Koodasha – Malayalam (2018) – Movie Review in Malayalam by Jenson Mathew

Jenson Mathew's avatarMovie Web..🎬🎥

കല്ലൂക്കാരൻ ജോയ് അല്ലെങ്കിൽ ഗുണ്ടാസംഘം മെത്രാൻ ജോയിയുടെ കഥയാണ് കൂദാശ. പെൺകുട്ടികളുള്ള എല്ലാ അച്ഛനമ്മമാർക്കും വേണ്ടിയെന്നോണം സമർപ്പിച്ച ഒരു ചിത്രം അതാണ് ‘കൂദാശ’. പ്രതികാരത്തിന്റെ വകഭേദങ്ങളും ക്വട്ടേഷൻ ഗുണ്ടകളുടെ ജീവിതപരിണതികളുമെല്ലാം മലയാള സിനിമ എത്രയോ കണ്ടതാണ്. ആ നിരയിൽ ഒരു സിനിമകൂടി എന്ന മുൻവിധിയൊന്നുമല്ല ബിനു തോമസ് കഥയെഴുതി സംവിധാനം ചെയ്ത കൂദാശ എന്ന ചിത്രം പ്രേക്ഷകർക്ക് നൽകുന്ന അനുഭവം.

ബാബുരാജിന്റെ ജീവിതകാലത്തെ ഒരു കഥാപാത്രമെന്ന നിലയിൽ കല്ലൂക്കാരൻ ജോയിക്ക് എല്ലാ മുഖമുദ്രകളും ഉണ്ടായിരുന്നുവെന്നതിൽ സംശയമില്ല.തന്റെ ഭൂതകാലത്തെയും അസ്വസ്ഥമാക്കുന്ന ഒരു പിതാവിന്റെ വേദനകളെ താരം കുറ്റമറ്റ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു. തിരക്കഥ ശരിക്കും ഇഷ്ടപ്പെട്ടതിനാൽ പ്രതിഫലം ആവശ്യപ്പെടാതെ താൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് ബാബുരാജ് അടുത്തിടെ വെളിപ്പെടുത്തി.

സായ്കുമാർ, ദേവൻ, ജോയ് മാത്യു എന്നിവർക്കൊപ്പം ആര്യൻ കൃഷ്ണമേനോൻ, കൃതികാപ്രദീപ് തുടങ്ങിയവരും കഥാപാത്രങ്ങളെ കൈയടക്കത്തോടെ അവതരിപ്പിച്ചു. ത്രില്ലർ എന്ന ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിന്റെ കഥാഗതിക്ക് ഇണങ്ങിയ പശ്ചാത്തലസംഗീതം മികവുറ്റതായി. വിഷ്ണുമോഹൻ സിത്താരയുടെ സംഗീതവും കഥാഗതിക്കൊത്തുപോകുന്ന തരത്തിൽ ശ്രദ്ധേയമാണ്. ദൃശ്യഭംഗികൊണ്ട് മോഹിപ്പിക്കുന്ന ഫ്രെയിമുകളൊരുക്കിയ ഫൈസൽ വി. ഖാലിദിന്റെ മികച്ച ഛായാഗ്രഹണവും ചിത്രത്തിന് മുതൽക്കൂട്ടാണ്.

വില്ലത്തരത്തിന്റെ മനസ്സു മടുപ്പിക്കുന്ന കുറേ കഥാപാത്രങ്ങളിലൂടെ മുന്നേറി കോമഡി ലോകത്ത് വഴിയറിയാതെ നിൽക്കുന്ന ബാബുരാജ് എന്ന നടന്റെ വില്ലൻ കഥാപാത്രമല്ല ചിത്രത്തിലുള്ളത്. മകളെ ദാരുണമായി കൊലപ്പെടുത്തിയവരോട് അടങ്ങാത്ത പകയുമായി യുദ്ധത്തിലേർപ്പെട്ട് തിന്മയ്ക്കു മേൽ നന്മയുടെ വിജയം ആഘോഷിക്കുന്ന എത്രയോ സിനിമകൾ പ്രേക്ഷകർക്ക് സുപരിചിതമാണ്. പക്ഷേ, സ്വാഭാവിക പ്രതികരണം പ്രതികാരത്തിലേക്കും ജീവഭയത്തിലേക്കും ഉന്മാദത്തിലേക്കും നീളാവുന്ന ആത്മസംഘർഷ…

View original post 76 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment