മരണ മാസ് !ബോട്ടുയാത്ര

നിര്‍മ്മാലൃം's avatarNirmala devi

മാഗസിനിൽ പ്രസിദ്ധീകരിക്കാൻ വേണ്ടി തെരഞ്ഞെടുത്ത കൃതികളിൽ നിന്നും ലഭിച്ച ആ അനുഭവകഥ എന്നെ ഏറെ ആകൃഷ്ടയാക്കി. ഒന്ന്, ആ കഥ ഞാനുമായി ബന്ധപ്പെട്ടതാണ്. രണ്ട് , വളരെയധികം യാഥാർത്ഥ്യ ബോധത്തോടെ സത്യസന്ധമായി അവതരിപ്പിച്ചിരിക്കുന്നു. ഈ വർഷത്തെ ഏറ്റവും നല്ല എഴുത്തിനുള്ള സമ്മാനം നേടിയ ആ കഥ അദ്ധ്യാപികയായ ഞാനിവിടെ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നു. എന്റെ വിദ്യാർത്ഥിനിയായ ദീപിക തന്റെ അനുഭവ കഥ വിവരിക്കുന്നു

ബോട്ടുയാത്ര

ഞാനും എന്റെ കൂട്ടുകാരിയായ സാറാ മറിയം തോമസുമായി ഒരു ഞായറാഴ്ച സെലിൻ ടീച്ചറുടെ വീട്ടിൽ പോയി. മുന്നേ നിശ്ചയിച്ചുറപ്പിച്ച യാത്രയൊന്നുമല്ലായിരുന്നു അത്. അവിടെ അടുത്ത് , കൂട്ടുകാരിയുടെ കല്യാണം കൂടിയ ശേഷമുള്ള പോക്കായിരുന്നു അത്. ഞങ്ങളുടെ കൂട്ടുകെട്ടിനെ കോളേജിലുള്ള പല സൂഹൃത്തുക്കളും വിളിച്ചിരുന്നത് പെട്രോളും തീപ്പെട്ടിയെന്നും അരം + അരം എന്നും ബോബനും മോളിയെന്നും ഇങ്ങനെ പല ചെല്ലപ്പേരുകളിലായിരുന്നു. എന്തു തന്നെയായാലും ഞങ്ങളുടെ അദ്ധ്യാപക പഠന കലാലയത്തിൽ ഞങ്ങൾ സൃഷ്ടിച്ച ഓളങ്ങൾ ചെറുതല്ലായിരുന്നു.

ബസിറങ്ങിയ ശേഷം, ഒരു കിലോമീറ്റർ അകലെയുള്ള ടീച്ചറുടെ വീട്ടിലേക്ക് നടന്നാണ് പോയത്. പൗലോ കൊയ്ലോയുടെ ആൽക്കെമിസ്റ്റിൽ പറയുന്ന പോലെ നടന്നു പരിചയമാകുന്ന വഴികൾ നമുക്കു സ്വന്തമാകും. അപ്രകാരം ഈ ലോകത്തെ മുഴുവൻ സ്വന്തമാക്കാൻ ഞാനാഗ്രഹിച്ചു. വയലേലകളും അതിന്റെ മധ്യത്തായി പോകുന്ന ചെമ്മൺപാതയും എന്നെ ഏറെ ആകർഷിച്ചു .സ്വകാര്യ വാഹനങ്ങൾ മാത്രം പോകുന്ന ആ റോഡ് ചെന്നവസാനിക്കുന്നത് രണ്ടു പേർക്കു മാത്രം കഷ്ടിച്ചു നടക്കാവുന്ന ഒരു വഴിയിലാണ്. കരിയിലകളും പൂക്കളും കിടക്കുന്ന ആ വഴിയുടെ ഒരു…

View original post 621 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment