ജനനി
********
പത്തുമാസം എന്നെ ചുമന്നൊരാ
നാരിതൻ പേരാണു ജനനി.
പാലൂട്ടി വളർത്തി എന്നെ ഞാനാക്കിയ
നാരിതൻ പേരാണു ജനനി.
സ്നേഹത്തിൻ അർത്ഥങ്ങളെന്നിൽ ജ്വലിപ്പിച്ച
സ്നേഹത്തിൻ ഉറവ എൻ ജനനി.
സ്വന്തം വേദനയൊക്കെ സഹിച്ചിട്ട്
സ്വന്തമാക്കുന്നൊരാ നോവിന്റെ പേരല്ലോ ജനനി
പങ്ക് വെപ്പെന്നൊരു പാവന പുണ്യത്തെ
പകുത്ത് നൽകുന്നൊരാ പുണ്യസുകൃതമെൻ ജനനി
മുൻവിധിയില്ലാതെ എന്നെ തലോടുന്ന
മുജ്ജന്മ പുണ്യമെൻ ജനനി
ഒന്നേയുറപ്പുള്ളൂ ഈ ദൃശ ലോകത്തിൽ
ഒരിക്കലും വറ്റാത്ത ജനനിതൻ സ്നേഹം
നനയുന്നു ആ സ്നേഹലാളന മഴയിൽ ഞാൻ
തുടിക്കുന്നു എൻ മനം ജനനിയെ പുൽകുവാൻ.
************
സോളി ജോസഫ് മാങ്ങാട്ട്

Leave a comment