ഇങ്ങനെയൊരു പുസ്തകം വേറെ ഇല്ല

POC ബൈബിൾ
=============

“ഈ പുസ്തകം വായിക്കാതെ മരിച്ച്പോവുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ധൗർഭാഗ്യമാണ്”

Fr. Daniel Poovannathil

വിശുദ്ധ ബൈബിൾ

ആദ്യമായി അച്ചടിക്കപ്പെട്ട പുസ്തകം,ലോകത്ത് ഏറ്റവും അധികമാളുകൾ വായിച്ച പുസ്തകം,
ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകളിലേക്ക് തർജ്ജമചെയ്യപ്പെട്ട പുസ്തകം, ലോകത്തിലെ പുസ്തകകമ്പനികളുടെ ബെസ്ററ് സെല്ലെർ ആയ പുസ്തകം, ലോകമിന്നും ആവേശത്തോടെ ആർത്തിയോടെ വായിച്ച് കൊണ്ടിരിക്കുന്ന പുസ്തകം.

73 പുസ്തകങ്ങൾ, 60 എഴുത്തുക്കാർ, 1500 വർഷങ്ങൾ എടുത്ത് എഴുതിപൂർത്തിയാക്കിയ പുസ്തകം, ഈ 60 എഴുത്തുകാരും 4 ഭൂഖണ്ഡങ്ങളിൽ ജീവിച്ചവർ – പരസ്പരം കണ്ടിട്ടില്ലാത്തവർ – പരസ്പരം ആശയം കൈമാറാത്തവർ,ഒരാൾ എഴുതുന്നത് മറ്റേയാൾക്ക് അറിയാത്തവിധം അകലംകൊണ്ട് അകറ്റി നിർത്തപ്പെട്ടവർ…

ഉൽപത്തി മുതൽ വെളിപാട് വരെയുള്ള 73 പുസ്തകങ്ങൾ എഴുതിപൂർത്തിയാക്കി തുന്നിക്കെട്ടി ഒരൊറ്റ ഗ്രന്ഥമായി കയ്യിൽ വച്ച് തന്നിട്ട് വായിച്ചാൽ ഉൽപത്തിൽ പറഞ്ഞതിന് വെളിപാടിൽ മറുപടി, ഉത്പത്തിയിൽ പറയാതെവെച്ചത് വെളിപാടിൽ പൂർത്തിയാക്കപെടുന്നു. കാരണം അത് എഴുതിയത് മനുഷ്യരല്ല പരിശുദ്ധാത്മാവാണ്.

ലോക ചരിത്രത്തിൽ ഇങ്ങനെയൊരു പുസ്തകം വേറെ എഴുതപ്പെട്ടിട്ടില്ല, ഇനി എഴുതാനും പോകുന്നില്ല. ഈ പുസ്തകം വായിക്കാതെ മരിച്ച്പോവുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ധൗർഭാഗ്യമാണ്.

ജീവിച്ചിരിക്കുന്ന, ചോരയും നീരുമുള്ള, മരിച്ചിട്ടും മരിക്കാതെ കല്ലറ പൊട്ടിച്ചുയർത്തെഴുന്നേറ്റ, സ്വർഗീയ പിതാവിന്റെ വലതുഭാഗത്തിരുന്ന് ഇന്നും മാധ്യസ്ഥം വഹിക്കുന്ന, മഹത്വത്തിന്റെ വാനമേഘങ്ങളിൽ കാഹളം മുഴങ്ങുന്നൊരു നേരത്ത് വീണ്ടും വരുമെന്ന് പറഞ്ഞ, വീണ്ടും വരാൻ പോകുന്ന യേശുക്രിസ്തു എന്ന ഒരു വ്യക്തിയിലാണ് ഈ പുസ്തകം യാത്ര ചെയ്യുന്നതും എത്തി നിൽക്കുന്നതും അവസാനിക്കുന്നതും. ബെഞ്ചമിൻ ബെയ്‌ലി എന്ന ഇംഗ്ലീഷ്കാരണാണ് മലയാളിക്ക് ബൈബിൾ തർജ്ജമചെയ്യാൻ സഹായിച്ചത്. ഇദ്ദേഹം ചന്ദുമേനോൻ എന്ന ഹൈന്ദവ സംസ്കൃത മലയാള ഇംഗ്ലീഷ് പണ്ഡിതന്റെ സഹായം തേടി. ചന്ദുമേനോൻ ഉൽപത്തി മുതൽ വെളിപാട് വരെ തർജ്ജമ ചെയ്യാൻ തുടങ്ങി. മേനോൻ ഉൽപത്തി, പുറപ്പാട്, ലേവ്യർ, സംഖ്യ, നിയമാവർത്തനം,ജോഷ്വ,ന്യായാധിപൻ,സാമുവൽ,1 2 രാജാക്കന്മാർ, സുഭാഷിതങ്ങൾ, സങ്കീർത്തനങ്ങൾ….. പഴയ നിയമത്തിലെ അവസാനത്തെ പുസ്തകമായ മലാക്കി പുസ്തകം വരെ തർജ്ജമചെയ്തു.

പുതിയ നിയമം തുടങ്ങുന്നതിന് മുമ്പ് അക്രൈസ്തവനായ മേനോൻ പറഞ്ഞു – ലോകത്തിലെ മറ്റ് പുസ്തകങ്ങൾ യാത്ര ചെയ്യുന്ന ദിശയിലല്ല ഈ പുസ്തകം യാത്ര ചെയ്യുന്നത് മറിച്ച് ഇത് വരാൻ പോകുന്ന ഏതോ ഒരു ചരിത്ര പുരുഷനിലേക്ക് വിരൽചൂണ്ടുന്ന പുസ്തകമാണ്. അങ്ങനെ 4 സുവിശേങ്ങളും തർജമ ചെയ്ത് പൂർത്തിയാക്കിയ മേനോൻ തന്റെ ഭാര്യയോടും മക്കളോടും പറഞ്ഞു – വരാൻ പോകുന്ന നൂറ്റാണ്ടുകൾ കാത്തിരുന്ന, നൂറ്റാണ്ടുകൾ കൊതിയോടെ പ്രതീക്ഷിച്ചിരുന്ന ആ മഹാമനുഷ്യനെ, ദൈവപുത്രനെ ഞാൻ രക്ഷകനും നാഥനുമായി സ്വീകരിച്ചു. അദ്ദേഹം ഒരു ക്രിസ്ത്യാനിയായി മാറി.

കടപ്പാട് : Fr Daniel Poovannathil

ഇത് തന്നെയല്ലേ ലോകത്തിന്റെ പല ഭാഗത്തും നടക്കുന്നത്. കൊലപാതകികൾ, മദ്യപാന മയക്കുമരുന്ന് അടിമകൾ, ആത്മഹത്യപ്രേരണയുള്ളവർ, നിരാശയോടെ ജീവിച്ചവർ തുടങ്ങിയ എത്രയോ പേർ ബൈബിൾ കാരണം തിരിച്ച് വന്നു. ജയിലിലേക്ക് പോയ എത്രയോ പേർ ബൈബിൾ കാരണം നല്ലമനുഷ്യനായി തിരിച്ച് വന്നു. സ്കൂളിൽ ബൈബിൾ വായിക്കാൻ പാടില്ല പക്ഷെ ജയിലിൽ ബൈബിൾ വായിക്കാം. സ്കൂളിൽ ബൈബിൾ വായിച്ചിരുന്നെങ്കിൽ അവൻ ജയിലിൽ എത്തില്ലായിരുന്നു എന്നൊരു quote എത്ര സത്യമാണ്.

കുറച്ച് ഉദാഹരങ്ങൾ പറയാം

1) കൊലപാതകം ചെയ്യാൻ ഉപയോഗിച്ച കത്തിയിലെ ചോര മദ്യത്തിൽ കലക്കി കുടിച്ച ഇറച്ചി ആൽബിൻ എന്ന ആൽബിൻ മാത്യു. ഒരു കാലത്ത് ആലപ്പുഴക്കാർക്ക് പേടി സ്വപ്നമായിരുന്നു ആൽബിൻ ഇന്ന് അനേകം മാനസിക രോഗികളെ ശുശ്രൂഷിക്കുന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ്.

2) പച്ച മാംസം തിന്നിരുന്ന നാടിന്റെ ശാപമായ സോണി സെബാസ്റ്റ്യൻ (Sony Sebastian Testimony)

3) ആത്മഹത്യ ചെയ്യാൻ കഴുത്തിൽ കയറിട്ട ശേഷം കൺമുന്നിൽ കണ്ട പുസ്തകം (ബൈബിൾ) വായിച്ച് ജീവിക്കാൻ തീരുമാനിച്ച മോട്ടിവേഷണൽ സ്പീക്കർ ആനന്ദ് പിള്ള

4) ബൈബിൾ തെറ്റാണെന്ന് തെളിയിക്കാൻ വേണ്ടി ബൈബിൾ മുഴുവൻ വായിച്ച നിരീശ്വരവാദിയായിരുന്ന CS Lewis എന്ന എഴുത്തുകാരൻ ക്രിസ്‌തീയ വിശ്വാസിയായി മാറി. പിന്നീട് ബൈബിളിൽ നിന്ന് മനസ്സിലാക്കിയ കാര്യങ്ങൾ കഥാരൂപത്തിൽ എഴുതിയതാണ് – THE CHRONICLES OF NARNIA എന്ന നോവൽ. ഇപ്പോൾ അതിന്റെ സിനിമയും ഉണ്ട്.

പഴയ നിയമത്തിൽ യേശുവിനെ കുറിച്ച് പറയുന്ന ഭാഗങ്ങളിൽ ചിലതും പുതിയ നിയമത്തിലെ പൂർത്തീകരവും ഞാൻ പറയാം.

1) യേശുവിന്റെ ജനനം
Isaiah 7:14 / Matthew 1:22-23

2) കിഴക്കുദിച്ച നക്ഷത്രം
Numbers 24:17 / Matthew 2:2

3) ജ്ഞാനികളുടെ സന്ദർശനം
(Isaiah 60:3-6, Tobit 13:11, Psalms 72:10-11) / Matthew 2:11

4) യേശുവിന്റെ ജനന സ്ഥലം
Micah 5:2 / Matthew 2:5-6

5) ഈജിപ്തിലേക്കുള്ള പലായനം
Hosea 11:1 / Matthew 2: 19-23

6) ഹേറോദേസ് കുഞ്ഞുങ്ങളെ വധിക്കുന്നു
Jeremiah 31:15 / Matthew 2:16-18

7) യൂദാസിന്റെ ഒറ്റികൊടുക്കൽ
Zechariah 11:12-13 / Matthew 26:14-30

8) പീലാത്തോസിന്റെ മുമ്പിലുള്ള മൗനം
Isaiah 53:7 / Mark 15:5

9) യേശുവിനെ പരിഹസിക്കുന്നു
Psalms 22:7-8 / Matthew 27: 41-44

10) യേശുവിന്റെ വസ്ത്രങ്ങൾ പങ്കിടുന്നു
Psalms 22:18 / Mark 15:24

11) യേശുവിന്റെ മുഖത്ത് തുപ്പുന്നു
Isaiah 50:6 / Matthew 26:67

12) യേശുവിന്റെ കുരിശിൽകിടന്നുള്ള നിലവിളി
Psalms 22:1-2 / Matthew 27:46

13) യേശുവിന്റെ കാലുകൾ തകർത്തില്ല
Psalms 34:20 /John 19:33-37

14) യേശു ആരായിരിക്കും
Isaiah 9:6

15) യേശു ദൈവമാണ്
Exodus 3:14 / John 8:58

സുവിശേഷത്തിൽ യേശു പറഞ്ഞത് മാത്രമല്ല ബൈബിൾ. യേശുവിന് മുമ്പും യേശുവിന് ശേഷവുമെല്ലാം പറഞ്ഞത് ഒരേ ദൈവത്തെപറ്റിയാണ്. അതായത് യേശുക്രിസ്തുവിനെ കുറിച്ച്. ഇത് മനസ്സിലാകാത്തവർ ബൈബിൾ തെറ്റാണെന്ന് പറയും, കെട്ടുകഥയെന്ന് പറയും, പ്രാകൃതപുസ്തകം, കോപ്പിയടി എന്നൊക്കെ പറഞ്ഞു നടക്കും.

ഇതിനെകുറിച്ചും ബൈബിളിൽ പറയുന്നുണ്ട് –
2 Corinthians 4:4
The God of this world has blinded the minds of unbelievers so they cannot see the light of the Gospel of the glory of Christ, who is the image of God.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment