വ്യക്തിപരിചയം
➿➿➿➿➿
📒📕📗📘📙📒📕📗📘📙📘
ഇന്നറിയുവാൻ
“””””””””””””””””””””””””

ജോൺ പോൾ രണ്ടാമൻ ജന്മദിനം
ആഗോള കത്തോലിക്കാ സഭയുടെ മുൻ തലവനാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ. (1920 മേയ് 18 – 2005ഏപ്രിൽ 2 ).1920 മേയ് 18-ന് എമിലിയ, കാരോൾ വോയ്റ്റീല എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപ്പാപ്പയുടെ ജനനം. കാരോൾ ജോസഫ് വോയ്റ്റീല രണ്ടാമൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. കാരോൾ ഒന്നാമൻ-എമിലിയ ദമ്പതികളുടെ ഇളയമകനായിരുന്നു കാരോൾ. എഡ്മണ്ട് എന്ന പേരിൽ ഒരു ജ്യേഷ്ഠനും ഓൾഗ എന്ന പേരിൽ ഒരു ജ്യേഷ്ഠത്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. ഇവരിൽ ഓൾഗ അദ്ദേഹം ജനിക്കും മുമ്പേ മരിച്ചുകഴിഞ്ഞിരുന്നു. ലോലക്ക് എന്നായിരുന്നു കാരോളിന്റെ വിളിപ്പേര്. അദ്ദേഹത്തിന്റെ അച്ഛൻ ഒരു സൈനികനും അമ്മ ഒരു അദ്ധ്യാപികയുമായിരുന്നു.
വളരെയധികം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു കാരോളിന്റെ ബാല്യകാലം. ഒമ്പതാം വയസ്സിൽ അദ്ദേഹത്തിന് അമ്മയെ നഷ്ടപ്പെട്ടു. ഹൃദ്രോഗവും വൃക്കത്തകരാറുമായിരുന്നു 45കാരിയായിരുന്ന എമിലിയയുടെ മരണകാരണം. പിന്നീട് അദ്ദേഹത്തെ വളർത്തിയത് അച്ഛനായിരുന്നു. ജ്യേഷ്ഠൻ എഡ്മണ്ടുമായി 14 വയസ്സ് വ്യത്യാസമുണ്ടായിരുന്നെങ്കിലും വളരെ അടുത്ത ബന്ധമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത്. ദാരിദ്ര്യത്തിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും വിദ്യാഭ്യാസത്തിന് അക്കാലത്ത് തടസ്സങ്ങളൊന്നുമുണ്ടായില്ല. ആറാമത്തെ വയസ്സിൽ സ്കൂളിൽ ചേർന്ന കാരോൾ പഠനത്തിലും നീന്തൽ, തുഴച്ചിൽ, സ്കീയിങ്, പർവ്വതാരോഹണം, ഫുട്ബോൾ തുടങ്ങിയവയിലും നാടകത്തിലും അഗാധമായ പ്രാവീണ്യം തെളിയിച്ചിരുന്നു.
1930-ൽ ജ്യേഷ്ഠൻ എഡ്മണ്ട് സർവ്വകലാശാലയിൽ പഠിക്കാൻ പോയതോടെ വീട്ടിൽ അച്ഛനും ഇളയ മകനായ കാരോളും മാത്രമായി. എഡ്മണ്ട് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി സർവ്വീസ് ആരംഭിച്ചെങ്കിലും 1932-ൽ പനി ബാധിച്ച് മരിച്ചു. ഇതിനുശേഷം വോയ്റ്റീല സീനിയറും കാരോളും വാഡോവൈസ് വിട്ട് താമസം ക്രാക്കോവിലേക്ക് മാറ്റി. പതിമൂന്നാം വയസ്സിൽ മാതൃഭാഷയായ പോളിഷിനൊപ്പം ലാറ്റിൻ, ഗ്രീക്ക് എന്നീ ഭാഷകളും അദ്ദേഹം പഠിച്ചു. 1938 മേയ് മാസത്തിൽ അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ക്രാക്കോവ് സർവ്വകലാശാലയിൽ ചേർന്നു.
സർവ്വകലാശാലയിലെ പഠനകാലത്തും കാരോൾ എല്ലാ മേഖലകളിലും ശോഭിച്ചുനിന്നു. ഫ്രഞ്ച് ഭാഷ സ്വയം പഠിച്ച അദ്ദേഹം ധാരാളം ഫ്രഞ്ച് കൃതികൾ വായിച്ചു. നാടകങ്ങൾ സ്വയം എഴുതി സംവിധാനം ചെയ്ത് അവയിൽ അഭിനയിക്കുന്നതായിരുന്നു കാരോളിന്റെ ഇഷ്ടവിനോദം. ക്രാക്കോവിൽ ബഹുഭൂരിപക്ഷം യഹൂദമതവിശ്വാസികളായിരുന്നു. അവരുമായി നല്ല ബന്ധമാണ് കാരോൾ പുലർത്തിയിരുന്നത്. സ്കൂൾ, കോളേജ് പഠനകാലത്ത് ഫുട്ബോൾ മത്സരങ്ങളിൽ പലപ്പോഴും യഹൂദരുടെ കൂടെ അദ്ദേഹം കളിച്ചിരുന്നു. ഒരിക്കൽ ഒരു യഹൂദപെൺകുട്ടിയെ അദ്ദേഹം അതിസാഹസികമായി രക്ഷപ്പെടുത്തിയത് ഇതിന് ഉദാഹരണം. നാസി ലേബർ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ട് റെയിൽവേ ട്രാക്കിൽ തളർന്നുവീണ ഈഡിത് സയറർ എന്ന പതിനാലുകാരിയെയാണ് കാരോൾ പട്ടാളക്കാരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുത്തിയത്.
1939-ൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഹിറ്റ്‌ലറുടെ നേതൃത്വത്തിലുള്ള ജർമ്മൻ സൈന്യം പോളണ്ടിനെ ആക്രമിച്ചു. ധാരാളം ജൂതന്മാർ ഇതിനിടയിൽ കൊല്ലപ്പെട്ടു. ക്രാക്കോവിലും അതിന്റെ ആഘാതമുണ്ടായി. ക്രാക്കോവ് സർവ്വകലാശാല അടച്ചുപൂട്ടി. പഠനം പാതിവഴിയിൽ നിർത്തിയ കാരോൾ തുടർന്ന് നിർബന്ധിത പട്ടാളസേവനത്തിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽ കഴിച്ചുകൂട്ടി. ഇതിനിടയിൽ പാറമടയിലും വെടിമരുന്നുശാലയിലും അദ്ദേഹത്തിന് പണിയെടുക്കേണ്ടി വന്നു. ഇതിനിടയിലും അദ്ദേഹം യുദ്ധത്തിനെതിരെ കവിതകളും നാടകങ്ങളും എഴുതുകയും പ്രാർത്ഥന തുടരുകയും ചെയ്തു.
1941-ൽ കാരോൾ വോയ്റ്റീല സീനിയർ അന്തരിച്ചു. അച്ഛന്റെ മരണം കാരോൾ ജൂനിയറിനെ തളർത്തിക്കളഞ്ഞു. തുടർന്ന് അദ്ദേഹം വൈദികനാകാൻ തീരുമാനിയ്ക്കുകയായിരുന്നു. ക്രാക്കോവിലെ സെമിനാരിയിൽ ചേർന്ന് അവിടത്തെ ആർച്ച്ബിഷപ്പ് ആദം സ്റ്റെഫാൻ സപീഹയുടെ കീഴിൽ രഹസ്യപരിശീലനം നടത്തി.
1944 ഓഗസ്റ്റ് 6-ന് നിരവധി പോളണ്ടുകാരെ പട്ടാളക്കാർ അതിക്രൂരമായി കൊലപ്പെടുത്തി. ഈ ദിവസം ബ്ലാക്ക് സൺഡേ (കറുത്ത ഞായറാഴ്ച) എന്നറിയപ്പെടുന്നു. ക്രാക്കോവിലും പരിസരത്തുമായി ആയിരങ്ങളാണ് മരിച്ചുവീണത്. ക്രാക്കോവ് സെമിനാരിയിലും പട്ടാളക്കാരെത്തിയെങ്കിലും സെമിനാരിക്കാരെ ളോഹ ധരിപ്പിച്ച് ആർച്ച്ബിഷപ്പ് സംരക്ഷിച്ചു. ഇതിനിടയിൽ കാരോളിനെ തിരഞ്ഞ് പട്ടാളക്കാർ അദ്ദേഹം പണിയെടുത്തിരുന്ന പാറമടയിലും വന്നെങ്കിലും അദ്ദേഹത്തെ കണ്ടുപിടിയ്ക്കാൻ കഴിഞ്ഞില്ല. തുടർന്ന് അദ്ദേഹത്തെ നാടുകടത്തിയവനാക്കി പ്രഖ്യാപിച്ചു. ഇതിനിടയിൽ, കാരോളിന്റെ ബുദ്ധിശക്തിയും നിരീക്ഷണപാടവവും മനസ്സിലാക്കിയ ആർച്ച്ബിഷപ്പ് 1944 സെപ്റ്റംബർ 9-ന് അദ്ദേഹത്തിന് പുതിയ പട്ടം നൽകി.
Source 👇👇👇
📒📕📗📘📙📒📕📗📘📙📘
YEAR BOOK WHATSAPP GROUP
TO JOIN MESSAGE 9562621834
📒📕📗📘📙📒📕📗📘📙📘

Leave a comment