ഇന്ത്യൻ റെയിൽവേയുടെ കൗതുകകരമായ വസ്തുതകൾ

ഇന്ത്യൻ റെയിൽവേയുടെ കൗതുകകരമായ ചില വസ്തുതകൾ

Indian Railway

ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഗലയിൽ ഒന്നാണ് ഇന്ത്യൻ റേയിൽവെ. 1853 ഏപ്രില്‍ 16നാണ് ഇന്ത്യൻ റെയിൽ
വേ സ്ഥാപിതമായത്. 170 വർഷ
ത്തെ സേവന പാരമ്പര്യമുള്ള ഇന്ത്യൻ റെയിൽവേയിൽ ഏകദേശം 1.307 ദശലക്ഷം ആളുകളാണ് തൊഴിലിൽ ചെയ്യു
ന്നത്. മുംബൈയില്‍ നിന്ന് താനെ വരെ നീളുന്ന റെയില്‍പാതയാ
യിരുന്നു ആദ്യമായി നിര്‍മിക്ക
പ്പെട്ടത്.ഇന്ന് ഇന്ത്യൻ ജനതയുടെ ഏറിയ പങ്കും ട്രെയിൻ ഗതാഗ
തത്തെയാണ് ആശ്രയിക്കുന്നത്. ട്രെയിൻ നിത്യജീവിതത്തിൽ ഒഴിച്ചുക്കൂട്ടാൻ പറ്റാത്ത ഘടക മായിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇന്ത്യൻ റെയിൽവേയെ സംബന്ധിക്കുന്ന ചില കൗതുകകരമായ വസ്തുതകൾ അറിഞ്ഞിരിക്കേണ്ടതാണ്.

🌷ഇന്ത്യയിലെ ഏറ്റവും വേഗത
യുള്ള ട്രെയിൻ: ന്യൂ ഡെൽഹി
– ഭോപാൽ ശതാബ്ദി എക്സ്
പ്രെസാണ് ഇന്ത്യയിൽ ഏറ്റവും വേഗതയുള്ള ട്രെയിൻ. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയാണ് ഫുള്ളി എയർ കൺണ്ടീഷന്റ് ട്രെയിനിനുള്ളത്. 7 മണിക്കൂർ 50 മിനിട്ട് കൊണ്ടാണ് ദില്ലിയിൽ നിന്ന് ഭോപാലിൽ എത്തിച്ചേരുന്നത്.

🌷വേഗതക്കുറഞ്ഞ ട്രെയിൻ:
മണിക്കൂറിൽ 10കിലോമീറ്ററിൽ വേഗതയിൽ ഓടുന്ന മേട്ടുപാളയം ഊട്ടി നീൽഗിരി പാസഞ്ചർ ആണ് ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ. മലമ്പ്രദേശത്തുകൂടി ഓടുന്നതിനാലാണ് വേഗത ക്രമീകരിച്ചിരിക്കുന്നത്. 12കിലോമീറ്ററിൽ വേഗതയിൽ ഓടുന്ന പ്രതാപ്‌ നഗർ-ജംബുസര്‍ പാസെഞ്ചർ ആണ് അടുത്ത വേഗത കുറഞ്ഞ ട്രെയിൻ.

🌷ഏറ്റവും കൂടുതൽ ദൂരം ഓടുന്ന ട്രെയിൻ: ദിബ്രുഗ്രാഹിൽ നിന്നും കന്യാകുമാരിയിലേക്ക് 4237 കിലോമീറ്റർ ദൂരം യാത്ര ചെയ്യുന്ന വിവേക് എക്സ്പ്രെസാണ് ഇന്ത്യൻ റെയിൽവേയിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന ട്രെയിനായി കണക്കാക്കിയിട്ടുള്ളത്.

🌷കുറഞ്ഞ ദൂരം ഓടുന്ന ട്രെയിൻ: നാഗപുർ-അജനി സ്റ്റേഷനുകൾക്കിടയിൽ ഓടുന്ന ട്രെയിനാണ് ഏറ്റവും കുറഞ്ഞ ദൂരമോടുന്നത്. മൂന്ന് കിലോമീറ്റർ ദൂരമാണ് ഈ സ്റ്റേഷനുകൾ തമ്മിലുള്ളത്.

🌷ദൈർഘ്യമേറിയ നോൺസ്റ്റോപ്പ് യാത്ര: ട്രിവാൻഡ്രം-നിസാമുദ്ദീൻ രാജധാനി എക്സ്പ്രെസാണ് ദൈർഘ്യമേറിയ നോൺസ്റ്റോപ്പ് യാത്രയുള്ള ട്രെയിൻ. 528 കിലോ മീറ്റർ ദൈർഘ്യമാണ് യാത്രക്കിടയിലുള്ളത്. രണ്ടാം സ്ഥാനം മുംബൈ രാജധാനി എക്സ്പ്രെസിനാണ്.

🌷നീളം കൂടിയ പേരുള്ള സ്റ്റേഷൻ:ചെന്നൈക്കടുത്തുള്ള വെങ്കട്ടനരസിംഹരാജുവരിപേട്ടയാണ് നീളം കൂടിയ പേരുള്ള സ്റ്റേഷൻ

🌷നീളം കുറഞ്ഞ പേരുള്ള സ്റ്റേഷൻ:ഒറീസയ്ക്കടുത്തുള്ള ഐബി,ഗുജറാത്തിനടുത്തുള്ള ഒഡി എന്നിവയാണ് നീളം കുറഞ്ഞ പേരുള്ള സ്റ്റേഷനുകൾ

🌷കൂടുതൽ സ്റ്റോപ്പുകളുള്ള ട്രെയിനുകൾ:115 സ്റ്റോപ്പുകളുള്ള ഹൗറ-അമൃത്‌സർ, 109 സ്റ്റോപ്പുകളുള്ള ദില്ലി-ഹൗറ ജനത എക്സ്പ്രെസ്, 99സ്റ്റോപ്പുകളുള്ള ജമ്മുതാവി എക്സ്പ്രെസ് എന്നിവയാണ് കൂടുതൽ സ്റ്റോപ്പുകളുള്ള ട്രെയിനുകൾ

🌷കൃത്യനിഷ്ഠ പാലിക്കാത്ത ട്രെയിൻ:പത്ത് മുതൽ 12 മണിക്കൂർ വരെ വൈകി ഓടുന്ന ഗുവാഹട്ടി-ട്രിവാൻഡ്രം എക്സ്പ്രസാണ് കൃത്യനിഷ്ഠ പാലിക്കാത്ത ട്രെയിനിൽ പെടുന്നത്.

🌷 ഒരേ ലോക്കേഷനിലുള്ള രണ്ട് സ്റ്റേഷനുകൾ:മഹാരാഷ്ട്രയിലുള്ള അഹമദ്നഗറിലെ ശ്രീരാംപൂർ, ബെലാപൂർ എന്നീ രണ്ട് സ്റ്റേഷനു
കളാണ് റെയിൽവേ റൂട്ടിൽ ഒരേ സ്ഥാനത്ത് സ്ഥിതി ചെയ്യുന്നത്. ട്രാക്കിന്റെ ഇരുവശങ്ങളിലായാണ് ഇവ സ്ഥിതി ചെയ്യുന്നത്.

🌷 കരുത്തേറിയ ലോക്കോ
മോട്ടീവ്: WAG-9 ഇലക്ട്രിക് ലോക്കോമോട്ടീവാണ് ഇന്ത്യൻ റെയിൽവെയിലെ ഏറ്റവും കരുത്തേറിയത് 6,350 കുതിരശക്തിയാണിതിനുള്ളത്.

🌷നോർത്ത്-സൗത്ത്-ഈസ്റ്റ്-
വെസ്റ്റ്: ദിശയിലെ അവസാന സ്റ്റോപ്പ് ജമ്മു കാശ്മീരിന്റെ വടക്കേ അറ്റത്തുള്ള ബാരമുള്ള, ഗുജറാത്തിന്റെ പടിഞ്ഞാറു ഭാഗത്ത് ബുജിലുള്ള നാലിയ, തെക്കേ അറ്റത്തുള്ള കന്യാകുമാരി, കിഴക്കേ അറ്റത്തുള്ള ലെഡോ എന്നിവയാണ് അവസാന സ്റ്റോപ്പുകൾ

🌷തിരക്കേറിയ സ്റ്റേഷൻ:
ഒരു ദിവസം 64 ട്രെയിനുകൾ കടന്ന് പോകുന്ന ലക്‌നൗ ആണ് തിരക്കേറിയ സ്റ്റേഷൻ

🌷നീളം കൂടിയ പ്ലാറ്റ്ഫോം:
വെസ്റ്റ് ബംഗാളിലെ കാരാഗ്പുറിലുള്ള 2,733അടി നീളമുള്ള പ്ലാറ്റ്ഫോമാണ് ഏറ്റവും നീളമേറിയത്

🌷ഏറ്റവും പഴയ ലോക്കോ
മോട്ടീവ്: 1855ൽ നിർമ്മിച്ച ഫെയരി ക്യൂൻ ആണ് ഏറ്റവും പഴക്കമേ
റിയത്. ഇന്നും പ്രവർത്തന ക്ഷമമായ ഈ സ്റ്റീം എൻജിൻ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിട്ടുണ്ട്.

🌷ആദ്യത്തെ റെയിൽറോഡ്: ജെംസത്ജീ ജഗനാഥ് ഷഹ്കർ
സേട്ട് എന്ന രണ്ട് ഇന്ത്യക്കാരാണ് ആദ്യത്തെ റെയിൽറോഡ് നിർമ്മിച്ചത്.

🌷തൊഴിലാളികൾ: 1.4 മില്ല്യൻ തൊഴിലാളികൾ ഉള്ള ഇന്ത്യൻ റെയിൽവേയ്ക്ക് ലോകത്തിൽ ഒമ്പതാം സ്ഥാനമാണുള്ളത്.

🌷സ്റ്റീം ലോക്കോമോട്ടീവ്:
സ്റ്റീം ലോക്കോമോട്ടീവുകളുടെ നിർമാണം 1972ലാണ് നിർത്തി
വെച്ചത്.

🌷ഓടിയെത്തുന്ന ദൂരം:
ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മൂന്നര മടങ്ങ് ദൂരമാണ് ഇന്ത്യൻ റെയിൽവേയിൽ ദിവസേന 14,300 ട്രെയിനുകൾ ഓടിയെത്തുന്ന ദൂരം

🌷ടോയിലെറ്റ്: 1891ൽ ഫസ്റ്റ് ക്ലാസിലും, 1907ൽ ലോവർ ക്ലാസിലുമാണ് ടോയിലെറ്റുകൾ ആദ്യമായി ഉൾക്കോള്ളിച്ചിരുന്നത്.

🌷 എയർ കൂളർ: 1874ൽ ഫസ്റ്റ് ക്ലാസ് കോട്ടുകളിലാണ് എയർ കൂളർ ഉൾപ്പെടുത്തിയിരുന്നത്.

🌷 ദൈർഘ്യമേറിയ ടണൽ:
ജമ്മുകാശ്മീരിലെ 11.215 നീളമുള്ള പിർ പൻജാൽ ടണ
ലാണ് ഏറ്റവും ദൈർഘ്യമേറിയത്. 2012 ലാണിതിന്റെ പണി പൂർത്തിയായത്. ഇതുവരെ ഈ ടണൽ ഗതാഗത യോഗ്യമാക്കിയിട്ടില്ല.

🌷അണ്ടർഗ്രൗണ്ട് റെയിൽവേ:
കൊൽക്കത്ത മെട്രോയാണ് പബ്ലിക്കിനായി തുറന്ന് കൊടുത്ത ആദ്യത്തെ അണ്ടർഗ്രൗണ്ട് റെയിൽവേ

🌷 കമ്പ്യൂട്ടറൈസ്ഡ് റിസർവേ
ഷനുകൾ: 1986ൽ ദില്ലിയിലാണ് ആദ്യത്തെ കമ്പ്യൂട്ടർ മുഖാന്തരമു
ള്ള റിസർവേഷനുകൾ ആരംഭിച്ചത്.

🌷 ഇലക്ട്രിക് ട്രെയിൻ: 1925ൽ
ബോംബെ-കുർള സ്റ്റേഷനുകൾ
ക്കിടയിൽ ഓടിയ ട്രെയിനാണ് ആദ്യ ഇലക്ട്രിക് കോച്ച്

🌷 പാലസ് ഓൺ വീൽസ്: 1982 റിപ്പബ്ലിക് ദിനത്തിൽ ലോഞ്ച് ചെയ്തപ്പോൾ ഈ ലക്ഷ്വറി ട്രെയിനിൽ സാധാരണക്കാരെ അനുവദിച്ചിരുന്നില്ല. ഇത് വിനോദ സഞ്ചാരത്തിനു വേണ്ടിയുള്ളതായിരുന്നു.

🌷 നാശം വിതച്ച റെയിൽ ദുരന്തം:1981 ജൂൺ ആറിന് ബീഹാറിൽ നടന്ന ദുരന്തമാണ് ഏറ്റവും നാശം വിതച്ചത്. 800ലധികം യാത്രക്കാരെ വഹിച്ച് കൊണ്ടുള്ള ട്രെയിൻ നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 500ലധികം മരണ സംഖ്യയായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

🌷 യാത്രക്കാരുടെ എണ്ണം: 25 ദശലക്ഷത്തിലധികം യാത്രക്കാരാണ് ദിവസേന ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കുന്നത്.

🌷 ട്രെയിനുകളുടെ എണ്ണം: 19,000 ട്രെയിനുകളാണ് ദിവസേനയായി സർവീസ് നടത്തുന്നത്. 12,000 ട്രെയിനുകൾ ആൾക്കാരെ കയറ്റുന്നതും 7,000 ചരക്കുവണ്ടികളുമാണ്

🌷സ്റ്റേഷനുകളുടെ എണ്ണം: 7,083 സ്റ്റേഷനുകളാണ് ഇന്ത്യൻ റെയിൽവേയ്ക്കുള്ളത്

🌷ട്രെയിൻ നിരക്ക്: ഇടയ്ക്കിടെ നിരക്ക് വർധിപ്പിക്കുന്നുണ്ടെങ്കിലും ലോകത്തിൽ വച്ച് ഇന്ത്യൻ റെയിൽവെയാണ് ഏറ്റവും ചിലവ് കുറഞ്ഞ ഗതാഗതമാർഗം. ഉദാഹരണത്തിന് 1,500കിമി ദൈർഘ്യമുള്ള ദില്ലി-കൊൽക്കത്ത റൂട്ടിൽ ട്രെയിൻ നിരക്ക് 250രൂപ മാത്രമാണ്. യൂറോപ്പിൽ അതേ ദൂരത്തിലുള്ള യാത്രയ്ക്ക് പത്ത് മടങ്ങ് ചാർജാണുള്ളത്.

🌷ട്രാൻസിറ്റ് ട്രെയിൻ: 15 കോച്ചുകളുള്ള മുബൈയിലെ ലോക്കൽ ട്രെയിനുകളാണ് ഇതിൽപ്പെടുന്നത്.

🌷ചത്രപതി ശിവാജി ടെർമിനൽസ്: വർഷത്തിൽ ഏകദേശം 33ദശലക്ഷം യാത്രക്കാർ വന്നുപോകുന്ന സിഎസ്‌ടി മുംബൈയിലാണ് സ്ഥിതി ചെയ്യുന്നത്. യുനെസ്‌കോയുടെ മോണമെന്റ് ഓഫ് ഗ്ലോബൽ ഹെരിറ്റേജെന്നുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട് ഇതിന്.

🌷ഏറ്റവും പഴക്കമുള്ള ട്രാക്ക്:
1853ൽ പണിക്കഴിപ്പിച്ച ട്രാക്കാണ് ഏറ്റവും പഴക്കമേറിയത്.

🌷വരുമാനം: 2011-12 സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരം ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ഇല്ലാതെ യാത്രചെയ്തതിന് ചുമത്തിയ പിഴയുടെ മൊത്ത തുക 581 കോടി രൂപയാണ്.

🌷 റെയിൽവേ മ്യൂസിയം: 1977ൽ ദില്ലിയിൽ സ്ഥാപിച്ചിട്ടുള്ള നാഷണ
ൽ റെയിൽ മ്യൂസിയമാണ് ഏഷ്യയിലുള്ള ഒരേയൊരു മ്യൂസിയം. സ്റ്റീം എൻജിൻ, ലോക്കോമോട്ടീവ്, ക്യാരേജുകൾ, ഫോട്ടോഗ്രാഫുകൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്ന ഈ മ്യൂസിയത്തിന് 11 ഏക്കർ വിസ്തീർണമാണുള്ളത്. മ്യൂസിയത്തിന് കുറുകെ ഓടുന്ന ടോയി ട്രെയിനാണ് മറ്റൊരാകർഷണം.

🌷 നീളം കൂടിയ പാലം:
കേരളത്തിലെ 4.62 കിലോമീറ്റർ നീളമുള്ള വെമ്പനാട് റെയിൽ പാലമാണ് ഏറ്റവും നീളം കൂടിയത്. ഇടപ്പള്ളി-വല്ലാർപാടം എന്നിവയെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം.

🌷 കടൽപാലം:തമിഴ്‌നാട്ടിലെ രാമേശ്വരത്തുള്ള പാമ്പൻ പാല
മാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവെ പാലം.

🌷റെയിൽ-കം-റോഡ് ബ്രിഡ്ജ്:
ബ്രഹ്മപുത്ര നദിക്ക് കുറുകെ പണിതിട്ടുള്ള 1,492മീറ്റർ നീളമുള്ള സാറൈഗട്ട് പാലമാണ് ആദ്യത്തെ റെയിൽ-കം-റോഡ് ബ്രിഡ്ജ്. 1963 ജൂണിലാണ് യാത്രക്കാർ
ക്കായി തുറന്ന് കൊടുത്തത്.

🌷ദാപോരി വയാഡക്ട്:
1854ൽ മുംബൈ-താനെ റൂട്ടിൽ പണിക്കഴിപ്പിച്ച ആദ്യ റെയിൽവേ പാലമാണിത്.

🌷പ്രീ-ഇൻഡിപെന്റൻസ്: സ്വാതന്ത്ര്യത്തിന് മുമ്പായി ഏകദേശം 42 റെയിൽവെ കമ്പനികളാണ് പ്രവർത്തിച്ചിരുന്നത്.

🌷ഏറ്റവും ഉയരം കൂടിയ പാലം:
കാഷ്മീരിൽ ചെനാബ് നദിക്ക് കുറുകെയായി പണിയുന്ന റെയിൽവെ പാലമാണ് ലോക
ത്തിലെ ഏറ്റവും ഉയരം കൂടിയത്. 186മീറ്റർ ഉയരമുള്ള അഞ്ചിക്കാട് റെയിൽവേ പാലമാണ് നാലാം സ്ഥാനത്ത് വരിക. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലുള്ള പൻവാൽ നദിക്ക് കുറുകെയുള്ള പാലമാണ് നിലവിൽ ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ പാലം.

🌷ആദ്യത്തെ റെയിൽ ടണൽ:
താനെക്കടുത്തുള്ള പാർസിക് ടണൽ ആണ് ഇന്ത്യയിലെ ആദ്യത്തെ ടണൽ.

🌷ലോക റിക്കോർഡ്: ലോകത്തിലെ ഏറ്റവും വലിയ റൂട്ട് റിലെ ഇന്റർലോക്കിംഗ് സിസ്റ്റം ഉള്ള ദില്ലി സ്റ്റേഷനാണ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കുന്നത്.

🌷 പ്രോപ്പർട്ടി: ഇന്ത്യൻ റെയിൽവേയ്ക്ക് 10.65 ലക്ഷം ഏക്കർ സ്ഥലമാണ് നിലവിലുള്ളത്. ഇതിൽ 90ശതമാനമാണ് റെയിൽവെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. 1.13 ലക്ഷം ഏക്കർ സ്ഥലം തരിശൂഭൂമിയായി കിടക്കുന്നു.

🌷ഡൈനിംഗ് കാർ:
മുംബൈ-പൂനെ ഡെക്കാൻ ക്വീൻ ആണ് ഇന്ത്യയിൽ ഏറ്റവും പഴക്കമേറിയ ഡൈനിംഗ് കാർ

🌷ഭാഗ്യചിഹ്നം: ഇന്ത്യന്‍ റെയില്‍വേക്ക് ഒരു ഭാഗ്യചിഹ്നമുള്ളതായി അറിയാമോ? സ്‌റ്റേഷന്‍ മാസ്റ്ററുടെ വേഷത്തിലുള്ള ഭോലു എന്ന ആനക്കുട്ടിയാണ് റെയില്‍വേയുടെ ഭാഗ്യചിഹ്നം.

🌷ആനകള്‍: മുൻകാലങ്ങളില്‍ കോച്ചുകള്‍ നീക്കം ചെയ്യാനും മറ്റും ആനകളെ ഉപയോഗിച്ചിരുന്നു.

🌷ഭൂമിയോളം വളര്‍ന്ന റെയില്‍വേ: ഇന്ത്യന്‍ റെയില്‍വേയുടെ ട്രാക്കുകളുടെ മൊത്തം അളവെടുത്താല്‍ ഭൂമിയെ ഒന്നരവട്ടം ചുറ്റാനുള്ള നീളമുണ്ട്.

🌷 ലോക്കോപൈലറ്റ്: ട്രെയിനുകള്‍ ഓടിക്കുന്നവര്‍ക്ക് ശരാശരി 1 ലക്ഷത്തിലധികം രൂപ ശമ്പളം ലഭിക്കുന്നുണ്ട്!


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment