അല്ലെങ്കിലും ഒടുക്കം അങ്ങനെയാടാകൂവേ…

ചാക്കോച്ചിയുടെ സു’വിശേഷങ്ങൾ’

അല്ലെങ്കിലും ഒടുക്കം അങ്ങനെയാടാകൂവേ ….

ഇനി പ്രാർത്ഥന ശരണം…

കഴിഞ്ഞദിവസം പറയുന്നത് കേട്ടു covid പൂർണമായി മാറില്ലത്ര….
Covid നോട് കൂടിയുള്ള ജീവിതം ജീവിക്കാൻ പരിശീലിക്കണം…

അല്ലെങ്കിലും അങ്ങനെയാണ് … ഇനി ദൈവം മാത്രമാണ് ആശ്രയം എന്നു മനസ്സിൽ തോന്നുമ്പോഴാണല്ലോ പ്രാർത്ഥനയ്ക്ക് ബലം ഉണ്ടാകുന്നത്….

മനുഷ്യന്റെ പരിശ്രമത്തിൽ ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തു…

ഈശ്വരാ …. ഈ ദിവസങ്ങളിൽ വെളിപാടിന്റെ പുസ്തകം ഒന്ന് RE-READ ചെയ്തപ്പോഴാണ് സംഗതികളൊക്കെ പിടികിട്ടിയത് ….

ഓരോന്നും നേരത്തെ പറഞ്ഞിട്ടുള്ളത…. ക്ലാസിൽ ശ്രദ്ധിക്കണം !!!

പന്ത്രണ്ട് വർഷം സെമിനാരി പഠനത്തിൽ സന്ധ്യക്കു പ്രാർത്ഥിക്കുമ്പോൾ ഇൗ പാട്ട് ആവേശത്തോടെ പാടിയിട്ടുണ്ട്!!

ശീഹ്‌മ്മോ നമസ്കാരം… പല നിറങ്ങളോക്കെ ആയി … പുസ്തകത്തിന്റെ കളർ അല്ലാട്ടോ….

അയ്യോ പറഞ്ഞില്ല ഇൗ ശ്‌ഹീമ്മോ എന്താണെന്നല്ലേ??? നമസ്കാര പുസ്തകം! വൈദികർക്കും വൈദികാർത്ഥികൾക്കും സന്യസ്തർക്കും ഉള്ള യാമ പ്രാർത്ഥന പുസ്തകം ….

ഹൈറേഞ്ചിൽ ജീപ്പോടിച്ച് പഠിച്ചാൽ പിന്നെ ഏതു വഴിയും വണ്ടിയോടിക്കാൻ പറ്റുമത്രേ !! കാരണം ചില ഇടവഴികളിലൂടെ സൂക്ഷിച്ച് വണ്ടിയോടിച്ചില്ലെങ്കിൽ സർവീസ് സെന്റെറിൽ വണ്ടി ഉയർത്തി വച്ചിരിക്കുന്ന പോലെ ഇരിക്കും കല്ലിന്റെ മുകളിൽ….

അതുപോലെ ആണ്… ഇതിലെ പാട്ടിന്റെ കളർ തെളിഞ്ഞാൽ പിന്നെ ഏത് ശുശ്രൂഷയുടെ പാട്ടും തെളിയും…
ഇതിലെ പാട്ട് പഠിച്ചാൽ പിന്നെ ഏതു പാട്ടും പാടാം .. പരിശുദ്ധാത്മാവിന്റെ കൃപ ഇല്ലാതെ ഇങ്ങനെയൊരു പ്രാർത്ഥന പുസ്തകം രചിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല..

ആദ്യ വർഷം ഈ കളറുകൾ പാടുമ്പോൾ mixed color ആയിരുന്നു…. VIBGYOR…. പതിയെ പതിയെ TUNE തെളിഞ്ഞു.. തുടങ്ങി … ട്യൂൺ തെളിഞ്ഞതോടെ അർത്ഥവും തെളിഞ്ഞു..
മുഴുനീളെ ബൈബിൾ വചനങ്ങൾ…

ചില പാട്ടുകളൊക്കെ പാടുമ്പോൾ ഇതൊക്കെ ഇപ്പോഴെങ്ങും സംഭവിക്കുന്നതല്ല… ഞങ്ങൾക്ക് ഇതൊന്നും ബാധകമല്ല എന്ന തോന്നിയത് ….

വെള്ളി സൂത്താറ പ്രാർത്ഥന

” ലോകേ കഷ്ടം കാലാന്ത്യമതിൽ സംഭവ്യവസ്തുതകൾ..
അന്യായമധർമ്മങ്ങൾ പാഷണ്ഡതകൾ ഇവയാൽ ..
മ്ലേച്ഛമതാകും ഭൂമി പ്രസവിപ്പോൾ നാരി സമം
മുറയിട്ടീടും യുദ്ധാനർത്ഥങ്ങൾ പെരുകീടും

അന്ത്യവുമാരംഭിക്കും.. ബലികൾ ശുശ്രൂഷകളും
പോയ്‌പോകും ചതിയും ദ്രവ്യാഗ്രഹവും വർദ്ധിക്കും…
ജനമെതിരായ്‌ ജനമേൽക്കും..
ഗ്രാമം നാശമതാകും..
നഗരത്തിൽ സഭ്രമവും വന്നുഭവിക്കും നൂനം”……

ബലിയർപ്പണം ഇല്ലാത്ത ഒരു കാലത്തെപ്പറ്റി പള്ളിയിൽ ഘോരം ഘോരം പ്രസംഗവും പറഞ്ഞിട്ടുണ്ട്…
ഞങ്ങളടെ കാലശേഷം നടക്കുന്നത എന്ന തോന്നിയത്.. ഇന്നലെ വരെ….

ബലികൾ ശുശ്രൂഷകൾ പോയ്‌പോയി….. ഫേസ്ബുക്കും യൂട്യൂബും ഉള്ളതുകൊണ്ട് പിടിച്ചു നിൽക്കുന്നു… Live..live…

നഗരത്തിൽ സംഭ്രമം ഉണ്ടാകുന്നു …. ജനം എതിരായി ജനം എഴുന്നേൽക്കുന്നു…

തങ്ങൾ ചെയ്യുന്നതാണ് ശരി…. മതങ്ങളിലും .. രാഷ്ട്രീയത്തിലും…

ചതിയും ദ്രവ്യാഗ്രഹവും വർദ്ധിക്കും…. ഹാക്കർമാർ ഇറങ്ങിയിട്ടുണ്ടത്രേ….

ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്‌തവും നിറവേറുവോളം നിയമത്തില്‍നിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. ബൈബിൾ.

ബൈബിൾ ഇതൊക്കെ നേരത്തെ പറഞ്ഞത…

പല ശാസ്ത്ര സത്യങ്ങൾ ബൈബിൾ എങ്ങനെ കണ്ടുപിടിച്ചു???

ലോകത്തെ മുഴുവൻ സ്വാധീനിച്ച ഒരു ഡയലോഗ് ആണല്ലോ “മനുഷ്യാ നീ മണ്ണാകുന്നു!!! മണ്ണിലേക്ക് തിരികെ ചേരും!! ഉല്പത്തി 2. 7

ദൈവം മനുഷ്യനെ മണ്ണുകൊണ്ട് ഉണ്ടാക്കി എന്ന് ബൈബിൾ !!

ശാസ്ത്രം വളർന്ന് പരിശോധിച്ചപ്പോഴാണ് മണ്ണിലെ രാസഘടന മനുഷ്യശരീരത്തിൽ ഉണ്ടെന്ന് മനസ്സിലായത് …

പള്ളിമേടയുടെ പുറകിൽ ആണ് സെമിത്തേരി… പള്ളിലച്ചൻ ആകണം എന്നു പറഞ്ഞിരുന്ന കാലത്ത് പള്ളിലച്ചൻ ആകാൻ പോകാൻ പേടി ഒരേ ഒരു കാര്യത്തിലേ ഉണ്ടായിരുന്നുള്ളൂ…. സെമിത്തേരി !!!

സെമിത്തേരിയുടെ അടുത്തു കിടക്കണം…
എന്താ എന്നറിയില്ല അച്ചന്മാർക്ക് കൂട്ടായിക്കോട്ടെ എന്നോർത്തായിരിക്കും മിക്ക പള്ളിമേടയുടെയും പുറകിലാണ് സെമിത്തേരി !!

ശരിയല്ലേ … ബന്ധുക്കളെല്ലാം അടക്കിയിട്ട് സൂക്ഷിക്കാൻ നമ്മളെ ഏൽപിച്ചു… അവരുടെ വഴിക്ക് വിട്ടു പോകും…. ആ
രാത്രി മുതൽ വികാരിയച്ചൻ ആണ് കാവൽ !!

തൂങ്ങി മരിച്ചത് വല്ലതും ആണെങ്കിൽ പറയുകയും വേണ്ട….

കൊച്ചച്ചൻ ആയി ഇറങ്ങുന്ന സമയം…
അടക്ക് കഴിഞ്ഞുള്ള രാത്രി സമയങ്ങളിൽ
രാത്രിയിൽ ഭക്ഷണം കഴിഞ്ഞ് പാത്രം കഴുകുമ്പോൾ സെമിത്തേരിയുടെ അങ്ങോട്ട് നോക്കരുതെന്ന് വിചാരിച്ചാലും അറിയാതെ നോക്കി പോകും …. ഒരു മൂങ്ങ കൂടി മൂളിയാൽ സംഗതി കളറായി….

മനുഷ്യനല്ലേ…… മാലാഖ ഒന്നുമല്ലല്ലോ …

അടുക്കള ജനലിലൂടെ സെമിത്തേരിയിലേക്ക് നോക്കുമ്പോൾ അടക്കിയ കല്ലറയ്ക്ക് മുകളിൽ ചെറിയ പ്രകാശം …. മുട്ട് കൂട്ടിയിടിച്ചു … ഹൃദയമിടിപ്പ്‌ കൂടി…
ഈശ്വരാ… പ്രേതം ആണോ??

Thomasinte Yukthi Chinthakal

പിന്നീട് കൊച്ചച്ചനിൽനിന്ന് വല്യച്ചനായപ്പോഴാണ് മനസ്സിലായത് ബൈബിൾ ഇത് പണ്ടേ പറഞ്ഞതാണല്ലോ എന്ന് …

അന്ന് കണ്ട പ്രകാശം അസ്ഥികളിലും പല്ലുകളിലും ഉള്ള ഫോസ്ഫറസ് അന്തരീക്ഷത്തിലേക്ക് പോകുന്നതാണെന്ന് … അതാണ് വെളിച്ചമായി തോന്നിയത്… രാത്രി ആയതു കൊണ്ട് കണ്ടു…

ഓക്സിജൻ, കാർബൺ, ഹൈഡ്രജൻ, ഫോസ്ഫറസ്, മഗ്നീഷ്യം, ഇരുമ്പ്….. അങ്ങനങ്ങനെ !!! … മണ്ണിൽ ഉള്ളതെല്ലാം ശരീരത്തിലും ഉണ്ട് …

” മനുഷ്യ നീ മണ്ണാകുന്നു”

ബൈബിൾ ഇത് പണ്ടേ പറഞ്ഞതാണല്ലോ.. ശേ…എന്നിട്ടും ഞാൻ പേടിച്ചു…

കാര്യങ്ങൾ അങ്ങനെയാണ്…. അതുകൊണ്ടാണല്ലോ ബൈബിൾ ദൈവനിവേശിതം എന്ന് പറയുന്നത്…

രണ്ടു ഹൈഡ്രജനും ഒരു ഓക്സിജനും ചേർന്നാൽ വെള്ളം ആകും എന്ന് കെമിസ്ട്രി ടീച്ചർ പറഞ്ഞത് ഓർക്കുന്നു …H2O =water

ഒരു ഓക്സിജനും ഒരു കാർബണും ചേർന്നാൽ വിഷവാതകം ആകും കാർബൺ മോണോക്സൈഡ്…

അതേസമയം ഒരു ഓക്സിജൻ കൂടി ചേർത്താൽ സസ്യങ്ങൾക്ക് ഏറ്റവും ആവശ്യമുള്ള കാർബൺഡയോക്സൈഡ് ആയിത്തീരുന്നു …
ഇതൊക്കെ ഇങ്ങനെ സെറ്റ് ചെയ്തത് ആരാണാവോ …. ആരായാലും അപാര തല ആണ്…
“ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ എൻജിൻ തവിടുപൊടി”
എന്നുപറഞ്ഞ് സിനിമ ഡയലോഗ് പോലെ

“Matter expands when heated….
ഒരു സ്റ്റീൽ കഷണം ചൂടാക്കിയാൽ അത് വികസിക്കും എന്ന് കേട്ടിട്ടുണ്ട്… അത് ചൈനയിൽ ഹീറ്റ് ചെയ്താലും … ഇന്ത്യയിൽ ചെയ്താലും… അമേരിക്കയിൽ ചെയ്താലും അങ്ങനെ തന്നെ …
(A universal Truth)

ബൈബിളിലെ വചനങ്ങൾ ലോകത്തിന് ഉള്ളതാണ്…. കാരണം ബൈബിൾ എഴുതപ്പെട്ടത് ക്രിസ്ത്യാനിക്ക് വേണ്ടി അല്ല…. ലോകത്തിന് വേണ്ടി…!

ക്രിസ്ത്യാനി എടുത്തു സ്വന്തമാക്കി!!! അത് വേറെ കാര്യം!!!

ഭൂമി മുഴുവൻ തീ കത്തി നശിച്ചു പോകുമെന്ന് നൂറു വർഷം മുമ്പ് ആരെങ്കിലും പ്രസംഗിച്ചാൽ അവരെ ഭ്രാന്തനെന്ന് ലോകം വിളിച്ചേനെ …..

വിളിച്ചു കാണും പത്രോസിനെ..

മൂല പദാർത്ഥത്തെ വിഭജിക്കാൻ കഴിയില്ലെന്ന് ശാസ്ത്രം പഠിപ്പിച്ചിരുന്നു…
കാരണം 1942 ഡിസംബർ 2 ന്ന് ആണ് ചിക്കാഗോ യൂണിവേഴ്സിറ്റിയിൽ ഇറ്റാലിയൻ ശാസ്ത്രജ്ഞൻ ഹെന്‍ററികോ ഫെർമ്മി ന്യൂട്രോൺ ഉപയോഗിച്ച് മൂല പദാർത്ഥത്തെ വിഭജിച്ചു.. എന്നിട്ട് പറഞ്ഞു അത്യുഗ്രമായ ചൂട് കടത്തിവിട്ടാൽ മൂല പദാർത്ഥം വിഘടിക്കുമെന്ന്… അല്ല പിന്നെ..
ഇതിൽനിന്നൊക്കെ ആണല്ലോ ആറ്റം ബോംബും ഹൈഡ്രജൻ ബോംബും രൂപം പൂണ്ടത്!!!

അപ്പോഴും മുക്കുവൻ ആയ പത്രോസ് യുഗങ്ങൾക്ക് മുൻപ് ഒരു സംശയവും കൂടാതെ പഠിപ്പിച്ചു !!!

പ്രിയമുള്ളവരെ ” മൂല പദാർത്ഥങ്ങൾ എരിഞ്ഞു ചാമ്പലാകും… ആകാശം വലിയ ശബ്ദത്തോടെ അപ്രത്യക്ഷമാകും …. ഭൂമിയും അതിലുള്ളതെല്ലാം കത്തി നശിക്കും”…… 2 പത്രോ. 3:10

കഴിഞ്ഞദിവസം കൂടി പറയുന്നത് കേട്ടു … സൂര്യനിലെ ഹൈഡ്രജനും ഹീലിയവും തീർന്നു കൊണ്ടിരിക്കുകയാണത്രേ… അതിന് തീരുമാനം ഉണ്ടായാൽ പ്രകാശം ലഭിക്കുകയില്ലത്രേ.. പിന്നെ പണ്ടത്തെപ്പോലെ മണ്ണെണ്ണ വിളക്ക് കത്തിക്കേണ്ട വരും…
ഉള്ളൂ… അത്രയേ ഉള്ളൂ…
ശെടാ…. ഇതുതന്നെയല്ലേ ബൈബിൾ ഇത്രയും കാലം പറഞ്ഞുകൊണ്ടിരുന്നത്….
വെളിപാട് 6 12
“അവന്‍ ആറാമത്തെ മുദ്രതുറന്നപ്പോള്‍ ഞാന്‍ നോക്കി. വലിയ ഒരു ഭൂകമ്പമുണ്ടായി; സൂര്യന്‍ കരിമ്പടംപോലെ കറുത്തു; ചന്‌ദ്രന്‍ ആകെ രക്‌തംപോലെയായി…

തീർന്നില്ല…
അക്കാലത്തെ പീഡനങ്ങള്‍ക്കുശേഷം പൊടുന്നനെ സൂര്യന്‍ ഇരുണ്ടുപോകും. ചന്‌ദ്രന്‍ പ്രകാശം തരുകയില്ല. നക്‌ഷത്രങ്ങള്‍ ആകാശത്തില്‍നിന്നു നിപതിക്കും. ആകാശ ശക്‌തികള്‍ ഇളകുകയും ചെയ്യും.
മത്തായി 24 : 29

ഇനി പുതിയനിയമം മാത്രം പറഞ്ഞു എന്നു പറയേണ്ട ….
Ezekiel 32:7And when I extinguish you, I will cover the heavens and darken their stars; I will cover the sun with a cloud And the moon will not give its light.

സൂര്യപ്രകാശം ചന്ദ്രനിൽ തട്ടി ഭൂമിയിൽ പ്രതിഫലിക്കുന്നു എന്ന് പണ്ടേ പറഞ്ഞതാ ബൈബിൾ…
ഇതാ അവിടുത്തെ ദൃഷ്‌ടിയില്‍ ചന്‌ദ്രനു പ്രകാശമില്ല;
“If even the moon has no brightness.
ജോബ്‌ 25 : 5

ആരോ പറയുന്നത് കേട്ടു …
കൊറോണ ശ്വാസകോശത്തെ മാത്രമല്ല blood cells നേയും ബാധിക്കുന്നുണ്ട് … ജീവൻ രക്തത്തിലാണ് ഇരിക്കുന്നതത്രേ…. അതുകൊണ്ട് സൂക്ഷിക്കുക !! എന്ന്

എടാ ഇതുതന്നെയല്ലേ ബൈബിളും പറഞ്ഞത്….
എന്തെന്നാല്‍, ശരീരത്തിന്‍െറ ജീവന്‍ രക്‌തത്തിലാണിരിക്കുന്നത്‌. അത്‌ ബലിപീഠത്തിന്‍മേല്‍ ജീവനുവേണ്ടി പാപപരിഹാരം ചെയ്യാന്‍ ഞാന്‍ നല്‍കിയിരിക്കുന്നു.
ലേവ്യര്‍ 17 : 11

ബൈബിളിൽ നിന്ന് ലഭിച്ച ചില സൂചനകകളാണ് വർഷങ്ങൾക്കു മുമ്പ് അമേരിക്കൻ ഓയിൽ സ്റ്റാൻഡേർഡ് കമ്പനിയെ സൗദിയിലേക്ക് പോകാൻ പ്രേരിപ്പിച്ചത് എന്ന് പറയുന്നു ..

Genesis 14:10
Now the valley of Siddim was full of tar pits; and the kings of Sodom and Gomorrah fled, and they fell into them. But those who survived fled to the hill country.
കീൽ കുഴികൾ ( asphalt) പെട്രോളിയത്തിന്റെ അസംസ്കൃത രൂപം…

“എന്താ അല്ലേ”

അല്പം സീരിയസ് ആയി പോയി അല്ലേ?? ..… പോട്ടെ എങ്കിൽ ഒരു കഥ പറയാം….-

ഒരു സന്ധ്യയ്ക്ക് ഗുരു വീട്ടിൽ കയറി വന്നു… നല്ല ഒന്നാന്തരം ചായ ഗുരുവിന് കൊടുത്തു ..
എന്നിട്ട്
ഗൃഹനാഥൻ ആവശ്യപ്പെട്ടു :
“എനിക്കും എന്റെ കുടുംബത്തിനും അഭിവൃദ്ധിയും സന്തോഷവും തരുന്ന ഒരു വാചകം എഴുതിത്തരണം സ്വാമി !!

പെട്ടെന്ന് ഗുരു കടലാസിൽ എഴുതി:

അച്ഛൻ മരിക്കുന്നു !
മകൻ മരിക്കുന്നു !
ചെറുമകൻ മരിക്കുന്നു!
ഗൃഹനാഥനു ദേഷ്യം വന്നു …

ദേഷ്യം വരാതിരിക്കുമോ…

നല്ല ഒന്നാന്തരം ബൂസ്റ്റിട്ട ചായ കൊടുത്തിട്ടാണ് ചോദിച്ചത്…..

സന്തോഷം പകരുന്ന വാക്കുകൾ ചോദിച്ചപ്പോൾ അങ്ങ് എന്തിനാണു ഗുരു ഒരു മാതിരി….
എന്തിനാണ് സ്വാമി അങ്ങ് മരണത്തെക്കുറിച്ച് എഴുതിയത്? ഉള്ള സന്തോഷം കൂടി പോയല്ലോ സ്വാമിൻ !!!

Borrow Money

ഗുരു പുഞ്ചിരിച്ച്‌ പറഞ്ഞു ഞാനൊരു കാര്യം ചോദിക്കട്ടെ!!
നിങ്ങളുടെ മകൻ നിങ്ങൾക്കു മുൻപേ മരിച്ചാൽ അതു നിങ്ങൾക്ക് സന്തോഷം ആണോ ദുഖമാണോ???
ദുഃഖകരമായിരിക്കും സ്വാമി !! ചേട്ടന്റെ മറുപടി.
നിങ്ങളുടെ കൊച്ചുമകൻ നിങ്ങളുടെ മകനു മുൻപേ കടന്നു പോയാലോ??

അതും വലിയ ദുഃഖമാകും സ്വാമി!

ഞാൻ എഴുതിയതു പോലെ യാണു സംഭവിക്കുന്നതെങ്കിലോ?

 

അതൊരു സ്വാഭാവിക നിയമവും കുടുംബത്തെ മുന്നോട്ടു നയിക്കുന്നതും ആയിരിക്കും!!!!
എല്ലാറ്റിനെയും ജീവിതത്തിൽ ഒഴിവാക്കാ നായെന്നു വരില്ല. ചിലതിനോടു സമരം ചെയ്യണം; മറ്റു ചിലതിനോടു പൊരുത്തപ്പെടണം. മരണത്തെ ഒഴി വാക്കാൻ ശ്രമിക്കുന്ന ആർക്കും മര്യാദയ്ക്ക് സന്തോഷത്തോടെ ജീവിക്കാനാകില്ല. മരണ സമയം അറിയില്ല എന്നതാണ് മനുഷ്യന്റെ സന്തോഷപൂർണമായ ജീവിതത്തിനു കാരണം… ഒപ്പം മറവിയും…

ബൂസ്റ്റ്റ്റ് ഇട്ട ചായക്കുള്ള സന്ദേശം ഗുരു പറഞ്ഞു …

ഇരുളും പ്രകാശവും കൂടുന്നത് ആണല്ലോ സൗന്ദര്യം!!

ബൈബിൾ ഒരു സംഭവം തന്നെയാണ് !!!

ഒരു കയ്യിൽ പത്രവും ഒരു കൈയിൽ ബൈബിളും വച്ച് വായിക്കുക എന്ന് കാരണവന്മാർ പറയും ….. എന്തെങ്കിലുമൊക്കെ മനസിലാകും…

ചാക്കോച്ചി…

  • Fr Chackochi Meledom
  • Email: chackochimcms@gmail.comChackochi

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

2 responses to “അല്ലെങ്കിലും ഒടുക്കം അങ്ങനെയാടാകൂവേ…”

  1. Anu Maria Sam Avatar
    Anu Maria Sam

    Acha you wonderfully explained it. Very nice.
    Very simply we understood the message

    Liked by 2 people

  2. Elsa Mary Joseph Avatar
    Elsa Mary Joseph

    Interesting… nice

    Liked by 1 person

Leave a comment