കോപത്തെ തോൽപ്പിച്ച മഹാൻ…
ഒരു മനുഷ്യന്റെ ജീവിതത്തിലെ രണ്ടു നാണയങ്ങളാണ് സ്നേഹവും, കോപവും. ജീവിത സാഹചരൃങ്ങൾ മാറുമ്പോൾ സ്നേഹത്തിനേക്കാൾ ഉപരി കോപത്തിനാണ് ഏറെ മൂലൃം കൽപ്പിക്കപ്പെടുന്നത്. ആ കോപത്തെ മൗനമാക്കി മാറ്റാൻ സാധിച്ചാലോ?. ആരോടും ഒരിക്കലും കോപിക്കുകയില്ലാത്ത ഒരു നെയ്യ്ത്തുകാരൻ വഴിയരികിൽ വസ്ത്രം വിറ്റിരുന്നു. ഒരിക്കൽ അദ്ദേഹത്തെ പ്രകോപിതനാക്കാൻ ഒരു യുവാവ് സമീപിച്ചു. നെയ്യ്ത്തുകാരൻ ഒരു പുഞ്ചിരിയോടെ അദ്ദേഹത്തെ അഭിവാദൃം ചെയ്തു. എന്നാൽ അഹങ്കാരിയായ ആ ചെറുപ്പക്കാരൻ നെയ്യ്തെടുത്ത വസ്ത്രങ്ങളിൽ ഒന്നെടു ത്തു കൊണ്ട് ചോദിച്ചു: “ഇതിനെന്താണ് വില”??. “നാല് ചക്രം”, നെയ്യ്ത്തുകാരൻ മറുപടി പറഞ്ഞു. ഉടനെ വസ്ത്രം രണ്ടായി കീറി കൊണ്ട് ആ യുവാവ് പറഞ്ഞു: ” എനിക്കീ വസ്ത്രത്തിന്റെ പകുതി മതി ഇതിനെന്തു വിലയാകും”.??
“രണ്ടു ചക്രം”, ശാന്തമായി നെയ്ത്ത്ക്കാരൻ മറുപടി നല്‍കി. ചെറുപ്പക്കാരൻ വസ്ത്രം ചെറു കഷ്ണങ്ങളാക്കിട്ടും യാതോരു ഭാവ ഭേതവും ആ നെയ്യ്ത്തുകാരനിൽ കാണാതിരുന്നതിനാൽ അതിന്റെ മുഴുവൻ തുകയും നൽകാമെന്ന് ആ ചെറുപ്പക്കാരൻ തീരുമാനിച്ചു.
“വില വേണ്ട, നെയ്യ്ത്തു ക്കാരൻ പറഞ്ഞു.
“കീറിമുറിക്കപ്പെട്ട വസ്ത്രം ആർക്കും ഒന്നിനും ഉപകരിക്കപ്പെടു കയില്ല.” താൻ ചെയ്ത തെറ്റ് എത്ര വലുതായിരുന്നുവെന്ന് മനസ്സിലാക്കിയ ആ ചെറുപ്പക്കാരനെ അനുഗ്രഹിച്ച് ആശീർവാദിച്ച നെയ്യ്ത്തുകാരനാണ് രണ്ടായിരം വർഷങ്ങൾക്കു മുൻപ് തമിഴകത്ത് ജീവിച്ചിരുന്ന മഹാജഞാനിയായ തിരുവളളുവർ.
ഈ കഥയിൽ നിന്നും നാം മനസ്സിലാക്കേണ്ടത് അർതഥപൂർണ്ണമായ ജീവിതത്തിൽ കോപത്തിനേക്കാൾ ഉപരി സ്നേഹത്തിനാണ് മുൻഗണന നൽകേണ്ടത്. സ്നേഹം ഒരു പ്രാർതഥനയാണ്. ആ പ്രാർതഥനയിൽ ഒപ്പം സഞ്ചരിക്കുക.
- Riya Tom


Leave a comment