദനങ്ങളെ തള്ളി കളയും. ഞങ്ങളുടെ പ്രാർത്ഥനകൾക്ക് നേരെ മുഖം തിരിക്കും. അവിടുന്ന് നീതിമാനാണല്ലോ. ഞങ്ങളുടെ പാപങ്ങളും, നീതി കേടുകളും പലപ്പോഴും അവിടുത്തെ ഞങ്ങളിൽ നിന്നും അകറ്റി. പിന്നെയും നാഥാ അവിടുത്തെ വഴികളിൽ എത്തിച്ചേരുവാൻ ദുർഘടമായ പാതയിൽ കൂടി കർത്താവ് ഞങ്ങളെ നയിച്ചു. തകർന്നു പോകുമെന്ന് തോന്നിയ നിമിഷങ്ങളിലും ദൈവ പരിപാലനയുടെ ശ്കതി അനുഭവിക്കുവാൻ ദൈവമേ അങ്ങ് ഞങ്ങളെ സഹായിച്ചുവല്ലോ. അവിടുത്തെ ദൂതന്മാരുടെ സംരക്ഷണം എല്ലായ്പ്പോഴും ഉണ്ടായിരുന്നു. മരുഭൂമിയിലെ മന്നാ പൊഴിച്ച് ഇസ്രായേൽ ജനത്തെ സംരക്ഷിച്ചത് പോലെ അവിടുന്ന് ഞങ്ങളെ സംരക്ഷിച്ചു. എങ്കിലും കർത്താവെ പലപ്പോഴും ഞങ്ങൾ അങ്ങേയ്ക്ക് എതിരായി പിറുപിറുത്തു. ദൈവമേ മാപ്പു നല്കണമേ. ഈ പ്രഭാതത്തിൽ അങ്ങയുടെ കരുണ ഞങ്ങളുടെ മേൽ വർഷിക്കപ്പെടട്ടെ. ഇന്നേ ദിനത്തിൽ സഹനങ്ങൾ അനുഭവിക്കുന്ന സകലർക്കും ദൈവത്തിന്റെ അഗാധമായ കരുണ അനുഭവിക്കുവാൻ ഇടയാകട്ടെ. വലിയ നന്മകളാൽ, ദൈവമേ ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ ജീവിത പ്രതിസന്ധികളിൽ നിന്നും അവിടുന്ന് കര കയറ്റണമേ. ആമേൻ🙏🏻🙏🏻🙏🏻
Discover more from Nelson MCBS
Subscribe to get the latest posts sent to your email.

Leave a comment