Thakkol – Malayalam (2019) Movie Review in Malayalam by Jenson Mathew

Jenson Mathew's avatarMovie Web..🎬🎥

താക്കോല്‍, പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു താക്കോലിന് പിന്നിലെ പറയാതെ ബാക്കി വച്ച വാക്കുകള്‍ക്ക് പിന്നാലെയുള്ള സഞ്ചാരമാണ്. താക്കോല്‍ ആമാടപ്പെട്ടി തുറക്കാന്‍ മാത്രമല്ല, ചില മനുഷ്യരുടെ മനസറിയാനും താക്കോല്‍ ആവശ്യമാണെന്ന് ചിത്രം കണ്ട് തിയറ്റര്‍ വിടുന്ന പ്രേക്ഷകര്‍ക്ക് മനസിലാക്കി തരുന്നുണ്ട് രചയിതാവും സംവിധായകനുമായി കിരണ്‍ പ്രഭാകരന്‍. ഇന്ദ്രജിത്തും മുരളി ഗോപിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ക്രിസ്ത്യന്‍ പുരോഹിത്മാരിലൂടെ മനുഷ്യമനസുകളുടെ നിഗൂഢത തുറന്ന് കാണിക്കുകയാണ്. പ്രഥമദൃഷ്ട്യാ ക്രൂരന്മാരാണെന്ന് തോന്നുവര്‍ ഒരിക്കലും അങ്ങനെ ആയിക്കൊള്ളണമെന്നില്ല. നന്മയേക്കരുതി ചെയ്യുന്ന ക്രൂരകൃത്യങ്ങള്‍ക്ക് എന്ന ചിത്രത്തിലെ അവസാന വാചകങ്ങള്‍ ഇതിന് അടിവരയിടുന്നു.

മോന്‍സിഞ്ഞോര്‍ മാങ്കുന്നത്ത് പൈലിയും അദ്ദേഹം അള്‍ത്താര ബാലനായി കൂടെ കൂട്ടുന്ന ആംബ്രോസ് വാസ് എന്ന ബാലനും തമ്മിലുള്ള ബന്ധമാണ് ചിത്രം. അള്‍ത്താര ബാലനായി എത്തിയ ആംബ്രോസ് അച്ചനായപ്പോഴും മോന്‍സിഞ്ഞോര്‍ മാങ്കുന്നത്ത് പൈലിയുടെ ഒപ്പം തന്നെ. ആംബ്രോസിനെ തന്റെ ചൊല്‍പ്പടിക്ക് ഒപ്പം നിര്‍ത്തിയ മോന്‍സിഞ്ഞോര്‍ ഒരിക്കലും ആംബ്രോസിനെ സ്വതന്ത്രനാക്കാന്‍ ആഗ്രഹിച്ചില്ല. എന്നാല്‍ ഒടുവില്‍ രണ്‍ജി പണിക്കര്‍ അവതരിപ്പിക്കുന്ന ക്ലമന്റ് എന്ന കഥാപാത്രത്തിന്റെ ശുപാര്‍ശയില്‍ ആംബ്രോസിനെ അദ്ദേഹം ജനിച്ച് വളര്‍ന്ന ഇടവക പള്ളിയിലെ വികാരിയായി ബിഷപ്പ് നിയമിക്കുന്നു.അവിടെ ആംബ്രോസച്ചനെ കാത്തിരുന്നത് താഴറിയാത്ത ഒരു താക്കോല്‍ ആയിരുന്നു. ഇതിന് പിന്നാലെയുള്ള സഞ്ചാരമാണ് ചിത്രം.

മോന്‍സിഞ്ഞോര്‍ മാങ്കുന്നത്ത് പൈലിയായി മുരളി ഗോപിയും ആംബ്രോസായി ഇന്ദ്രജിത്തും വേഷമിടുന്നു. ഏറെ ആന്തരീക സങ്കര്‍ഷങ്ങളുള്ള ഈ കഥാപാത്രങ്ങളെ ഇരുവരും അക്ഷരാര്‍ത്ഥത്തില്‍ ഗംഭീരമാക്കി. ചിത്രത്തില്‍ കടന്നുവന്ന ഓരോ അഭിനേതാക്കളും ചെറുതെങ്കിലും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. രണ്‍ജി പണിക്കരുടെ ക്ലമന്റ് അദ്ദേഹത്തിന്റെ…

View original post 115 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment