ദാമ്പത്യം, Kavitha

വിവാഹജീവിതത്തിന്റെ 10 വർഷങ്ങൾ പിന്നിട്ട സന്തോഷത്തിൽ ഒരു കവിത എഴുതിക്കളയാം എന്ന് തോന്നി കുറച്ച് വരികൾ കുറിച്ചു നിങ്ങൾക്കായി അത് പങ്ക് വെക്കുന്നു 👇
ദാമ്പത്യം
**********
ഉടലൊന്നായ്ത്തീരുന്നതല്ല ദാമ്പത്യം
ഉയിരൊന്നായ്ത്തീരുന്നതാണ് ദാമ്പത്യം.
സ്വാർത്ഥം തേടുന്നതല്ല ദാമ്പത്യം
സ്വന്തമാക്കലിനാനന്ദം ദാമ്പത്യം.
ഭൂമിയിൽ നന്മതൻ വിത്ത് പാകീടുവാൻ
ഭൂമിയിൽ ആനന്ദഗീതമുയർത്തുവാൻ
ഏകനായ് മാനവജന്മം പൊലിയാതെ
കൂട്ടിനായ് ഈശ്വരൻ തന്നതീ ദാമ്പത്യം.
അമ്മയായ് തീരുന്ന ആനന്ദം നുകരുവാൻ
അച്ചനായ് തീരുന്ന ഗൗരവമറിയുവാൻ
സന്താനങ്ങളോടൊത്ത് സന്തോഷിച്ചീടുവാൻ
സർവ്വേശൻ തന്നൊരീ സുന്ദരദാമ്പത്യം
അറിയുന്നു ഇന്നു ഞാൻ ആ ലോകസത്യത്തെ
അനുഭവിക്കുന്നോരോ അണുവിലും തെറ്റാതെ
നന്ദി ചൊല്ലീടുവാൻ വാക്കുകൾ പരതുന്നു
കിട്ടില്ലെന്നറികിലും മുന്നോട്ട് ദാമ്പത്യം.
———————————————
*സോളി ജോസഫ് മാങ്ങാട്ട് *


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment