എനിക്ക് “നാലു വർത്തമാനം” ഇന്നു പറയണം

ചാക്കോച്ചിയുടെ സു’വിശേഷങ്ങൾ’

എനിക്ക് “നാലു വർത്തമാനം” ഇന്നു പറയണം

ഗലീലി കടൽ തീരത്ത് പ്രത്യക്ഷപ്പെടുന്ന യേശു.

ഈ ഞായറാഴ്ചത്തെ സുവിശേഷം വായിച്ചപ്പോഴാണ് നാലു വർത്തമാനം നിങ്ങളോട് പറയണമെന്ന് തോന്നിയത്.

സത്യത്തിൽ എനിക്ക് അല്ല “നാലു വർത്തമാനം” പറയാൻ തോന്നേണ്ടത് യേശുവിനാണ്. കാരണം ആ പണിയാണ് ശിഷ്യർ കാണിച്ചത്.
കാരണം അല്പം ദിവസം മുമ്പാണ് പിതാവ് എന്നെ അയച്ചത് പോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞ് അവരുടെ മേൽ നിശ്വസിച്ചു പരിശുദ്ധാത്മാവിനെ സ്വീകരിക്കുവിൻ എന്ന് പറഞ്ഞു ഇരുത്തിയിട്ട് പോയതാണ്… (യോഹ.20:19)

Jesus at Galilee
നാലു വർത്തമാനം പറയാൻ കാരണമുണ്ട് !!!
ആരെങ്കിലും കാണിക്കുന്ന പണിയാണോ? ഇനിയും മീൻപിടിക്കാൻ പോണം എന്നുണ്ടെങ്കിൽ തനിയെ പോയാൽ പോരേ എന്തിന് മറ്റുള്ളവരെക്കൂടി വഷളാക്കുന്നത്?? നമ്മുടെ ശീമോച്ചയനെക്കുറിച്ച പറഞ്ഞു വന്നത്.
” ഞാൻ മീൻ പിടിക്കാൻ പോവുകയാണ്”
കൂടെയുള്ളവർ ഞങ്ങളും വരുന്നു എന്ന് പറഞ്ഞപ്പോൾ വരണ്ട എന്ന് പറയണ്ടേ.??
(യോഹന്നാൻ സുവിശേഷം 21)
എന്തായാലും വീട്ടിൽ അടങ്ങി ഇരിക്കണം എന്ന് പറഞ്ഞിട്ട് പോയ യേശു ഈ രംഗം കാണുമ്പോൾ നമ്മുടെ സ്വഭാവ രീതി അനുസരിച്ച് ആയിരുന്നെങ്കിൽ “നല്ല രണ്ട് വർത്തമാനം” ( മനസ്സിലായിക്കാണും. ഇടയ്ക്ക് പറയുന്നതല്ലേ) പറഞ്ഞേനെ.

ഇവിടെയാണ് ഈ സുവിശേഷത്തിലെ പ്രസക്തി എനിക്ക് തോന്നിയത് . യേശു അതിശയിപ്പിച്ചു കളഞ്ഞു.
യേശുവിനെ ഞാൻ ഇഷ്ടപ്പെടാൻ ഒരു കാരണം ഇതാണ്. പൂർണ്ണ മനുഷ്യൻ എന്ന നിലയിൽ “പുള്ളി” അതിശയിപ്പിക്കുന്ന ആക്ഷൻ ആണ് എപ്പോഴും. പാപിനിയെ കല്ലെറിയാൻ വന്നവരോടുള്ള ഡയലോഗ് ആണ് “മരണമാസ്” ഡയലോഗ് ആയി തോന്നിയത്. “നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ”
അപ്പോൾ പണ്ടുമുതലേ അതിശയിപ്പിക്കുന്ന മാസ് ഡയലോഗിന്‍റെ ആളാണ്..
തിബേരിയാസ് കടൽതീരത്ത്
ഞാനായിരുന്നെങ്കിൽ ഒരു പക്ഷേ ഈ രംഗം കാണുമ്പോൾ ദേഷ്യപ്പെട്ട് എല്ലാരും കയറി പോടാ എന്നു പറഞ്ഞു വള്ളം കൊണ്ട് കരക്ക് പൂട്ടി താക്കോൽ എന്റെ പോക്കറ്റിൽ ഇട്ടേനെ.!!!! എന്നിട്ട് മേലാൽ വള്ളത്തിൽ തൊട്ടുപോകരുത് എന്ന് കൂടി പറഞ്ഞേനെ….! ഉറപ്പാ.

ഇവിടെയാണ് മനുഷ്യജീവിതത്തിൽ വേണ്ട നാലു വർത്തമാനം യേശു പറയാതെ പറയുന്നത്.
ഈ “വർത്തമാനം” നമ്മുടെ കുടുംബത്തിൽ നമ്മുടെ സുഹൃത്തുക്കളുടെ ഇടയിൽ ആവശ്യമാണ്.
ഈ “വർത്തമാനം” ഉണ്ടെങ്കിൽ നമ്മുടെ സ്നേഹബന്ധം കൂടുതൽ സൗന്ദര്യമുള്ളതാവും.

1. പരാജയപ്പെട്ട്‌ പോകുന്നവരെ അംഗീകരിക്കുന്ന “വർത്തമാനം”.
John 21:5
[5]So Jesus said to them, “Children, you do not have any fish, do you?” They answered Him, “No.”
കുഞ്ഞുങ്ങളെ നിങ്ങൾക്ക് മീൻ വല്ലതും കിട്ടിയോ?

സത്യത്തിൽ ചോദിക്കേണ്ടിയിരുന്നത് ഞാൻ പറയുന്നത് കേൾക്കാതെ മീൻ പിടിക്കാൻ പോയിട്ട് എന്ത് കിട്ടി? കണക്കായിപ്പോയി. അല്ലെങ്കിലും എനിക്കറിയാമായിരുന്നു കിട്ടില്ല എന്ന്…

കയറി പോടാ എന്നു പറയുന്നതിനു പകരം ദേഷ്യപ്പെടാതെ അവരുടെ വിശ്വാസ കുറവിനെ, പരാജയത്തെ അംഗീകരിച്ചുകൊണ്ട് ചേർത്തുപിടിച്ച് ചോദിക്കുന്നു!!?

ശരിയാണ് എന്റെ ജീവിതത്തിൽ ചില പരാജയങ്ങളിൽ, ചില വീഴ്ചകളിൽ തോളിൽ ചേർത്തുപിടിച്ച് പോട്ടെടാ സാരമില്ല എന്ന് പറഞ്ഞിട്ടുള്ളവരെയാണ് ഇന്നും കണ്ണുനിറഞ്ഞ് ഓർമ്മിക്കുന്നത്.

കുഞ്ഞ് സ്പടിക ഗ്ലാസ് താഴെയിട്ടു പൊട്ടിച്ച് നിൽക്കുമ്പോൾ തുടയിൽ ഒരു അടി പ്രതീക്ഷിക്കുമ്പോൾ പോട്ടേ കുഞ്ഞേ സാരമില്ല സൂക്ഷിക്കണ്ടെ എന്നുപറയുമ്പോൾ കുഞ്ഞിനു കിട്ടുന്ന ഒരു അതിശയം ഉണ്ടല്ലോ..

ആരാണ് അറിഞ്ഞുകൊണ്ട് പരാജയപ്പെടാൻ നിൽക്കുന്നത്? ആരാണ് മനപ്പൂർവ്വം തോൽക്കുന്നത്?
ജീവിതയാത്രയിൽ പറ്റി പോകുന്നതല്ലേ??

നിങ്ങളിൽകുറവുകൾ ഇല്ലാത്ത ആരെങ്കിലും ഉണ്ടെങ്കിൽ ഒന്നു പറയണം..
എനിക്കൊരു ഇൻറർവ്യൂ എടുക്കാനാ!!!Failed

പരാജയപ്പെടുന്നവരെ, വീണു പോകുന്നവരെ ചേർത്തുപിടിക്കുന്ന ഒരു വർത്തമാനം.

2. അനുനയത്തിന്റെ ഒരു വർത്തമാനം.

John 21:And He said to them, “Cast the net on the right-hand side of the boat and you will find a catch. ”
വള്ളത്തിൻറെ വലതു വശത്ത് വല ഇടുക
LETS TRY ONCE MORE.
അനുനയത്തിന്റെ ഒരു വർത്തമാനം വേണം. പോട്ടെ സാരമില്ല ഒന്നുകൂടി ശ്രമിക്കാം.

IELTS പരീക്ഷയിൽ മൂന്നാം പ്രാവശ്യവും തോൽക്കുമ്പോൾ എന്റെ പൈസ കളയാൻ വേണ്ടി ജനിച്ച ഒരു സാധനം എന്നുപറയാം.
ബിസിനസിൽ പരാജയപ്പെട്ടു നിൽക്കുമ്പോൾ അല്ലെങ്കിലും നിങ്ങൾ ഒരു പരാജയമാണ് എന്നൊക്കെയാണ് പലപ്പോഴും നമ്മുടെ വായിൽ നിന്ന് വരുന്നത്.
അല്ലെങ്കിലും നിങ്ങൾ കൈവെക്കുന്നത് എല്ലാം പരാജയപ്പെടത്തെ ഉള്ളൂ… എന്നൊക്കെയാണ് ചുറ്റുമുള്ള വർത്തമാനം

ഒന്നുകൂടി ശ്രമിക്കൂ സ്നേഹത്തോടെ പറയാൻ സാധിക്കുന്നത് ഒരു വലിയ മനസ്സാണ്. പരാജിതരെ കണ്ടു ചിരിക്കുന്ന ഒരു സമൂഹമാണ് ചുറ്റിലും.

സത്യത്തിൽ ജയിക്കാനല്ല നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത്. തോൽക്കാൻ പഠിപ്പിക്കണം !! തോൽക്കാൻ പഠിക്കുന്നവരെ ജീവിതത്തിൽ വിജയിക്കു….

അതുകൊണ്ടാണ് ജപ്പാൻ ഫുട്ബോൾ പ്ലെ യേഴ്‌സിനെ കുറിച്ച് പറയുന്നത്. 100% തോൽക്കുന്നത് വരെ തോറ്റു എന്ന് അവർ സമ്മതിക്കില്ല എന്ന്.
നമ്മൾ തോറ്റു പരാജയപ്പെട്ടു എന്ന് നമ്മൾ സമ്മതിക്കുന്നത് വരെ നമ്മൾ പരാജയപ്പെട്ടിട്ടില്ല എന്നു പറയും

ഈ കൊറോണ കാലത്ത് ധനം കൊണ്ടോ വിദ്യാഭ്യാസം കൊണ്ടോ സൗന്ദര്യം കൊണ്ടോ സുഹൃത്തുക്കൾ കൊണ്ടോ രക്ഷപ്പെടാൻ സാധിക്കില്ല. തോറ്റാലും തളരാത്ത ഒരു മനസ്സു കൊണ്ട് മാത്രമേ രക്ഷപ്പെടാൻ സാധിക്കൂ…..

തുടരും…..
ചാക്കോച്ചി…

Chackochi

  • Chackochi Meledom
  • Email: chackochimcms@gmail.com

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment