കൈകൊള്ളേണമേ…
അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ
പിതാവിന് പ്രണാമം
Rooha Media
അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവേ…അങ്ങയുടെ പൗരോഹിത്യത്തെ കർത്താവ് സ്വർഗ്ഗരാജ്യത്തിൽ മഹത്വപ്പെടുത്തട്ടെ…
1) അല്ലയോ ദേവാലയമേ സമാധാനത്തോടെ വസിക്കുക. എന്തെന്നാൽ ഞാൻ പോകുന്നു. നിന്നിൽ നീതിയോടെ വസിക്കുന്നവർ എനിക്കു വേണ്ടി പ്രാർഥിക്കട്ടെ…
2) എന്റെ സഹോദരങ്ങളും സുഹൃത്തുക്കളും വാത്സല്യഭാജനങ്ങളും ആയുള്ളവരേ നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെ ഓർക്കണമേ… എന്തെന്നാൽ ഞാൻ എന്നന്നേക്കുമായി നിങ്ങളിൽ നിന്ന് വേർപിരിയുകയാണ്..
3) ഞാൻ പോകുന്നെങ്കിലും എനിക്ക് ഭയമില്ല. എന്തെന്നാൽ എന്റെ കർത്താവാണ് എന്നെ വിളിച്ചത്. ആനന്ദത്തിന്റെയും മഹത്വത്തിന്റെയും കിരീടം അവൻ എന്റെ ശിരസ്സിൽ ചാർത്തും.
4) നിന്നെ വന്നു വഹിച്ചുകൊണ്ടുപോയ മാലാഖ പറുദീസായിലേയ്ക്ക് നിന്നെ നയിക്കുകയും രാജാവിന് മുൻപിൽ നിന്നെ ഒരു കാണിക്കയായി (offering) അർപ്പിക്കുകയും ചെയ്യട്ടെ. സമാധാനത്താലെ പോകുവിൻ.
5) എന്റെ സഹോദരരും സ്നേഹിതരും വാത്സല്യഭാജനങ്ങളും എന്റെ ശുശ്രൂഷ സ്വീകരിച്ചവരും ആയവരേ… വിശുദ്ധ ദൈവാലയത്തിൽ എന്നെ ഓർക്കാൻ
വിസ്മരിക്കരുതേ…
6) കിന്നര നാദം നിലച്ചതിനാൽ നീ വിലപിക്കരുത്. കാരണം, ഇതാ നീയിപ്പോൾ മാലാഖമാർക്കൊപ്പം നിന്റെ നാഥനായ ഈശോയ്ക്ക് സ്തുതികൾ പാടുകയാണ്.
7) നല്ല ശുശ്രൂഷ നിർവ്വഹിച്ച നിർമ്മലനായ പുരോഹിതാ സമാധാനത്താലെ പോവുക. ആരുടെ ശുശ്രൂഷയെ നീ സ്നേഹിച്ചുവോ, ആ കർത്താവ് നിനക്ക് പ്രതിഫലം നൽകും
8) ഭൗമിക ദൈവാലയത്തിൽ നല്ല ശുശ്രൂഷ നിർവ്വഹിച്ച പുരോഹിതാ നീ ആനന്ദിക്കണം. കാരണം, ഇതാ ഉന്നതത്തിൽ ഉള്ള ദൈവാലയത്തിൽ നീ മഹത്വം ധരിക്കും.
9) ദൈവഭവനത്തിന്റെ നിർമ്മലമായ പുരോഹിതാ സമാധാനത്താലെ പോവുക. ഇതാ, നിന്റെ സ്നേഹിതരായ മോശയും അഹറോനും നിന്നെ സ്വീകരിക്കാൻ (കണ്ടുമുട്ടാൻ) വരുന്നു.
10) വി. ബലിപീഠത്തിന് മുൻപിൽ നീ നിർവ്വഹിച്ച നിന്റെ അധ്വാനവും ആരാധനയും നിന്നെ തിരഞ്ഞെടുത്ത നിന്റെ കർത്താവിനോട് നിനക്ക് വേണ്ടി അപേക്ഷിച്ചുകൊള്ളും. സമാധാനത്താലെ പോവുക.
11) മാമ്മോദീസാ ജലത്തിലേയ്ക്ക് (തൊട്ടി) നീ വിളിച്ചിറക്കിയ പരിശുദ്ധ റൂഹാ, ആത്മീയ ചിറകുകളോടെ ഉന്നതത്തിലേക്ക് പറന്നുയരാൻ നിന്നെ പ്രാപ്തനാക്കും.
12) പിതാക്കന്മാരും ഇടയന്മാരും ആയുള്ളവരേ…നിങ്ങൾ മിശിഹായുടെ ശരീര രക്തങ്ങൾ അർപ്പിക്കുമ്പോൾ എന്നെയും ഓർക്കണമേ…
13) അല്ലയോ പുരോഹിതാ, ദേവാലയം നിന്നെയോർത്തു സങ്കടപ്പെടുന്നു. ബലിപീഠം നിന്നെപ്രതി വിലപിക്കുന്നു. തകർന്ന ഹൃദയത്തോടെ മദ്ബഹായുടെ വിരി (veil of the sanctuary) നിനക്ക് വേണ്ടി കണ്ണീർ വാർക്കുന്നു…
////പൗരസ്ത്യ സുറിയാനി ക്രമത്തിലെ (സിറോ മലബാർ) വൈദികസ്ഥാനികളുടെ ശവസംസ്‌കാര ശുശ്രൂഷയിലെ യാത്രയയപ്പ് ഗീതത്തിൽ നിന്ന്///

Leave a comment