മെരീബായിൽ ഇസ്രായേൽ മക്കളുടെ ദാഹമകറ്റിയ യഹോവ, ലോകമായകളിൽ അലഞ്ഞു ദാഹിക്കുന്ന മാനവൻറെ ആത്മാവിലേക്ക് ഇന്ന് പരിശുദ്ധ കുർബാനയായി കടന്നുവരുന്നു…
ആരാധനയുടെ നിമിഷങ്ങളിലേക്ക് പുതുജീവനേകി നവ്യമായ നാദസ്വരം…
An initiative of Dharmaram F-section (2019-20)
A musical passage by the brothers of Dharmaram about how desperate are we to be in unison with the Benevolent. This worship song expresses itself how a human being is desirous of the LORD.
Credits:
Music: Sherin
Lyrics: Jojo
Mixing: Denson, DD Tones
Recording: Akhil, Joseph, Tony
Vocals: Anjo, Sherin, Jeril, Joby, Abin
Keys: Sherin
Violin: Terence, Akhil
Flute: Christvin
Production: Nikhil
Direction: Carol
Editing: Noel
Camera: Praveen, Sanju, Joseph
Light: Kevin
Art: Agus, Joseph
Lyrics:
തീരം തേടും തിരകൾ പോലെ
എൻ ആത്മം അങ്ങയെ തേടുന്നു 2
ആദിയും അന്ത്യവും ആയവനെ
ആദിപരാശക്തി എൻ നാഥനെ
നിന്നിലെത്തുവോളം ഞാൻ പൂർണ്ണനല്ല
ഓഓഓ നിത്യസ്നേഹമേ
എന്നിലലിയും ആത്മനെ
ആരാധന നിനക്കേകിടുന്നു
ആരാധന ആരാധന ആരാധന യേശുവേ (2)
സ്നേഹമേ സംപൂജ്യസ്നേഹമേ
നശ്വരമീയുലകിൻ വശ്വതകൾ 2
ചാപല്യങ്ങളെന്നിലുണർത്താതെ നിൻ
മേലങ്കിയിൽ എന്നെ പൊതിയണമേ 2
നിൻ കരാത്തരിലെന്നെ കാത്തിടേണേ
തീരം തേടും തിരകൾ പോലെ
എൻ ആത്മം അങ്ങയെ തേടുന്നു 2
നിറം മങ്ങിയെൻ ആത്മാവിൽ
നിറദീപമായ് നീ തെളിയേണമേ 2
നിന്നിൽ നിന്നകലാതെ
നിൻ ഹിതം തേടി
നിന്നിലലിയുവാൻ യോഗ്യനാക്കണേ 2
നിന്നിലലിയുവാൻ യോഗ്യനാക്കണേ
തീരം തേടും തിരകൾ പോലെ
എൻ ആത്മം അങ്ങയെ തേടുന്നു
ആദിയും അന്ത്യവും ആയവനെ
ആദിപരാശക്തി എൻ നാഥനെ
നിന്നിലെത്തുവോളം ഞാൻ പൂർണ്ണനല്ല
ഓഓഓ നിത്യസ്നേഹമേ
എന്നിലലിയും ആത്മനെ
ആരാധന നിനക്കേകിടുന്നു
ആരാധന ആരാധന
ആരാധന യേശുവേ (3)

Leave a comment