BASED ON CATENA AUREYA OF ST. THOMAS AQUINAS
EPISODE 6
വ്യാഖ്യാനം : രണ്ടാമതായി സുവിശേഷപരമായ സിദ്ധാന്തത്തിന് ശക്തിയുടെ ശ്രേഷ്ഠതയുണ്ട്, അതുകൊണ്ട് അപ്പസ്തോലന് ഇങ്ങനെ പറയുന്നു. സുവിശേഷം… രക്ഷയിലേക്കുനയിക്കുന്ന ദൈവശക്തിയാണ്”. (റോമ1:16). പ്രവാചകനും “ശക്തിയോടെ നീ സ്വരമുയര്ത്തുക എന്ന് മുന്കൂട്ടി പറയുമ്പോള് ഇത് കാണിക്കുന്നു. അത് പിന്നീട് സുവിശേഷ പ്രബോധനത്തിന്റെ രീതിയായിത്തീരുന്നു. സിദ്ധാന്തത്തിന് വ്യക്തത നല്കുന്ന ശബ്ദം ഉയര്ത്തല് കൊണ്ടുതന്നെ.
Gloss.: Secondly, the Evangelic doctrine has sublimity of strength; whence the Apostle says, “The Gospel is the power of God to the salvation of all that believe.” [Rom1:16] The Prophet also shews this in the foregoing words, “Lift up thy voice with might;” which further marks out the manner of evangelic teaching, by that raising the voice which gives clearness to the doctrine.
ആഗസ്തീനോസ് : എന്തെന്നാല് വിശുദ്ധലിഖിതം രചിച്ചിരിക്കുന്ന രീതി എല്ലാവര്ക്കും സമീപിക്കാവുന്ന രീതിയാണ്. എന്നാല് കുറച്ചുപേര് മാത്രം പൂര്ണമായി അതില് പ്രവേശിക്കുന്നു. അതില് പറയുന്ന കാര്യങ്ങള് പരിചയമുളള സുഹൃത്ത് വഞ്ചന കൂടാതെ പഠിപ്പില്ലാത്തവരുടെ ഹൃദയത്തിലേക്ക് പറയുന്നതുപോലെ തുറന്നു പറയുന്നു. പഠിപ്പുള്ളവരോടെന്നപോലെ പറയുന്നു. അത് മറച്ചു വയ്ക്കുന്നത് രഹസ്യങ്ങളാണ്. പഠിപ്പില്ലാത്ത പതുക്കെ ഗ്രഹിക്കുന്ന ആത്മാവ് സമീപിക്കാന് ഭയപ്പെടത്തക്കവിധം ഉന്നതമായ പ്രഭാഷണം നടത്തുന്നില്ല, ദരിദ്രന് സമ്പന്നനോടെന്നപോലെ. പിന്നെയോ വിനീതമായ ശൈലി ഉപയോഗിച്ച് എല്ലാവരെയും ക്ഷണിക്കുന്നു. അതുവഴി വ്യക്തമായ സത്യങ്ങള്കൊണ്ട് പരിപോഷിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് പിന്നെയോ നിഗൂഡ സത്യങ്ങളില് അഭ്യസിപ്പിക്കുന്നു. കാരണം, അതിന് രണ്ടിന്റെയും വിഷയമുണ്ട്.
Aug., ad Volus. Ep. 3: For the mode in which Holy Scripture is put together, is one accessible to all, but thoroughly entered into by few. The things it shews openly, doth as a familiar friend without guile speaking to the heart of the unleamed, as the learned. The things veils in mysteries, [t does not deck out in lofty speech, to which a slow and unlearned soul would not dare to approach, as a poor man would not toa rich; but in lowly phrase it invites all, whom it not only feeds with plain truth, but exercises in hidden knowledge; for has matter of both.
എന്നാല് സുവ്യക്തമായകാര്യങ്ങള് നിരസിക്കപ്പെടാതിരിക്കാന് അതുവീണ്ടും പിടിച്ചു നിറുത്തുന്നു. പിടിച്ചു നിറുത്തപ്പെടുന്നതുകൊണ്ട് അവ പുതുതായി തോന്നുന്നു. അങ്ങനെ പുതുതായി തോന്നുന്നവ വീണ്ടും രസകരമായി പ്രകാശിപ്പിക്കുന്നു. അങ്ങനെ എല്ലാവര്ക്കും യോജിച്ച വിധത്തിലുള്ള പ്രകൃതികള് ഇവിടെ ഉണ്ട്. തെറ്റുള്ളവരെ തിരുത്തുന്നു. ദുര്ബലരെ ശക്തിപ്പെടുത്തുന്നു. ശക്തരെ തൃപ്തരാക്കുന്നു.
But that its plain things might not be despised, these very same things it again withholds; being withheld they become as new; and thus become new they are again pleasingly expressed. Thus all tempers have here what is meet for them; the bad are corrected, the weak are strengthened, the strong are gratified.
വ്യാഖ്യാനം : ഉയര്ന്ന സ്വരം അകലെ കേള്ക്കപ്പെടുന്നതുകൊണ്ട് ഉയര്ന്ന സ്വരത്തെ സുവിശേഷ സിദ്ധാന്ത ത്തിന്റെ പ്രസിദ്ധീകരണമായി ശ്രദ്ധിക്കണം. അത് ഒരു ജനതയോടുമാത്രം പ്രസംഗിക്കപ്പെടാന് നല്കപ്പെട്ടതല്ല. പിന്നെയോ എല്ലാ ജനതകളോടും പ്രസംഗിക്കപ്പെടാന് നല്കപ്പെടുന്നതാണ്. കര്ത്താവു പറയുന്നു: “എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്” (മത്തായി 16:15).
Gloss.: But because the voice when raised on high is heard further off, by the raising of the voice may be denoted the publication of the Gospel doctrine; because it is given to be preached not to one nation only, but to all nations. The Lord speaks, “Preach the Gospel to every creature.” [Matt 16:1 5]
.
ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ, പൗലോസ് ശ്ലീഹാ ഏതൻസിലെ അരെയോപ്പാഗസ്സിന്റെ നടുവിൽ നിന്ന് പ്രസംഗിച്ചതിനേ ഓർമ്മിച്ചു കൊണ്ട് പറ യുമായിരുന്നു. ഇന്നേത്തെ ഇന്റർനെറ്റും മാധ്യമങ്ങളും അരെയോപ്പാഗസ്സ് ആണെന്ന്. പൗലോസ് ഇന്ന് ജീവിച്ചിരുന്നു എങ്കിൽ തീർച്ചയായും സുവിശേഷ പ്രഘോഷണത്തിന് ഈ സൗകര്യം ഉപയോഗപ്പെടുത്തുമായിരുന്നു.ഇന്ന് നമ്മൾ ആ അരെയോപ്പാഗസ്സിൽ ആണിപ്പോൾ.
ദൈവവും നാമും ഒന്നാകുക എന്ന് പറഞ്ഞാല് ഉടമ്പടി ആണ്.ജീവൻ നൽകൽ ആണ്. പരസ്പരം ഉള്ള ലയനം ആണ്. വിവാഹ ഉടമ്പടിയിൽ എന്ന പോലെ,പരസ്പരം ജീവൻ നൽകി ഒന്നകുന്നത് പോലെ. ഇത് പോലെ ആണ് പിതാവും പുത്രനും. ഇങ്ങിനെ ജീവൻ നൽകൽ ആണ് വിശുദ്ധ കുർബാനയിലും വചനത്തിലും ഈശോ പറയുന്നത്. ഈശോ പറയുന്നു,ഞാൻ പറയുന്ന വചനം എന്റെ ആത്മാവും ജീവനും ആണ്. അത് ഞാൻ നിനക്ക് തരികയാണ്. ഇത് എന്റെ ശരീരം ആകുന്നു.ഇത് എന്റെ രക്തം ആകുന്നു എന്ന് പറഞ്ഞു നമുക്ക് നൽകി. അങ്ങിനെ നമുക്ക് പൂർണ്ണത കിട്ടി. ആ പൂർണ്ണത നമ്മിലേക്ക് വന്നു കഴിഞ്ഞപ്പോൾ ദൈവവും മനുഷ്യനും ഒന്നായി.
നിയമവും പ്രവാചകന്മാരും യോഹന്നാന് വരെ ആയിരുന്നു. അതിനുശേഷം, ദൈവരാജ്യത്തിന്െറ സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എല്ലാവരും ബലം പ്രയോഗിച്ച് അതില് പ്രവേശിക്കുന്നു.
ലൂക്കാ 16 : 16
ബലം പ്രയോഗിച്ച് എന്ന് പറയുന്നത് കൊണ്ട് നമ്മൾ ബലം പ്രയോഗിക്കണം എന്നല്ല ഇവിടെ അർത്ഥം. നിയമവും പ്രവാചകൻമാരും യോഹന്നാന്നോട് കൂടി അവസാനിച്ചു. ഇനി പുതിയ യുഗം ആണ്. അതിൽ ബലം പ്രയോഗിച്ചു കയറണം എന്ന് പറഞ്ഞാൽ പരിശുദ്ധാത്മാവിലൂടെ ആണ് അതിൽ പ്രവേശിക്കുക. നമ്മൾ ഒന്നും ചെയ്യേണ്ട.നമ്മളെ പൂർണ്ണമായി പരിശുദ്ധാത്മാവിനു വിട്ടു കൊടുത്താൽ പരിശുദ്ധാത്മാവ് നമ്മെ കൊണ്ട് പോകും. ഈശോ പറഞ്ഞു,നിങൾ എന്നെ അനുഗമിക്കുക. ഞാൻ നിങ്ങളെ പിതാവിന്റെ അടുക്കലേക്ക് കൊണ്ട് പോകാം. നമ്മൾ ഒന്നും ചെയ്യേണ്ട എന്ന് പറയുന്നിടത്ത്,നമ്മൾ വിശ്വസിക്കണം. ആ വിശ്വാസം എങ്ങിനെ ആയിരിക്കണം? നമ്മുടെ വിശ്വാസത്തിന്റെ കഴമ്പിനെ,ഉള്ളടക്കത്തെ നമ്മൾ മനസ്സിലാക്കണം. അപ്പോഴാണ് നമ്മുടെ വിശ്വാസത്തിന്റെ വ്യാപ്തി നമ്മൾ അറിയുന്നത്.
അവിടന്ന് ഒന്നും എഴുതിയില്ലെന്ന് നാം പറയരുത്. അവിടത്തെ അവയവങ്ങള് തങ്ങളുടെ ശിരസ്സ് പറഞ്ഞുകൊടുത്തത് പഠിച്ചവര് എഴുതിയതായിട്ടാണ് നാം കാണുന്നത്. എന്തെന്നാല് അവിടത്തെ
പ്രവൃത്തികളെയും വാക്കുകളെയും സംബന്ധിച്ച് നാം വായിക്കണമെന്ന് അവിടന്ന് ആഗ്രഹിച്ചത് എന്തും, തന്റെ കൈകള്കൊണ്ടെന്നപോലെ എഴുതാന് അവരെ ചുമതലപ്പെടുത്തി.
രണ്ടാമതായി സുവിശേഷപരമായ സിദ്ധാന്തത്തിന് ശക്തിയുടെ ശ്രേഷ്ഠതയുണ്ട്, അതുകൊണ്ട് അപ്പസ്തോലന് ഇങ്ങനെ പറയുന്നു. സുവിശേഷം…രക്ഷയിലേക്കുനയിക്കുന്ന ദൈവശക്തിയാണ്”.
സുവിശേഷത്തിൽ ഒരു ദൈവിക ശക്തി ഉണ്ട്.
വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നുണ്ട് സുവിശേഷം രക്ഷയിലേക്ക് നയിക്കുന്ന ശക്തിയാണ്.
സുവിശേഷത്തെപ്പറ്റി ഞാന് ലജ്ജിക്കുന്നില്ല. എന്തെന്നാല്, വിശ്വസിക്കുന്ന ഏവര്ക്കും, ആദ്യം യഹൂദര്ക്കും പിന്നീടു ഗ്രീക്കുകാര്ക്കും, അതു രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ്.
റോമാ 1 : 16
സുവിശേഷം ദൈവശക്തി ആണ്. നമ്മൾ കണ്ടിട്ടുണ്ടല്ലോ, സവിശേഷത്തിലെ ഒരു വചനം പറയുമ്പോൾ അത്ഭുതകരമായ മാനസാന്തരം ഉണ്ടാകുന്നത്. അത്ഭുതങ്ങൾ നടക്കുന്നു.
ഇരുപത്തി അഞ്ചു വർഷം മുൻപ് ബ്രദർ ആദ്യമായി കേരളത്തിൽ കൺവെൻഷൻ നടത്തി.അത് തൃശൂർ ലൂർദ് പള്ളിയിൽ ആയിരുന്നു. ആ പള്ളിയുടെ മുമ്പിൽ ആണ് ജൂബിലി മിഷൻ ഹോസ്പിറ്റൽ. അവിടെ അന്ന് വൈകുന്നേരം സർജറി ക്കു അഡ്മിറ്റ് ചെയ്തിരുന്ന ഒരു സഹോദരൻ പ്രത്യക അനുവാദത്തോട് കൂടി വചനം കേൾക്കുവാൻ വന്നു ഇരുന്നു. അന്ന് ബ്രദർ വചനം പങ്ക് വച്ച നിമിഷത്തിൽ ഉറക്കെ പറഞ്ഞു, “ലാസറെ എഴുന്നേൽക്കൂ.” ആ സമയം ആ സഹോദരൻ കറൻറ് ശരീരത്തിൽ കൂടി കടന്നു പോകുന്ന ഒരു അവസ്ഥ ഉണ്ടായി. ഉച്ച കഴിഞ്ഞു സർജറി ക്കു ചെന്നപ്പോൾ ഡോക്ടർമാർ അത്ഭുതത്തോടെ ചോദിച്ചു ഹെർണിയ കാണുന്നില്ലല്ലോ എന്ന്. രണ്ടു ഹെർണിയയും കാണാനില്ല. ഇത് ഒരു ഭൗതിക കാര്യം ആണെങ്കിലും, ഈ ഭൗതിക കാര്യം നടക്കുന്നത് ഒരു ആത്മീയ ശക്തിയുടെ അതി ശക്തമായ പ്രസരണം ആണ്. ആ അതിശക്തമായ പ്രസരണത്തിന് കാരണം ആയത് വചനം ആണ്. അതാണ് സുവിശേഷത്തിന്റെ ശക്തി. അതിനാൽ പൗലോസ് ശ്ലീഹാ പറയുന്നു സുവിശേഷം രക്ഷയിലേക്കി നയിക്കുന്ന ശക്തി ആണ് എന്ന്. ഒന്ന് നമ്മൾ ഇവിടെ മനസ്സിലാക്കണം. ഈശോയുടെ അധരത്തിൽ നിന്നും വരുന്ന വാക്ക് ഈശോ തന്നെ ആണ്. അതാണ് അതിന്റെ പ്രധാന രഹസ്യം.
അപ്പം എടുത്തു വാഴ്ത്തി ഈശോ പറഞ്ഞു ഇത് എന്റെ ശരീരം ആകുന്നു എന്ന്. അപ്പൊൾ അത് ശരീരം ആകുന്നു. ഈ ഗോതമ്പ് അപ്പം ഉയിർത്തെഴുന്നേറ്റ യേശു ക്രിസ്തു ആയി മാറുന്നു. അത് നമ്മൾ മനസ്സിലാക്കുന്നില്ലേ? ഇത് നമ്മൾ എന്നും വിശുദ്ധ കുർബാനയിൽ കാണുന്നുണ്ട്.പക്ഷേ നമ്മൾ അത്ര ആഴത്തിലേക്ക് പോകുന്നില്ല. വൈദികൻ യേശു പറഞ്ഞ അതേ വാക്ക് കൗദാശികമായ യോഗ്യത കൊടുത്തരിക്കുന്ന വൈദികനും കൗദാശികമായ പരിശുദ്ധാത്മാവിന്റെ ആവാസവും . പുരോഹിതനായി നിൽക്കുന്ന യേശുവും യേശുവിന്റെ വചനവും വന്നപ്പോൾ ഗോതമ്പ് അപ്പം ഉയിരത്തെഴുന്നേറ്റ യേശു ആയി മാറുന്നു.ഇതാണ് സുവിശേഷത്തിന്റെ ശക്തി. യേശുവിന്റെ വചനത്തിന്റെ ശക്തി.ഇതെല്ലാം ദൈവശക്തി ആണ്.
ശക്തിയും സ്വരവും സുവിശേഷ പ്രഘോഷണത്തിനു വേണം . സുവിശേഷ പ്ര ഘോഷണത്തിന് നിൽക്കുമ്പോൾ ഒരു വലിയ ആത്മീയ ശക്തി വന്നു നിറയുന്നത് നമ്മൾ അറിയും.
ആഗസ്തീനോസ് : എന്തെന്നാല് വിശുദ്ധലിഖിതം രചിച്ചിരിക്കുന്ന രീതി എല്ലാവര്ക്കും സമീപിക്കാവുന്ന രീതിയാണ്.
കുഞ്ഞുങ്ങൾക്ക് പോലും .
എന്നാല് കുറച്ചുപേര് മാത്രം പൂര്ണമായി അതില് പ്രവേശിക്കുന്നു.എല്ലാവർക്കും സമീപിക്കാം. എന്നാൽ കുറചു പേർ , ഉദാഹരണത്തിനു വേണ്ടി പറയാം. വിശുദ്ധ അഗസ്റ്റിനോസ്,വിശുദ്ധ റബാനിയോസ് അങ്ങിനെ ഉള്ളവരുടെ മേൽ. അവർ അത് ദിവസം തോറും ചിന്തിച്ചു ധ്യാനിച്ച് പഠിക്കുന്നു.
അവന്െറ ആനന്ദം കര്ത്താവിന്െറ നിയമത്തിലാണ്; രാവും പകലും അവന് അതിനെക്കുറിച്ചുധ്യാനിക്കുന്നു.
സങ്കീര്ത്തനങ്ങള് 1 : 2
ഇങ്ങിനെ രാവും പകലും ഇതിനെ കുറിച്ച് ധ്യാനിച്ചു പഠിച്ചും ജീവിക്കുന്ന ക്രിസ്തീയ ജീവിതങ്ങൾ ഉണ്ട്. അതിന് വേണ്ടി വിളിച്ചിരിക്കുന്നവർ ആണ്. ചിലർ എത്ര ശ്രമിച്ചിട്ടും ജോലി കിട്ടുന്നില്ല,ഒരിടത്തും എത്തി പെടുന്നില്ല. അപ്പൊൾ ഒന്ന് ആലോചിച്ചു നോക്കണം. നമ്മുടെ വിളി എന്താണ്? അച്ചന്മാർക്കും സിസ്റ്റേഴ്സിനും മാത്രം ഉള്ളതല്ല ഈ സുവിശേഷ പ്രഘോഷണം. നമുക്ക് സുവിശേഷകരിൽ തന്നെ ലുക്കയെ നോക്കാം. ലൂക്കാ ഒരു വൈദികൻ ആയിരുന്നോ? ഒരു അപ്പസ്തോലൻ ആയിരുന്നോ? മാർക്കോസിന്റെ കാര്യത്തിലും അങ്ങിനെ തന്നെ ഒരു സാധാരണ വിശ്വാസികൾ ആയിരുന്നു, അവർ. അവരാണ് അപ്പസ്തോലരോടൊപ്പം രണ്ടു വലിയ സുവിശേഷകർ ആയത്. നമ്മൾ ഓരോരുത്തരും സുവിശേഷത്തിന്റെ രഹസ്യങ്ങളിലേക്ക് പോകേണ്ടതാണ്. ഇത് ഇവിടെ പ്രത്യേകിച്ച് പറയാൻ കാരണം, നമ്മുടെ കുടുംബങ്ങളിൽ ഒന്നും എത്തി പിടിക്കുവാൻ കഴിയാത്ത അവസ്ഥ ആണ്. നമുക്ക് ഇപ്പോഴും നമ്മുടെ കുടുംബത്തെ കുറിച്ചും മക്കളെ കുറിച്ചും ആധിയാണ്. ഒരു കാര്യം ഇവിടെ ഉറപ്പിച്ചു പറയാൻ കഴിയും. നമ്മിൽ ഇൗ സുവിശേഷ രഹസ്യങ്ങൾ നിറഞ്ഞു കഴിയുമ്പോൾ നമ്മുടെ കുഞ്ഞുങ്ങളിലും അത് വന്നു നിറയും. അത് തലമുറകളിലേക്ക് നീണ്ടു പോകും. അങ്ങിനെ അവർ രൂപാന്തരപ്പെടും. അങ്ങിനെ ലോകം മുഴുവനും പരക്കും. എല്ലാവർക്കും സമയം ഇല്ല.പക്ഷേ കുറച്ച് പേര് അതിൽ പൂർണ്ണമായി അതിൽ പ്രവേശിക്കും. നമ്മൾ കൂടുതൽ സുവിശേഷത്തിനു ലക്ഷ്യം വക്കുക. അതിൽ പറയുന്ന കാര്യങ്ങൾ
പരിചയമുളള സുഹൃത്ത് വഞ്ചന കൂടാതെ പഠിപ്പില്ലാത്തവരുടെ ഹൃദയത്തിലേക്ക് പറയുന്നതുപോലെ തുറന്നു പറയുന്നു.
അതായത് ചിലർ ചില കാര്യങ്ങൾ പറയുമ്പോൾ ചില സൂത്രവിദ്യയോടെ പറയും.പരിചയമുള്ള, അല്ലെങ്കിൽ ഒരു ആത്മാർത്ഥ സുഹൃത്ത് അങ്ങിനെ അല്ല പറയുക.ആത്മാർത്ഥമായി പറയും.അതിൽ ഒളിഞ്ഞിരിക്കുന്ന സൂത്രങ്ങൾ ഇല്ല. ഹൃദയത്തിലേക്ക് പറയുന്നത് പോലെ തുറന്നു പറയും. പഠിപ്പുള്ളവനോട് എന്നത് പോലെ പറയും. സുവിശേഷം നമ്മോട് പറഞ്ഞത് പോലെ തന്നെയാണ് വിശുദ്ധ ജെറോം, വിശുദ്ധ അഗസ്റ്റിനോസിനോടും പറഞ്ഞത്. പഠിപ്പില്ലാത്തവരോടും ഉള്ളവരോടും പറയുമ്പോൾ പരിശുദ്ധാത്മാവിന്റെ ഒരു പ്രത്യക ശൈലി ഉണ്ട് അതിൽ. പഠിപ്പുള്ളവരിലേക്ക് പകരുന്ന പോലെ തന്നെ നമ്മിലേക്കും അത് പകരും. അക്ഷരാഭ്യാസം ഇല്ലാത്തവർ പോലും സുവിശേഷം വായിക്കും. അവർക്ക് സുവിശേഷം മനസ്സിലാവുകയും ചെയ്യും. സുവിശേഷത്തിൽ അടങ്ങിയിരിക്കുന്ന ദൈവിക ശക്തി രഹസ്യങ്ങൾ ആണ്. അതിൽ അടങ്ങിയിരിക്കുന്ന ചില രഹസ്യങ്ങൾ മറച്ചു വച്ചിരിക്കയാണ്. അത് ചില സമയത്ത് മാത്രമേ തുറക്കുകയുള്ളു.
അവര് കണ്ടിട്ടും കാണാതിരിക്കുന്നതിനും കേട്ടിട്ടും ഗ്രഹിക്കാതിരിക്കുന്നതിനും അങ്ങനെ അവര് മനസ്സുതിരിഞ്ഞ് മോചനം പ്രാപിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അത്.
മര്ക്കോസ് 4 : 12
ഉപമകൾ ഈശോ എല്ലാവർക്കും പൂർണ്ണമായി വിശദീകരിച്ചു കൊടുത്തിട്ടില്ല. അത് അറിയുവാൻ കുറചു പേർ അപ്പസ്തോലരും വേറെ കുറചു പേരും ഈശോയുടെ അരികെ ചെന്ന് ചോദിച്ചു,ഇതിന്റെ അർത്ഥം പറഞ്ഞു തരുവാൻ. അവർക്ക് ഈശോ വിശദീകരിച്ചു കൊടുത്തു, അതിന്റെ രഹസ്യം. എന്നിട്ട് അവരോട് പറഞ്ഞു, നിങ്ങൾക്കാണ് ദൈവരാജ്യത്തിന്റെ രഹസ്യം അറിയുവാൻ വരം നൽകിയിട്ടുള്ളത്. മറ്റുള്ളവർക്കു എല്ലാം ഉപമകളിൽ കൂടിയും. ഇങ്ങിനെ രഹസ്യങ്ങൾ അറിയുവാൻ ആദ്യം നമ്മൾ അടിസ്ഥാന കാര്യങ്ങൾ പഠിക്കണം. അത് കഴിഞ്ഞ് വേണം രഹസ്യങ്ങൾ മനസ്സിലാക്കുവാൻ. സുവിശേഷത്തിൽ അങ്ങിനെ ഒളിഞ്ഞു കിടക്കുന്ന ഭാഗം ഉണ്ട്, രഹസ്യങ്ങളുടെ ഭാഗം.
ഉദാഹരണമായി ഒരു ചിത്രകാരൻ ഒരു ചിത്രം വരച്ചു കഴിയും വരെ അതിനെ മറച്ചു വക്കും. പണി എല്ലാം കഴിയുമ്പോൾ എല്ലാവരുടെയും മുൻപിൽ അത് അനാച്ഛാദനം ചെയ്യും. അതുപോലെ ചില ഭാഗങ്ങൾ ഉണ്ട് സുവിശേഷത്തിൽ. പഠിപ്പിക്കത്ത, പതുക്കെ ഗ്രഹിക്കുന്ന ആത്മാവ് സമീപിക്കാൻ ഭയപ്പെടും തക്ക പ്രഭാഷണം നടത്തുന്നില്ല. സുവിശേഷത്തിന്റെ അവതരണ ശൈലിയിൽ പഠിപ്പില്ലാത്തവരെ ഭയപ്പെടുത്തി അകറ്റുന്ന ഒരു രീതി അല്ല. ദരിദ്രൻ സമ്പന്നനോട് എന്ന പോലെ വിനീതമായ ശൈലി ഉപയോഗിച്ച് എല്ലാവരെയും ക്ഷണിക്കുന്നു. അതുവഴി വ്യക്തമായ സത്യങ്ങൾ കൊണ്ട് പരിപോഷിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് പിന്നെയോ നിഗൂഡ സത്യങ്ങളിൽ അഭ്യസിപ്പിക്കുന്നു. കാരണം, അതിന് രണ്ടിന്റെയും വിഷയമുണ്ട്.
ചില കാര്യങ്ങൾ വളരെ നിരപ്പാർന്നത് ആണ്. മറ്റു ചിലത് വ്യക്തമായ സത്യം കൊണ്ട് പരിപോഷിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. പിന്നെയോ നിഗൂഢമായ സത്യങ്ങളിൽ അഭ്യസിക്കുന്നു.
എന്നാല് സുവ്യക്തമായകാര്യങ്ങള് നിരസിക്കപ്പെടാതിരിക്കാൻ അതു വീണ്ടും പിടിച്ചു നിറുത്തുന്നു. പിടിച്ചു നിറുത്തപ്പെടുന്നതുകൊണ്ട് അവ പുതുതായി തോന്നുന്നു. അങ്ങനെ പുതുതായി തോന്നുന്നവ വീണ്ടും രസകരമായി പ്രകാശിപ്പിക്കുന്നു
ഉദാഹരണമായി, ഈശോ പറഞ്ഞു മനുഷ്യൻ ജീവിക്കുന്നത് അപ്പം കൊണ്ട് മാത്രമല്ല.വളരെ വ്യക്തമായി പറഞ്ഞു. നിന്റെ അധരത്തിൽ നിന്നും വരുന്ന ഓരോ വാക്ക് കൊണ്ടും ആണ്. ഇതിന്റെ ആശയം പല സ്ഥലത്ത് പറയും. വേറെ ഒരു സ്ഥലത്ത് ഇത് പറയുമ്പോൾ പുതിയതായി തോന്നും. പുതിയതായി തോന്നുന്നവ വീണ്ടും രസകരമായി പ്രകാശിപ്പിക്കുന്നു. അങ്ങിനെ എല്ലാവർക്കും യോജിച്ച രീതിയിൽ ഉള്ള പ്രകൃതികൾ ഇവിടെയുണ്ട്.
സുവിശേഷത്തിന്റെ വചനത്തിൽ എല്ലാ പ്രകൃതിയിലും യോജിച്ച വിധത്തിലുള്ള വചനങ്ങൾ ഉണ്ട്.
ഓരോരുത്തർക്കും ഉള്ള വചനം അതിൽ ഉണ്ട്. അത് വല്ലപ്പോഴും പൊടി തട്ടി എടുത്ത് വായിച്ചാൽ പോരാ. നമ്മൾ അതിന് വേണ്ട ഊന്നൽ കൊടുക്കുന്നില്ല എന്നതാണ് സത്യം. തെറ്റുള്ളവരെ തിരുത്തുന്നു. ദുർബലരെ ശക്തിപ്പെടുത്തുന്നു. വിശുദ്ധ അഗസ്റ്റിനോസു ഒരു വചനം എടുത്ത് വായിച്ചു, അത് ഇതായിരുന്നു. നീ പകലന് യോജിച്ച വിധത്തിൽ പെരുമാറുവിൻ. ഇൗ വചനം നിമിത്തം വിശുദ്ധന് മാനസാന്തരം ഉണ്ടായി. ഓരോരുത്തരിലും മാനസാന്തരം നടത്തുന്നത് അവന്റെ ശക്തി അല്ല. ഈ വചനം അവനെ സ്പർശിക്കുമ്പോൾ വചനത്തിൽ അടങ്ങിയിരിക്കുന്ന രക്ഷയുടെ ശക്തി അവനിലേക്ക് പകർന്ന് അവന്റെ ആത്മാവിന് കരുത്ത് കൊടുക്കുന്നു. അവന്റെ ജീവിതത്തിലേക്ക് ഉള്ള വെളിച്ചം കൊടുക്കുന്നു.
അങ്ങയുടെ വചനം എന്െറ പാദത്തിനു വിളക്കും പാതയില് പ്രകാശവുമാണ്.
സങ്കീര്ത്തനങ്ങള് 119 : 105
നമ്മൾ അവരെ ഉപദേശിക്കാൻ പോകുന്നതിലും നല്ലത്,അവർക്ക് ഒരു വചനം കൊടുക്കുക. ആ വചനം അവരെ തിരുത്തും. ദുർബലരെ ശക്തിപ്പെടുത്തുന്നു.നമ്മുടെ കാര്യത്തിലായാലും തളർന്നു പോകുന്ന അവസ്ഥയിൽ ഈശോയോട് ഒരു വചനത്തിനു വേണ്ടി പ്രാർത്ഥിച്ച് ഒരു വചനം കിട്ടുമ്പോൾ,വീണ്ടും നമ്മിൽ ശക്തി വരും. അതാണ് ദുർബലരെ ശക്തിപ്പെടുത്തുന്നു.ശക്തരെ തൃപ്തരാക്കുന്നു എന്ന് പറയുന്നത്. ഇങ്ങിനെ ഒക്കെ ആണെങ്കിലും നമ്മിൽ ശക്തി വരണമെങ്കിൽ ഉന്നതമായ ശക്തി വരണമെങ്കിൽ അതിന് പറ്റിയ വചനം നമുക്ക് ലഭിക്കണം.
സത്യമായി ഞാന് നിങ്ങളോടു പറയുന്നു: സ്ത്രീകളില് നിന്നു ജനിച്ചവരില് സ്നാപകയോഹന്നാനെക്കാള് വലിയവന് ഇല്ല. എങ്കിലും സ്വര്ഗരാജ്യത്തിലെ ഏറ്റവും ചെറിയവന് അവനെക്കാള് വലിയവനാണ്.
മത്തായി 11 : 11
ദൈവം നമ്മെ കുറിച്ച് കണക്കാക്കുന്നത് ഇങ്ങിനെയാണ്. എന്തെന്നാൽ ഈശോ നമുക്ക് വേണ്ടി ശരീരവും രക്തവും തന്ന് തനിക്ക് തുല്യം ആക്കിയിരിക്കുന്നു.അതാണ് ശക്തരേ തൃപ്തരാക്കുന്നു എന്ന് പറയുന്നത്. വിശ്വാസത്തിൽ നിന്ന് വിശ്വാസത്തിലേക്ക്,കൃപക്ക് മേൽ കൃപ എന്നെല്ലാം പറയുന്നത് ഇതാണ്.
1 തെറ്റു തിരുത്തുന്നു.
2 ദുർബലരെ ശക്തിപ്പെടുത്തുന്നു.
3 ശക്തരെ തൃപ്തരാക്കുന്നു.
മൂന്നു കാര്യവും നമ്മിൽ ഓരോരുത്തരിലും ഉണ്ട്. ഇതെല്ലാം ദൈവത്തിന്റെ വചനത്തിലൂടെ ആണ്.
ഉയര്ന്ന സ്വരം അകലെ കേള്ക്കപ്പെടുന്നതുകൊണ്ട് ഉയര്ന്ന സ്വരത്തെ സുവിശേഷ സിദ്ധാന്ത ത്തിന്റെ പ്രസിദ്ധീകരണമായി ശ്രദ്ധിക്കണം.
ഉച്ച സ്വരത്തിൽ പ്രഘോഷിക്കുക. എന്താണ് ഉച്ച സ്വരം? സുവിശേഷം എന്ന് പറഞ്ഞാല് ലോകം മുഴുവനും കേൾക്കേണ്ട ഒന്നാണ്.
അത് ഒരു ജനതയോടുമാത്രം പ്രസംഗിക്കപ്പെടാന് നല്കപ്പെട്ടതല്ല. പിന്നെയോ എല്ലാ ജനതകളോടും പ്രസംഗിക്കപ്പെടാന് നല്കപ്പെടുന്നതാണ്. കര്ത്താവു പറയുന്നു: “എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്” (മത്തായി 16:15).
സുവിശേഷത്തിന്റെ മറ്റൊരു രഹസ്യം അത് ഉയർന്ന സ്വരത്തിൽ പ്രാഘോഷിക്കുക എന്ന് പറഞ്ഞു. ഈശോയും മറ്റുള്ളവരും ഉയർന്ന സ്വരത്തിൽ പ്രഘോഷിച്ചു. ഉയർന്ന സ്വരത്തിൽ പ്രഘോഷിക്കേണ്ടത്തിന്റെ കാരണം, അതിന് eternal power ആണ്. ഈശോ മലമുകളിൽ വച്ച് പറഞ്ഞ കാര്യങ്ങൾ എന്ന് അവിടെ കൂടിയവർക്ക് മാത്രം ഉള്ളതല്ല. അത് എന്നെത്തെയും ആളുകൾക്ക് വേണ്ടി ഉള്ളതാണ്.
CCT 1085
ഈശോയുടെ ജീവിതത്തിൽ നടന്നത് എല്ലാം അനന്തതയിലേക്ക് പ്രവേശിച്ചിരിക്കുന്നു. അവിടുത്തെ മണിക്കൂർ വന്നപ്പോൾ ഒരിക്കലും കടന്നു പോകാത്ത അനന്യമായ ചരിത്ര സംഭവം അവിടെ ഇന്ന് ജീവിക്കുന്നു. യേശു മരിക്കുന്നു, അടക്കപ്പെടുന്നു മൃതരിൽ നിന്നും ഉയിർക്കുന്നു. പിതാവിന്റെ വലതു ഭാഗത്ത് എന്നേക്കുമായി ഉപവിഷ്ഠനായി ഇരിക്കുന്നു. അവിടത്തെ പെസഹാ രഹസ്യം നമ്മുടെ ചരിത്രത്തിൽ നടന്ന ഒരു യഥാർത്ഥ സംഭവം ആണ്.എന്നാല് അത് അനന്യം ആണ്. മറ്റെല്ലാ ചരിത്ര സംഭവങ്ങളും നടന്നു,അതെല്ലാം ഭൂതകാലത്തിൽ കടന്നു പോയി. എന്നാല് നേരെ മറിച്ച് ക്രിസ്തുവിന്റെ പെസഹാ രഹസ്യം ഭൂതകാലത്തിൽ മാത്രം നിലനിൽക്കാൻ സാധ്യമല്ല. എന്തെന്നാൽ തന്റെ മരണം വഴി അവിടന്ന് മരണത്തെ നശിപ്പിച്ചു. ക്രിസ്തു ആയിരിക്കുന്നതെല്ലാം എല്ലാ മനുഷ്യർക്കും വേണ്ടി അവിടന്ന് ചെയ്തതും സഹിച്ചതും ആയ സകലതും ദൈവിക നിത്യതയിലേക്ക് പങ്കു പറ്റുന്നു. (Divine eternity.)
ഈശോ പ്രഘോഷിച്ച വചനം എന്ന് ജീവിച്ച ആളുകൾക്ക് വേണ്ടി മാത്രം ആയിരുന്നില്ല. ഏതു കാലത്തും ഉള്ള ആളുകൾക്ക് വേണ്ടി ആണെന്ന് അന്ന് പറഞ്ഞു. അന്ന് ഈശോ പറഞ്ഞ വചനം നിത്യതയിലേക്കി പ്രവേശിച്ചിരിക്കുന്നു.
അതാണ് ഒരിക്കൽ പത്രോസിനോടും കൂട്ടരോടും നിങ്ങൾക്കും പോകണോ എന്ന് ചോദിച്ചപ്പോൾ, പത്രോസ് പറഞ്ഞത് ഞങൾ എവിടേക്ക് പോകാൻ ആണ്. നിത്യവചനം അങ്ങയുടെ പക്കൾ ആണല്ലോ.
ഈ സുവിശേഷ സിദ്ധാന്തത്തിന്റെ പ്രസിദ്ധീകരണം എന്ന് പറയുന്നത് ഇൗ കാലഘട്ടത്തിന് മാത്രം ഉള്ളതല്ല ലോകം മുഴുവനും വ്യാപിക്കാൻ ഉള്ളതാണ്.ഈശോ പ്രാഘോഷിച്ച സുവിശേഷം എല്ലാ കാലത്തിലേക്കും വേണ്ടി ഉള്ളതാണ്. ഇതൊക്കെ നമ്മൾ വിശ്വാസിക്കുന്നത് ആണ് വിശ്വാസത്തിന്റെ കഴമ്പ് എന്ന് പറയുന്നത്. ഉച്ച സ്വരത്തിൽ എന്ന് പറയുന്നത്, അത് പറയുന്നത് അനന്തതയിലേക്ക് ആണ്.
ഈശോ എന്ത് പറയുമ്പോഴും അതത് സ്ഥലത്തെ അനുഷ്ഠാനങ്ങളെ ബന്ധപ്പെടുത്തി ആണ്.
ഉദാഹരണത്തിന് കാല് കഴുകൽ ശുശ്രൂഷ. .കാല് കഴുകൽ അവിടെ കൃത്യമായി ചെയ്യുന്ന ഒരു പ്രവർത്തി ആണ്. ആ കാലുകഴുകലിനെ ദൈവം തന്റെ സുവിശേഷത്തിലെ രക്ഷാകര പദ്ധതിയുടെ വിശുധീകരണത്തിന്റെ ഒരു വലിയ രഹസ്യമായി മാറ്റി. അത് പ്രസിദ്ധീകരിക്കുമ്പോൾ അത് അവർക്ക് എളുപ്പം മനസ്സിലാകും. കാലുകഴുകല് പോലെ വളരെ അനിവാര്യം ആണ്. എന്നാൽ അതിന്റെ ആത്മീയ തലം എന്താണ്? നിത്യതയിലേക്കുള്ള ആത്മീയത ആണ്. അത് ഒരു ജനതയോട് മാത്രം പ്രസംഗിക്കപ്പെടാൻ മാത്രം ഉള്ളതല്ല. പിന്നെയോ എല്ലാ ജനതകളോടും പ്രസങ്ങിക്കപ്പെടാൻ നൽകപ്പെട്ടത് ആണ്. അത് കൊണ്ടാണ് കർത്താവ് പറയുന്നത് എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ.
സുവിശേഷത്തിന് ഒരു ദൈവിക ശക്തി ഉണ്ട്. അത് രക്ഷയിലേക്കു നയിക്കുന്ന ശക്തി ആണ്. അതിൽ അടങ്ങിയിരിക്കുന്ന ഉള്ളടക്കം മാത്രമല്ല,ഒരു ആത്മീയ ശക്തി അതിൽ ഉണ്ട്

Leave a comment