Sneham Thiruvosthiyay | Lyrics

സ്നേഹം തിരുവോസ്തിയായ്
ഹൃദയത്തിൽ വാഴാൻ വരുന്നു… (2)
അധരം തുറക്കാം അകതാരൊരുക്കാം
സ്തുതികൾ തൻ പൂക്കൾ വിരിക്കാം
ഈശോയെ വരവേൽക്കാം… (2)

(സ്നേഹം… )

ഈശോ വരണേ
എന്നിൽ വരണേ
സക്രാരിയായ് ഞാൻ മാറാം… (2)
ആരാധനാ ഗീതം പാടാം.

(സ്നേഹം… )

വീഴ്ചയും താഴ്ചയും ഏറ്റെടുക്കാം
ഈശോ എന്നിൽ നീ അണയൂ… (2)
എൻ നെടുവീർപ്പുകൾ കൈകൊള്ളണേ
തിരുരക്തത്താലെന്നെ കഴുകണമേ… (2)

(സ്നേഹം… )

(ഈശോ വരണേ… )

സ്വർഗീയ സൗഭാഗ്യം നൽകീടുവാൻ
നാഥാ കുരിശിൽ നീ ബലിയായ്… (2)
നിൻ ദിവ്യരാജ്യം പുൽകീടുവാൻ
ഞങ്ങൾക്കായെന്നും കൃപയരുളുക… (2)

(സ്നേഹം…

(ഈശോ വരണേ…

Texted by Leema Emmanuel


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment