സ്ത്രീകളോട് ആണ് ചോദ്യം. നിങ്ങൾ എപ്പോഴെങ്കിലും വേശ്യ എന്നു വിളിക്കപ്പെട്ടിട്ടുണ്ടോ? അതും ആൾകൂട്ടത്തിൽ. എടീ തേവിടിച്ചി എന്നു നീട്ടി വിളിച്ചാൽ എത്ര പേർ ചിരിച്ചോണ്ട് തിരിഞ്ഞു നോക്കും.
കേട്ടാൽ പാദം മുതൽ ആരംഭിക്കുന്ന തരിപ്പ് തലയിലെത്താൻ അധികം നേരം വേണ്ട.
ഇവിടെ ഒരു പറ്റം സ്ത്രീകൾ അങ്ങനെ വിശേഷിപ്പിക്കപ്പെടുകയാണ്. (ഒരു സ്ത്രീയെ നോക്കി ‘എടീ’ എന്നു തറപ്പിച്ചു വിളിച്ചാൽ പോലും ശിക്ഷിക്കാൻ നിയമം ഉള്ള രാജ്യമാണ് നമ്മുടേത്) അവർക്ക് സ്വന്തം മക്കളില്ല (നിങ്ങൾ ഒരിക്കലെങ്കിലും അവരുടെ മകളായിരുന്നിട്ടുണ്ടാവും) അവരുടെ കയ്യിൽ നിന്ന് ഒരു ഗ്ലാസ് വെള്ളമെങ്കിലും മേടിച്ചു കുടിക്കാത്തവർ കാണില്ല.
ഒരു ടീച്ചർ ആയും ഡോക്ടർ ആയും നേഴ്സ് ആയും ഹോസ്റ്റൽ വാർഡൻ ആയും ഒക്കെ അവർ നിങ്ങളോടൊപ്പം ഉണ്ടായിരുന്നു. കോൺവെന്റ് സ്കൂൾ അടുത്ത് ഉണ്ടങ്കിൽ അവിടെ മാത്രമേ നിങ്ങളെ ചേർക്കുകയുള്ളായിരുന്നു. കർക്കശ്യക്കാരി ആയി നിങ്ങളെ തിരുത്തിയപ്പോൾ എല്ലാം അവർ കേൾക്കാതെ നിങ്ങൾ അവരെ ശപിച്ചിട്ടുണ്ടാകും. പക്ഷെ ഇപ്പോൾ നിങ്ങളുടെയും ജീവിതത്തിൽ നന്ദിയോടെ മാത്രമേ ഓർക്കാൻ കഴിയൂ.
എന്നിട്ടും അവരെ അപമാനിക്കുമ്പോൾ എത്ര നിഷ്ക്രിയരായിട്ടാണ് നാം പ്രതികരിക്കുന്നത്. പാടില്ല.. അവർക്കും ജീവിക്കണം അഭിമാനത്തോടെ തല ഉയർത്തി. ഇവിടെ ഒരു മഹാഭൂരിപക്ഷം ഇത് നല്ല രീതിയിൽ ജീവിച്ചു കാട്ടുമ്പോൾ, അതങ്ങനെ അല്ല എന്നു പറഞ്ഞു വരുന്ന വഴിതെറ്റിയ ‘കന്യാസ്ത്രീ’ പറയുന്നത് ആണ് സത്യം എന്നു നമ്മൾ പറഞ്ഞു പരത്തുന്നു. ഇതിനൊരു കാരണം ഉണ്ട് എതിർത്തു നിക്കുന്നവരെ ആണ് പൊതു സമൂഹത്തിനിഷ്ടം.
അതുകൊണ്ടാണ് തിരുത്താൻ വരുന്ന അധ്യാപകനെ വിദ്യാർത്ഥി തല്ലിയാലും പൊതുസമൂഹം കൈയടിക്കുന്നതു. ഈ വിദ്യാത്ഥികൾ പോലീസിന്റെ അടി കൊള്ളുമ്പോളും പൊതു സമൂഹം കൈയടിക്കും. (ചെറുപ്പത്തിൽ ഉറ്റ ചെങ്ങായിക്ക് അടി കിട്ടുമ്പോൾ ഉള്ളിൽ ഊറി ചിരിച്ച ആ കുട്ടി നമ്മുടെ ഉള്ളിൽ ഉണ്ടാകും).
✍ കുര്യാക്കോസ് പന്തനാടൻ

Leave a comment