മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി

ദിനാചരണങ്ങൾ
•••••••••••••••••••••••

💠💠💠💠💠💠💠💠💠💠💠

ഇന്നറിയുവാൻ
*******

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചു

2013 മേയ് 23-നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്. ഇതിനു മുൻപ് സാഹിത്യ അക്കാദമിയുടെ ഉപസമിതി മലയാളത്തിന് 2000 വർഷം പഴക്കമില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ശ്രേഷ്ഠഭാഷാപദവി നിരസിച്ചിരുന്നു. പിന്നീട് കേരളം 2000 വർഷത്തെ കാലപ്പഴക്കം തെളിയിക്കുകയായിരുന്നു. 2012 ഡിസംബർ 19-ന് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ദ്ധ സമിതി മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി നൽകുന്നത് അംഗീകരിച്ചിരുന്നു.

കേന്ദ്രം ആദ്യമായി ശ്രേഷ്ഠഭാഷാ പദവി നല്‍കിയത് തമിഴിനാണ് -2004ല്‍. 2005ല്‍ സംസ്കൃതത്തിനും 2008ല്‍ കന്നടയ്ക്കും തെലുങ്കിനും ഈ പദവി ലഭിച്ചു. ഈ ഗണത്തിലേക്കാണ് തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം 2013 മെയ്‌ 23 ന് നമ്മുടെ മലയാളത്തിനും ശ്രേഷ്ഠഭാഷാ പദവി ലഭിച്ചത്. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതിനുശേഷം 2014 ഇൽ ഒഡിയയ്‌ക്ക്‌ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുകയുണ്ടായി.

മാതൃഭാഷ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് ഒരു വ്യക്തിയുടെ മാതാവിന്റെ ഭാഷ എന്നല്ല. സ്വന്തം ഭാഷയെ മാതാവായിക്കാണുന്നതു കൊണ്ടാണ് ഇവ മാതൃഭാഷ എന്നറിയപ്പെടുന്നത്. മലയാളിയുടെ മാതൃഭാഷ മലയാളമാണ്.ചില രാജ്യങ്ങളിൽ “മാതൃഭാഷ” എന്നത് ഒരു വ്യക്തിയുടെ, അവനുൾപ്പെടുന്ന പാരമ്പര്യ സമൂഹത്തിന്റെ സാധാരണ സംസാരശൈലിയും, അച്ചടിശൈലിയും അടങ്ങുന്ന ഭാഷയാണ്.മലയാളം സംസാരിക്കുന്നത് കേരളത്തില്‍ മാത്രമല്ല ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും മാതൃഭാഷയാണ് മലയാളം.

ദ്രാവിഡഭാഷകളിലൊന്നായ മലയാളത്തിന്റെ ഉത്പത്തിയെപ്പറ്റി വിവിധ സിദ്ധാന്തങ്ങളുണ്ട്. എ.ഡി. ഒമ്പതാം നൂറ്റാണ്ടോടു കൂടി മലയാളം സ്വതന്ത്രഭാഷയായി പരിണമിച്ചുവെന്നാണ് ഏറ്റവും പ്രബലമായ വാദം. . 13-ാം നൂറ്റാണ്ടു മുതല്‍ സാഹിത്യ ഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ വളര്‍ച്ച തുടങ്ങി. ഒമ്പതാം നൂറ്റാണ്ടുമുതല്‍ വട്ടെഴുത്ത് ലിപിയിലാണ് മലയാളം എഴുതിയിരുന്നത്. 16-ാം നൂറ്റാണ്ടു മുതല്‍ ഉപയോഗത്തില്‍ വന്ന ഗ്രന്ഥലിപിയില്‍ നിന്നാണ് ആധുനിക മലയാളലിപി രൂപപ്പെട്ടത്.കേരളപാണിനീയത്തെയാണ് ഏറ്റവും പ്രാമാണികമായ മലയാള വ്യാകരണഗ്രന്ഥമായി പരിഗണിക്കുന്നത്. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, ജോര്‍ജ്ജ് മാത്തന്‍, കോവുണ്ണി നെടുങ്ങാടി, ശേഷഗിരിപ്രഭു തുടങ്ങിയവരും വ്യാകരണഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.സമ്പന്നമായ സാഹിത്യവും പത്രമാസികകളും പുസ്തക പ്രസാധനവും മലയാളത്തിന്റെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നു. വിദ്യാഭ്യാസ പദ്ധതികളും സാഹിത്യ, സാംസ്കാരിക സ്ഥാപനങ്ങളുമെല്ലാം ഇതില്‍ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നുണ്ട്.

പതിനഞ്ചാം നൂറ്റാണ്ടു വരെ ഏതാനും ലിപികളില്‍ ഒതുങ്ങി യ ചുട്ടെഴുത്ത് ആയിരുന്നു മലയാളം. ഭാഷാ പിതാവ് എന്നറിയപ്പെടുന്ന തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനാണ് മലയാളത്തിന് 51 അക്ഷരങ്ങള്‍ തയാറാക്കി, ആധുനിക ഭാഷാസമ്പ്രദായം ഏര്‍പ്പെടുത്തിയത്. ഹരിശ്രീഗണപതയേ നമഃ എന്നു മണലില്‍ അക്ഷരം എഴുതിപ്പഠിപ്പിച്ചു തുടങ്ങിയത് എഴുത്തച്ഛനാണെന്നാണ് വിശ്വാസം.എഴുത്തച്ഛനു മുന്‍പ് ചെറുശേരിപ്പോലെ ഭാഷാകവികള്‍ ഉണ്ടായിരുന്നെങ്കിലും കിളിപ്പാട്ടു പ്രസ്ഥാനത്തിലൂടെ ഭക്തകവി തുഞ്ചത്ത് എഴുത്തച്ഛന്‍ തന്നെയാണ് ആധുനിക ഭാഷയെ പരിപോഷിപ്പിക്കാന്‍ തുടങ്ങിയത്. പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലാണ് ഇതിനു തുടക്കം കുറിച്ചതെന്നും കരുതപ്പെടുന്നു.

മലയാളത്തെ സൌകര്യപൂര്‍വ്വം മറക്കാന്‍ , അടുത്ത തലമുറയെ പഠിപ്പികുന്നത് നമ്മള്‍ തന്നെ ആണ്. ഒരു കുട്ടിയെ അങ്കനവാടിയിൽ/ നേഴ്സറികൾ ചേർക്കുന്ന ആരെങ്കിലും ഈ കാലത്ത് മലയാളം അക്ഷരമാല ആയിരിക്കണം ആദ്യപാഠം എന്നു പറഞ്ഞു ചേര്‍ക്കാറുണ്ടോ..? ഇല്ല എന്നു തന്നെയാണ് തീർത്തും ഉത്തരം.ഭാവിയിൽ നമ്മുടെ കുട്ടികൾ ഡോക്ടറോ എന്ജിനീരോ ആകാൻ വേണ്ടി മാത്രം ഉന്നം വെച്ച് പഠനത്തെ ഏകീകരിക്കുന്നു.ആരെങ്കിലും എന്റെ കുട്ടി ഒരു മലയാളം മാഷ് ആകണമെന്ന് പറഞ്ഞ് ഭാവി തീരുമാനിക്കാറില്ല.

മാതൃഭാഷയോട് മറ്റു ഭാഷക്കാര്‍ കാണിക്കുന്ന മമതയും മതിപ്പും സ്നേഹവും ,ഇനിയെങ്കിലും നമ്മളും മാതൃകയാക്കണം എന്ന ഒരു പ്രാർത്ഥനമാത്രം മനസ്സിൽ !!!

💠💠💠💠💠💠💠💠💠💠💠

YEAR BOOK WHATSAPP GROUP

TO JOIN MESSAGE 9562621834

💠💠💠💠💠💠💠💠💠💠💠

ഈ പോസ്റ്റ് മറ്റു ഗ്രൂപ്പിലേക്ക് ഫോർവേഡ് ചെയ്യുന്നവർ ഗ്രൂപ്പിന്റെ നെയിമും ആഡിങ് നമ്പരും മാറ്റം വരുത്താതെ തന്നെ ഫോർവേഡ് ചെയ്യുക

💠💠💠💠💠💠💠💠💠💠


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment