ചാക്കോച്ചിയുടെ സു’വിശേഷങ്ങൾ’
ശരിക്കും ചതിച്ചതാ !!!?

Go Corona Go….
ഒരു സുഹൃത്ത് വിളിച്ചപ്പോ പറഞ്ഞു …
ഈ ചൈനക്കാർക്ക് ലോകത്തോട് ഒന്നു പറഞ്ഞു കൂടായിരുന്നോ കൊറോണ കണ്ട്രോളീന്ന് പോവൂന്ന്…
ചൈന സാധനം പോലെയാണെന്ന എല്ലാവരും വിചാരിച്ചത്… ചതിച്ചത..😃 ശരിക്കും ചതിച്ചതാ ….
സാധനം ജപ്പാൻ made ആയിരുന്നു..!!
സിനിമ ഡയലോഗ് പോലെ
ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ …..
ശരിയാ ഒന്നു പറയാമായിരുന്നു..
പക്ഷേ കൊറോണ വരുന്നെന്ന് കേട്ടപ്പോൾ ഒന്നോരുങ്ങമായിരുന്നു…
ബെസ്റ്റ് … ഞാൻ ആരോടാ ഇത് പറയുന്നത്??
ദൂരെ ചൈനയിൽ അല്ലേ??? സാരമില്ല.
ദൂരെ ചൈനയിൽ ആയിരുന്നു ഇന്നലെ.!
രാവിലെ വീട്ടുമുറ്റത്ത് നോക്കിയപ്പോൾ ഒരാൾ നിൽക്കുന്നു .. പേര് ചോദിച്ചു . കൊറോണ ! സ്നേഹമുള്ളവർ എന്നെ കോവിഡ് എന്ന് വിളിക്കും… വയസ് 19.
ഭാഗ്യം !! വല്ല ശാങ്ങ് ഫൂങ്ങ് ഹാങ് ഹിൻ. എന്നു വല്ലോം ആയിരുന്നെങ്കിൽ പെട്ടു പോയേനെ..
സുഖിയൻ പോലെ മുള്ളോക്കെ വച്ച് കാണാൻ രസം ആണെങ്കിലും ആളത്ര ശരിയല്ല …!!
ആരെയും പറഞ്ഞിട്ട് കാര്യമില്ല….
ചില മനുഷ്യർ അങ്ങനെയാണ് മറ്റുള്ളവർക്ക് എന്തു വന്നാലും പ്രശ്നമില്ല… എനിക്കല്ലല്ലോ …
ആകാശം ഇടിഞ്ഞു വീണാലും പ്രശ്നമില്ല…
കിലുക്കത്തിൽ ലോട്ടറിയുടെ അക്കം വായിച്ചു കേൾക്കുന്ന ഇന്ദ്രച്ചനെ പോലെയാണ് ചിലർ … ഗും .. 8 കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്… 2… കേട്ടിട്ടുണ്ട് കേട്ടിട്ടുണ്ട്
7 പോരട്ടേ പോരട്ടേ…
അവസാനം ലോട്ടറി അടിച്ചു എന്ന് കേൾക്കുമ്പോൾ ബോധംകെട്ട് വീഴുന്നതുപോലെ !!! നമുക്ക് കൊള്ളുമ്പോൾ ധാർമികബോധം ഉണരും !!
അതങ്ങനെയാണ് !!
പറഞ്ഞു തീർന്നതും കെട്ടിയോന്റെ ചെപ്പക്കുറ്റി നോക്കി ചേച്ചി ഒന്നങ്ങ് പൊട്ടിച്ചു !!!
ശബ്ദം കേട്ട്
“പിള്ളേര് ആണോടീ മോളെ ഫ്രൂട്ടി കവർ ചവിട്ടി പൊട്ടിച്ചത്” എന്ന് ചോദിച്ചു വല്യമ്മ മുറിയിൽ നിന്ന് ഇറങ്ങി വന്നു!!
“അടുപ്പിൽ വല്ലോം പൊട്ടിത്തെറിച്ചോ” എന്ന് ചോദിച്ചു പിള്ളേരും !!
സംഭവം ഇങ്ങനെ
ഭാര്യയും ഭർത്താവും കൂടി വികാരി അച്ചന്‍റെ അടുത്തെത്തി…
ലക്ഷ്യം: ഒരാഴ്ചയായി നീണ്ടു നിന്ന തല്ലിന് ശമനം കാണണം…
ചേട്ടൻ ഒരു ചായക്കട നടത്തുന്നു.. ചേച്ചി വല്ലപ്പോഴും വന്ന് സഹായിക്കും.
Family Background : BPL
അടുത്തുള്ള ഒരു സ്പിരിറ്റ് വാറ്റുകാരൻ വന്ന് ചോദിച്ചു. എന്തായാലും നിങ്ങൾ ചായക്കട നടത്തുന്നുണ്ട്. ഞാൻ വാറ്റുന്നത് വൈകിട്ട് ഇൗ കടയിൽ വച്ച് ഒന്ന് ഒഴിച്ച് കൊടുത്തോട്ടെ?
കട ചേട്ടൻ പറഞ്ഞു അവളോട് കൂടി ഒന്ന് ചോദിച്ചിട്ട് നാളെ പറയാം..
ഉറങ്ങാൻ കിടന്നപ്പോൾ ചേട്ടൻ പറഞ്ഞു എടി ഇങ്ങനെ ഒരു ആവശ്യം പറയുന്നു!!
“അതിനെന്താ ചേട്ടാ പൈസ കിട്ടുമെങ്കിൽ എങ്കിൽ നമുക്ക് ചെയ്യാം!! ഒഴിച്ചു കൊടുക്കുന്നല്ലേ ഉള്ളൂ …വിടർന്ന കണ്ണുകളോടെ ചേച്ചി പറഞ്ഞു.
അങ്ങനെ വാറ്റ് കടയിൽ വച്ച് ഒഴിച്ചു കൊടുക്കാൻ തുടങ്ങി…
പൈസ കിട്ടി തുടങ്ങിയപ്പോൾ ചേച്ചിക്ക് വീണ്ടും ഐഡിയ ഉദിച്ചു.. എന്തായാലും അവിടെ വെച്ച് ഒഴിച്ചു കൊടുക്കുന്നുണ്ട്.. അല്പം കൂടി പൈസ കിട്ടുമെങ്കിൽ ഞാൻ മീൻകറിയൂടെ വെച്ചു കൊടുക്കാം.
ചേച്ചിക്ക് ആവേശമായി.
കുടിക്കാൻ വരുന്നവർക്കും ആവേശമായി ..
ആവേശത്തോടാവേശം …
പല ആഴ്ച പിന്നിട്ടപ്പോൾ BPL പദവി പതിയെ APL പദവിയിലേക്ക് നീങ്ങി തുടങ്ങി.. ആഹാ.. “സാമ്പത്തിക അഭിവൃദ്ധിയായി”
മക്കളൊക്കെ ICSE syllabus ആയി ..”അനുഗ്രഹം” ഒഴുകിത്തുടങ്ങി യതല്ലെ..
ആളുകളൊക്കെ കടയിൽ വന്നു പോകാൻ തുടങ്ങി. ഒരു ദിവസം രാത്രി ഭാര്യ ചേട്ടനോട് പറഞ്ഞു.. കള്ളു കുടിക്കാൻ വരുന്ന ആണുങ്ങൾ എന്നെ അപമര്യാദയായി നോക്കുന്നു!! അസ്ലീലം പറയുന്നു ! നിങ്ങൾ അവരോട് പറയണം!!
” പോട്ടെടി സാരമില്ല.. നീ കണ്ടില്ല ..കേട്ടില്ല.. എന്ന് അങ്ങ് വയ്ക്ക്… ഇതൊന്നും വല്യ കാര്യമായി എടുക്കേണ്ട”
ചേച്ചിക്ക് അത്ര രസിച്ചില്ല എങ്കിലും സമ്മതം മൂളി..
അന്നാണ് അത് സംഭവിച്ചത്!! ചേട്ടൻ സാധനം വാങ്ങാൻ ചന്തയിൽ പോയി. കള്ളു കുടിക്കാൻ വന്ന ഒരുത്തൻ ചേച്ചിയെ കടന്നു പിടിച്ചു !! മീൻ കറി വച്ച് കൊടുക്കുന്ന ചേച്ചി അല്ലേ… ഇഷ്ടപ്പെടാതിരിക്കുമോ??
എന്തായാലും കുതറിമാറി ..
സാധനം വാങ്ങി വന്നപ്പോൾ രാത്രിയായി .. ചേട്ടൻ വന്നു കയറിയപ്പോഴേ ചേച്ചി കലി തുള്ളി തുടങ്ങി…
ശബ്ദമുയർത്തി ചേച്ചി ചേട്ടനോട് പറഞ്ഞു
“ഇന്ന് കടയിൽ ഒരുത്തൻ എന്നെ കയറിപ്പിടിച്ചു !!! നിങ്ങളോട് ഞാൻ നേരത്തെ പറഞ്ഞതല്ലെ നിയന്ത്രിക്കണമെന്ന്” !!!
ഫൂലൻ ദേവിയെ പോലെ ചേച്ചി കലിതുള്ളി !!
ശാന്തനായി ചേട്ടൻ മറുപടി പറഞ്ഞു
“അതൊന്നും സാരമില്ല …. പൈസ കിട്ടുന്നതല്ലേ .. നീ കണ്ടില്ല കേട്ടില്ല എന്നങ്ങു വയ്ക്ക്”
ഭാര്യയുടെ ധാർമികരോഷം ഉണർന്നു
നിങ്ങളൊരു ആണാണോ എന്ന് ചോദിച്ച് ഭർത്താവിന്റെ ചെവിക്കുറ്റി നോക്കി ഒന്നു കൊടുത്തു..
അതാണു മുമ്പേ ഫ്രൂട്ടി കവർ പൊട്ടിച്ചതാണോ എന്ന് വല്യമ്മ ചോദിച്ചത്..
ഇനി നിങ്ങൾ പറ ഭാര്യ ഭർത്താവിനെ തല്ലിയത് ശരിയായോ???
എന്തായാലും നിങ്ങള് പറ ഭാര്യ കെട്ടിയോനെ തല്ലിയത് ശരിയായോ?
ശേരിയായോ????
ധാർമിക രോഷം കൊണ്ടാണ് ചേച്ചി തല്ലിയത് എങ്കിൽ …
എന്റെ ചോദ്യം ഇതല്ല. വാറ്റ് ചാരായം ഒഴിച്ച് കൊടുക്കാൻ സമ്മതിച്ചപ്പോൾ ചേച്ചിയുടെ ധാർമികരോഷം എവിടെ പോയി?
മീൻ കറി വെക്കുമ്പോൾ ധാർമിക രോഷം എവിടായായിരുന്നു???
“അനുഗ്രഹം” ഒഴുക്കി BPL APL ആക്കിയപ്പോൾ ധാർമിക രോഷം എവിടായിരുന്നു …
നമ്മളെ സ്പർശിക്കുന്നതുവരെ ധാർമ്മികരോഷം ഇല്ല…
സത്യത്തിൽ പൊട്ടിക്കേണ്ടത് ചേച്ചിയുടെ മുഖത്തല്ലേ???
ഇതാണ് ലോകം.!!
മറ്റുള്ളവർക്കുവേണ്ടി കരയുന്ന കണ്ണുനീരിന്നാണ് ദൈവസന്നിധിയിൽ കൂടുതല് വില…

Where is your Brother? Genesis 4:9 Then the Lord said to Cain, “Where is Abel your brother?” And he said, “I do not know. Am I my brother’s keeper?”
ബന്ധങ്ങൾ അകറ്റുന്നത് പണം ആണെന്ന് തോന്നുന്നു !!
“പണമില്ലാത്തവൻ പിണം”
അതായിരിക്കും പണം ഉള്ളവരെ വാഴ്ത്തുന്നത് !!!
പണത്തിനു മീതെ പരുന്തോ, കാക്കയോ, എന്തോ കിളി അത് പറക്കില്ല എന്ന് കേട്ടിട്ടുണ്ട്..
ശരിയാ
കയ്യിൽ പൈസ വച്ചിട്ട് പരുന്ത് പോയിട്ട് ഇപ്പോൾ ഒരു ഫ്ലൈറ്റ് പോലും പറക്കുന്നില്ല…
സ്വന്തമായി ഹെലികോപ്റ്റർ ഉള്ളവർ തുണി അലക്കി ഉണങ്ങാൻ വിരിക്കാൻ ഉപയോഗിക്കുവ എന്ന് കേട്ടു..
ഒരു exageration പറഞ്ഞതാ !!!
ലക്ഷം രൂപ ഉള്ളവനെ ആരാധിക്കുന്നതാണ് നാടിന്റെ സംസ്കാരം !!!
നമ്മൾ വിളിക്കും
” ലക്ഷപ്രഭു” ഹോ….
കോടി രൂപയുള്ളവൻ പ്രഭുവല്ല… പിന്നെ ദൈവമാണ്!!
” കോടീശ്വരൻ” ഈശ്വരനാണ് !! പിന്നെ എന്തു നോക്കാനാ..
പല സ്നേഹബന്ധങ്ങളും നഷ്ടപ്പെട്ടു പോയത്, സ്വന്തം കാര്യത്തിലേക്ക് തിരിഞ്ഞത്, പണം വന്നു കഴിഞ്ഞാണെന്ന് പറഞ്ഞാൽ സമ്മതിക്കുമോ?
നമുക്ക് എല്ലാവരും വേണം!!
സമ്പത്ത് അല്ല ആശ്രയം … ബന്ധങ്ങളാണ് ….
ഒന്നും നിസ്സാരമായി തള്ളിക്കളയാൻ പാടില്ല എന്നു പഠിപ്പിക്കാൻ ഒരു പെങ്കൊച്ച് (കൊറോണ) വേണ്ടി വന്നു…. ബോധം വയ്ക്കാൻ…
ഇനി വേറൊരു ലോകമാണ് വരുന്നത് എന്ന് പറയുന്നത് കേട്ടു!!
ചിന്തകൾ മാറി …കാഴ്ചപ്പാട് മാറി…
രോഗങ്ങൾ വരെ മാറി ..
മനസ്സിനോട് പറഞ്ഞു … മോനേ ദിനേശാ രോഗം ഒന്നും വരുത്തരുത്… വന്നാൽ ചികിത്സിക്കാൻ ഒരു നിവൃത്തിയുമില്ല…. പൈസ ഇല്ലാഞ്ഞല്ല …. കൊറോണ…
ഗാർഹിക പീഡനം കൂടി എന്ന് പറയുന്നു…
അത് കയ്യിൽ ഇരുപ്പിന്റെ ഉണ്ട്…
70 വയസ്സുള്ള അപ്പച്ചൻ കോടതിയിൽ വിവാഹമോചനത്തിന് എത്തി.
ജഡ്ജി ചോദിച്ചു കാരണം
“കല്യാണം കഴിഞ്ഞതിന്റെ പിറ്റേദിവസം മുതൽ ദേഷ്യം വരുമ്പോൾ കയ്യിൽ കിട്ടുന്നത് വച്ച് എന്നെ ഏറിയും! എനിക്ക് ഡിവോഴ്സ് വേണം”!!
അപ്പച്ചൻ ഉറച്ച തീരുമാനത്തിൽ പറഞ്ഞു!!
നെറ്റി ചുളിച്ച് ജഡ്ജി:
ഇപ്പൊൾ വയസ്സ് 70. എന്തിന് ഇത്രയും വർഷം കാത്തു? നേരത്തെ ചെയ്തു കൂടായിരുന്നോ ???
എന്റെ സാറേ … ഈയിടെയായി അവളുടെ ഉന്നം ( target) കൃത്യം ആകുന്നുണ്ട് !!!
സഹിക്കാൻ പറ്റാത്ത വീടുകളും ഉണ്ട് !!
പക്ഷേ
ഗാർഹിക പീഡനത്തിന്റെ പതിന്മടങ്ങ് ബന്ധങ്ങൾ അടുത്തു….
200 വർഷം കൂടി മുൻപോട്ടു പോകാൻ മാത്രം പ്രകൃതിയും റീചാർജ് ചെയ്തു എന്ന് പറയുന്നത് കേട്ടു!! ഓസോൺപാളിയുടെ വിള്ളൽ അടഞ്ഞത്രെ….
മരണവുമായി മുഖാമുഖം നിൽക്കുമ്പോഴാണ് ഒരുവനിൽ ആത്മബോധം ഉണരുക. സ്വന്തം ജീവിതത്തെക്കുറിച്ച് അപ്പോഴാണവർ ഏറ്റവും കൂടുതൽ ബോധവാന്മാരാക്കുക എന്ന് പറയും…
മരിക്കുമെന്ന് ഓർത്തല്ല നന്നായി ജീവിക്കേണ്ടത്!!! സ്നേഹത്തിന്റെ കണ്ണി രൂപം പ്രാപിക്കുമ്പോൾ ജീവിക്കാനുള്ള ത്രിൽ ഉണ്ടാകും…
കുറെ ചോറുണ്ട് ചത്തു പോയിട്ട് കാര്യമില്ല….
ആർക്കെങ്കിലും ആരെങ്കിലുമൊക്കെ ആയിത്തീരണം …..
സ്നേഹത്തിന്റെ ഒരു ത്രിൽ ഉണ്ട്…
“നഷ്ടബോധം” എന്നൊരു കവിത … സംഭവം കൊള്ളാം ..
” വസന്തം പോയി മറഞ്ഞപ്പോൾ മാത്രം
നാം പൂക്കളുടെയും സുഗന്ധത്തിന്റെയും വില അറിഞ്ഞുള്ളു.
പ്രണയിനിയുടെ സ്നേഹം അറിഞ്ഞത്
അവൾ പിരിഞ്ഞതിനു ശേഷം
ഇരുട്ടു വന്നപ്പോൾ മാത്രം
നാം വെളിച്ചത്തിന്റെ വില അറിഞ്ഞുള്ളൂ
അവസരം പോയി മറഞ്ഞപ്പോൾ മാത്രം
അവസരമായിരുന്നല്ലോ എന്നറിഞ്ഞുള്ളൂ
ജീവിതം തീരാറാകുമ്പോൾ മാത്രം
നാം അതിന്റെ വില അറിയുന്നുള്ളൂ.
നഷ്ടമായതിന് ശേഷം മാത്രമാണ്
നമുക്കുള്ളതിന്റെയെല്ലാം മൂല്യമറിയുന്നത്.
…ചാക്കോച്ചി
- Fr Chackochi Meledom
- Email: chackochimcms@gmail.com


Leave a comment