കത്തോലിക്ക സഭയിൽ രണ്ടു രീതിയിൽ ഉള്ള ബസിലിക്കകൾ ഉണ്ട്
1. Major Basilicas
2. Minor Basilicas
1. Major Basilicas
കത്തോലിക്ക സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയങ്ങൾ ആണ് ഇവ. ഇവ റോമിൽ തന്നെ ആണ്.
A. St. Peter’s
B. St. Paul out side the wall
C. St. John Lateran
D. Mary Major
2. Minor Basilica’s
ഇവ ലോകത്തിന്റെ നാനഭാഗങ്ങളിൽ നിലകൊള്ളുന്നു. രണ്ടു കാരണങ്ങൾ ആണ് റോമിൽ നിന്നും ഈ പദവി അനുവദിച്ചു നൽകുന്നത്.
a. ഈ ദേവലയങ്ങളുടെ ചരിത്രപരവും പാരമ്പര്യപരവുമായ പ്രാധാന്യം. അതോടൊപ്പം തന്നെ തീര്ഥാടനവും.
ഉദാഹരണത്തിന് വല്ലാർപാടം… അർത്തുങ്കൽ… വേളങ്കണ്ണി… തൃശൂർ മാതാവിന്റെ …..അതു പോലെ ഇനിയും ഉണ്ട്…
b. പൗരസ്ത്യ സഭാ തലവൻമാരുടെ ആസ്ഥാന ദേവാലയം. ഉദാഹരണത്തിന് എറണാകുളം മാതാവിന്റെ ബസിലിക്ക (സിറോ മലബാർ സഭയുടെ ആസ്ഥാന ദേവാലയം)… അതു പോലെ തിരുവനന്തപുരത്തെ മാതാവിന്റെ ബസിലിക്ക ( സിറോ മലങ്കര സഭയുടെ ആസ്ഥാന ദേവാലയം).
1. മേജർ ബസിലിക്കകളുടെ പ്രാധ്യാന്യം
A. അപ്പോസ്തോല പ്രമുഖൻ ആയ പത്രോസ് A D 64 നിറോ ചക്രവർത്തിയുടെ പീഡനത്തിൽ കൊല്ലപെടുകയും അടക്കപ്പെടുകയും ചെയ്തത് caligula circus (Liber Pontificalis I, 118) AD 313 ൽ ക്രൈസ്തവർക്ക് മത സ്വാതന്ത്ര്യം അനുവദിച്ചു കിട്ടുകയും.. A D 324 constantine ചക്രവർത്തിയുടെ നേതൃത്വത്തിൽ അവിടെ ഒരു ദേവാലയം നിര്മിക്കപ്പെട്ടു. 1615 ൽ ആണ് ഇപ്പോൾ കാണുന്ന ബസിലിക്കയുടെ നിർമാണം പൂർത്തി ആയതു. ഇതാണ് സഭാ തലവൻ എന്ന നിലയിൽ പരിശുദ്ധ പിതാവിന്റെ ഓവ്ദ്യോഗിക ദേവാലയം…
B. St. Paul out side the wall
വിജതിയരുടെ അപ്പോസ്തോലൻ എന്ന അറിയപെടുന്ന പൗലോസ് A D 65 – 67 കളിൽ നിറോ ചക്രവർത്തിയുടെ പീഡനത്തിൽ കൊല്ലപെടുകയും അടക്കപ്പെടുകയും ചെയ്തത് റോമാ മ്തിലുകൾക് പുറത്ത് Ostiense way ൽ ആണ്…AD 313 ൽ ക്രൈസ്തവർക്ക് മത സ്വാതന്ത്ര്യം അനുവദിച്ചു കിട്ടുകയും.. A D 324 constantine ചക്രവർത്തിയുടെ നേതൃത്വത്തിൽ അവിടെ ഒരു ദേവാലയം നിര്മിക്കപ്പെട്ടു. 1840 നു ശേഷം ആണ് ഇപ്പോൾ കാണുന്ന ബസിലിക്കയുടെ നിർമാണം ഈ നിലയിൽ ആയത്….
C. St. John Lateran
A D 311 ൽ Pope Melchiade യുടെ നേതൃത്വത്തിൽ ആണ് ഇവിടത്തെ ദേവാലയം പണി കഴിപ്പിച്ചത്. (ലോകത്തിലെ ഏറ്റവും പുരാതന ദേവാലയം ഇതാണ് എന്നു കരുതപെടുന്നു.) പരിശുദ്ധ പിതാവ് റോമിന്റെ മെത്രാൻ എന്ന നിലയിലെ ഔദ്യോഗിക ദേവാലയം ഇതു ആണ്. 1735 ൽ ആണ് ഈ ദേവാലയം ഇപ്പോൾ കാണുന്ന രീതിയിൽ പുനർനിർമിക്കപെട്ടത്…
D. Mary Major
Pope Sixtus III (432-440) ൽ ആണ് ഇത് നിർമ്മിക്കപെട്ടത്. മാതാവിനെ ദൈവമാതാവ് ആയി പ്രഖ്യാപിച്ച council of Ephesus ന്റെ ഓർമയ്ക്ക് ആയിട്ടാണ് ഈ ദേവാലയം നിര്മിക്കപ്പെട്ടത് എന്നു കരുതുന്നു. ലോകത്തിൽ ഉള്ളതിൽവച്ചു പരിശുദ്ധ മാതാവിന്റെ ഏറ്റവും പ്രധാനപ്പെട്ട ദേവാലയങ്ങളിൽ ഒന്നു ആണിത്.
✍🏻Mejo Passionist

Leave a comment