ഉറങ്ങുംമുൻപേ…
ഈ ലോകത്തിൻറേതായ എല്ലാ വഴികളിലും പരിഹാരമന്വോഷിച്ചു പരാജയമേറ്റുവാങ്ങി
പ്രതീക്ഷകൾ എല്ലാം അവസാനിക്കുമ്പോഴാണ്പലപ്പഴും നസ്രായാ ഞാൻ നിന്റെ കുരിശിൻ ചുവട്ടിൽ എത്തിച്ചേരാറുള്ളത്… എങ്കിലും നിനക്ക് പരാതികൾ ഇല്ല.. പരിഭവങ്ങൾ ഇല്ല…
എന്റെ സങ്കടങ്ങളെ ഇത്ര ക്ഷമയോടെ കേൾക്കുവാനും കണ്ണീരണിഞ്ഞ കവിളുകളിൽ ചേർത്ത് പിടിച്ചു മുത്തം തരാനും… എന്നെ ആശ്വസിപ്പിക്കാനും… നീയല്ലാതെ മറ്റാരുമില്ല…
എന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരിക്ക് കാൽവരിയിൽ നീ അർപ്പിച്ച ബലിയാണ്… കരണമെന്നുള്ള ഉത്തമബോധ്യം എനിക്ക് നല്കണമേ…
ആ ബോധ്യത്തിൽ അനുദിനം നിന്റെ ബലിയോട് ചേർന്ന് ജീവിക്കാൻ എന്നെ സഹായിക്കണമേ….
നസ്രായനായ ഈശോയെ എന്റെ സങ്കടവഴികളിൽ അദൃശ്യനായി നീയെന്റെ കൂടെ ഉണ്ടെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു! ആമ്മേൻ.

Leave a comment