പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും. (ഏശയ്യാ 41:10)”
എന്റെ ഈശോയെ, നെടുവീർപ്പോടു കൂടി ഒരുപ്രഭാതത്തിലേയ്ക്ക് ഞങ്ങൾ കണ്ണുകൾ തുറക്കുകയാണ്. കോവിഡ് പത്തൊന്പത് എന്ന മഹാമാരി ഈ ലോകത്തെ കീഴ്‌പ്പെടുത്തി മുന്നേറുന്നു. ഇനി എങ്ങോട്ടു പോകണം എന്ന് അറിയാതെ പകച്ചു നിൽക്കുന്ന ലോകരാജ്യങ്ങൾ. ദൈവമേ, അങ്ങ് അത്ഭുതം പ്രവർത്തിക്കണമേ. ഈ ലോകത്തിനെ പ്രതീക്ഷയിലേക്ക് നയിക്കണമേ. നാഥാ, കാലവർഷം ആരംഭിക്കുവാൻ പോകുകയാണ്. പ്രളയ ഭീക്ഷണി ഉണ്ടായേക്കുമെന്ന് പ്രവചനങ്ങൾ കടന്നു വരുന്നു. പിതാവേ, ഞങ്ങളുടെ മൽസ്യ തൊഴിലാളികളെ സംരക്ഷിക്കണമേ. ഉരുൾപൊട്ടൽ ഉണ്ടാകുവാൻ സാദ്ധ്യത ഉള്ള മേഖലകളിൽ താമസിക്കുന്നവരെ പരിപാലിക്കണമേ. തൊഴിൽ നഷ്ടപ്പെട്ടു കഴിയുന്നവരെ അനുഗ്രഹിക്കണമേ. ഈശോ നാഥാ, വിവാഹം ആഗ്രഹിച്ചു കാത്തിരുന്നിട്ടും നടക്കാതെ പോകുന്ന എല്ലാ യുവതി യൂവാക്കളെയും സമർപ്പിക്കുന്നു. കുടുംബത്തെ സ്ഥാപിക്കുകയും, കുടുംബ ജീവിതത്തെ അനുഗ്രഹിക്കുകയും ചെയ്ത തമ്പുരാനെ, ഞങ്ങളുടെ യുവതി യുവാക്കളെ അനുഗ്രഹിക്കണമേ. അവർക്ക് അനുയോജ്യരായ ജീവിത പങ്കാളിയെ കണ്ടെത്തുവാൻ സഹായിക്കണമേ. ദൈവവേലയ്ക്ക് വിളിക്കപ്പെടുന്നവരെ സഹായിക്കണമേ. കർത്താവിന്റെ മുന്തിരി തോപ്പിലെ വിശുദ്ധിയുള്ള വേലക്കാരായി ജീവിക്കുവാൻ സമർപ്പിതരെ അനുഗ്രഹിക്കണമേ. നല്ല ഈശോയെ, പല സ്ഥലങ്ങളിൽ നിന്നും യാത്രയ്ക്കായി ഒരുങ്ങുന്നവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. കോവിഡ് പത്തൊൻപത് എന്ന മഹാമാരിയിൽ നിന്നും ഓടി അകലുവാൻ ശ്രമിക്കുന്നവരെ സംരക്ഷിക്കണമേ. അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുവാൻ ഞങ്ങളുടെ ഭരണാധികാരികൾക്ക് കഴിയട്ടെ. ദേവാലയങ്ങൾ തുറന്നു പ്രാർത്ഥിക്കുവാനുള്ള അനുവാദം വിശ്വാസികൾക്ക് ലഭിയ്ക്കുവാൻ ഇടയാകട്ടെ. ഞങ്ങളെ ഓരോരുത്തർക്കും. ഇന്നേ ദിനത്തിൽ വലിയ ദൈവ അനുഭവം ഉണ്ടാകുവാൻ ദൈവമേ അനുഗ്രഹം നൽകണമേ. ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment