യോഹ 21, 1 – 14
സന്ദേശം

ഉത്ഥാനത്തിനു ശേഷം ഈശോയുടെ മൂന്നാമത്തെ പ്രത്യക്ഷീകരണമാണ് ഇന്നത്തെ സുവിശേഷ ഭാഗം. തന്റെ ഉത്ഥാനവും താൻ ഇന്നും ജീവിക്കുന്ന ദൈവമാണെന്നും പ്രധാനമായി ശിഷ്യന്മാർക്കും, പിന്നെ ലോകത്തിനും അറിയിച്ചുകൊടുക്കാനുള്ള ഈശോയുടെ strategy യുടെ ഭാഗമായി ഈ പ്രത്യക്ഷീകരണങ്ങളെ കാണാവുന്നതാണ്. കഴിഞ്ഞ രണ്ടു പ്രത്യക്ഷീകരണങ്ങൾക്കും വ്യക്തമായ ഉദ്ദേശം ഉണ്ടായിരുന്നതുപോലെ തിബേരിയൂസ് തീരത്ത് വച്ച് നടന്ന ഈ പ്രത്യക്ഷീകരണത്തിനും വ്യക്തമായ ലക്ഷ്യങ്ങൾ ഈശോയ്ക്കുണ്ടായിരുന്നു. അത് തന്നെയാണ് ഇന്നത്തെ സിവിശേഷഭാഗത്തിന്റെ സന്ദേശം. ഈ സന്ദേശം തന്നെയാണ് ഈ പ്രത്യക്ഷീകരണത്തിന്റെ സൗന്ദര്യവും. സന്ദേശം ഇങ്ങനെയാണ്: മനുഷ്യ ജീവിതത്തിന്റെ സാധാരണ സാഹചര്യങ്ങളിൽ ഇടപെട്ടുകൊണ്ട് മനുഷ്യന് സമാധാനവും സമൃദ്ധിയും നല്കുന്നവനാണ് ദൈവം.
വ്യാഖ്യാനം
ഈശോയുടെ കുരിശു മരണത്തിനുശേഷം യഹൂദന്മാരെ ഭയന്ന് സ്വയം ലോക്ക് ഡൗണിൽ ആയിരുന്നല്ലോ ശിഷ്യന്മാർ. കുറച്ചുകാലം ലോക്ക് ഡൗണിൽ ആയിക്കഴിയുമ്പോൾ നമുക്കറിയാവുന്നതുപോലെ എന്തിനെ ഭയന്നാണോ ലോക്ക് ഡൗണിൽ ആയിരുന്നത്, ആ ഭയമെല്ലാം പതുക്കെ പതുക്കെ അകന്നുതുടങ്ങും. പിന്നെ അതിജീവനത്തെക്കുറിച്ചുള്ള ചിന്തയാകും. “എന്തും വരട്ടെ. എങ്ങനെയെങ്കിലും ജീവൻ നിലനിർത്തണം.” അതായിരിക്കും പിന്നത്തെ ചിന്ത. ഇത് തന്നെയായിരുന്നു ശിഷ്യരുടേയും ചിന്ത. ഒരു ലോക്ക് ഡൗണിലൂടെ കടന്നുപോകുന്ന നമുക്ക് ശിഷ്യന്മാരുടെ മനോവിചാരങ്ങളെ മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുണ്ടാകില്ല.
ഈ ചിന്തകളുടെ, സംഭാഷണങ്ങളുടെ അവസാന ചിത്രമാണ് അദ്ധ്യായം 21 ലെ മൂന്നാം വാക്യം. പത്രോസാണ് പറയുന്നത്: “ഞാൻ മീൻ പിടിക്കുവാൻ പോകുകയാണ്”. മറ്റു ശിഷ്യരും റെഡി! ഇത് ഈശോയെക്കുറിച്ചു ചിന്തിക്കാഞ്ഞിട്ടല്ല. ഈശോയോട് സ്നേഹമില്ലാഞ്ഞിട്ടല്ല. ഈശോയ്ക്കുവേണ്ടി ജീവിക്കാൻ താത്പര്യമില്ലാഞ്ഞിട്ടുമല്ല. മനുഷ്യമനസ്സിന്റെ സ്വാഭാവിക പ്രകടനമാണിത്…
View original post 650 more words

Leave a comment