💧☀ ചിന്താ പ്രഭാതം☀💧
അകപ്പെട്ടു പോകുന്ന സാഹചര്യങ്ങളിൽ നിന്നു പുറത്തു കടക്കാൻ അറിയില്ലെങ്കിൽ അർഹിക്കുന്ന ജീവിതം നഷ്ടമാകും_
ജീവിതത്തിന്റെ കടിഞ്ഞാൺ സ്വന്തം കയ്യിലില്ലെങ്കിൽ കുതിരയുടെ അവസ്ഥ തന്നെ… സ്വന്തം ഇഷ്ടമനുസരിച്ചുള്ള ഒരു സഞ്ചാരവുമില്ല.
ഒരു രൂപരേഖയുമില്ലാതെ നിൽക്കുന്നവർക്ക് മറ്റുള്ളവർ വരയ്ക്കുന്ന വരകൾക്കിടയിലൂടെ സഞ്ചരിക്കുകയല്ലാതെ മാർഗമുണ്ടാകില്ല.പ്രായത്തിനനുസരിച്ചു പ്രകടിപ്പിക്കേണ്ട പക്വതയും ആർജവവും ഇല്ലാതെ വന്നാൽ വഴിപോക്കരെല്ലാം വിധികർത്താക്കളാകും.
💧☀ ശുഭദിനാശംസകൾ..🌷🌹

Leave a comment