🍓 മധുരം വചനം🍓
2020 മെയ് 1️⃣5️⃣🦋
“യേശു മറുപടി പറഞ്ഞു: ഇവന്‍െറയോ ഇവന്‍െറ മാതാപിതാക്കന്‍മാരുടെയോ പാപം നിമിത്തമല്ല, പ്രത്യുത, ദൈവത്തിന്‍െറ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്.”
(യോഹ. 9 : 3)
കെടാത്ത കനലുകൾ
കൊറോണയിൽ തട്ടി, മനസ്സും പ്രതീക്ഷകളും തകർന്ന ഒരുപാട് പേരെ കാണാനായി.
നാളെയെ നിരാശപ്പെട്ട് കാത്തിരിക്കുന്നവർ..
ദൈവകോപമാണെന്നും ലോകാവസാനമാണെന്നും ചിന്തിച്ച് ചിന്തിച്ച് തല പുണ്ണാക്കുന്നവർ..
അതിന് പറ്റിയ വചനഭാഗങ്ങൾ തപ്പിയെടുത്ത് കുറെ പേർക്ക് forward ചെയ്ത് ഭീതി ജനിപ്പിക്കുന്നവർ..
ഇനി ഒന്നുമില്ല എന്ന ശൂന്യതാബോധം കൊണ്ടുനടക്കുന്നവർ..
പക്ഷേ, ഭൂരിഭാഗം പേരും അങ്ങനെയല്ല കേട്ടോ – പ്രത്യേകിച്ച് ഇൗ ഹൈറേഞ്ചിൽ. ഇവിടുത്തെ അച്ചായൻമാരൊക്കെ മുട്ടൻ പണിയാണ്. അപ്പനും അമ്മയും മക്കളും കൂടി രാവിലെ പറമ്പിൽ ഇറങ്ങുന്നു. കപ്പ നടുന്നു. പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നു. ഫലവൃക്ഷങ്ങൾ നടുന്നു. പറമ്പു തെളിയ്ക്കുന്നു. കുളം തേവുന്നു. വീടും മുറ്റവും പരിസരങ്ങളും വൃത്തിയാക്കുന്നു. പുതിയ പലഹാരങ്ങൾ പരീക്ഷിക്കുന്നു. പൂന്തോട്ടം ഉണ്ടാക്കുന്നു. മീൻകുളം നിർമിക്കുന്നു. തിരക്കുകളില്ലാതെ ഒരുമിച്ച് ഭക്ഷണം കഴിച്ച്, തമാശകൾ പറഞ്ഞ്, പ്രാർത്ഥന ചൊല്ലി…
അതെയെന്നേ, ആവേശം കൊള്ളാൻ പ്രതീക്ഷയുടെ തരി പോലുമില്ലാത്തപ്പോഴും ജീവൻ കെട്ടുപോകാൻ മനസ്സില്ലാത്തവർ..!
സുഹൃത്തേ,
മനോഭാവങ്ങൾ തന്നെയാണ് നമ്മൾ ആരെന്നും നമ്മൾ എന്താകുമെന്നും തീരുമാനിക്കുന്നത്. ‘എല്ലാം ശുഭമാകും’ എന്ന ചിന്തയോളം മനോഹരമായി എന്തുണ്ടീ ഭൂമിയിൽ !
എന്റെ കുഞ്ഞേ, എല്ലാം നന്മയ്ക്കാണ് ! ജീവനുള്ള ഒരു ദൈവം നമ്മുടെ കൂടെ ഉള്ളിടത്തോളം !
നന്മ വരട്ടെ..🙏
✍️ അജോച്ചൻ

Leave a comment