🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ശനി
Saturday of the 7th week of Eastertide
Liturgical Colour: White.
പ്രവേശകപ്രഭണിതം
അപ്പോ. പ്രവ. 1:14
ശിഷ്യന്മാര്‍ ഏകമനസ്സോടെ
സ്ത്രീകളോടും യേശുവിന്റെ അമ്മയായ മറിയത്തോടും
അവന്റെ സഹോദരന്മാരോടുമൊപ്പം
പ്രാര്‍ഥനയില്‍ വിശ്വസ്തതയോടെ ഉറച്ചു നിന്നിരുന്നു,
അല്ലേലൂയാ.
സമിതിപ്രാര്‍ത്ഥന
സര്‍വശക്തനായ ദൈവമേ,
പെസഹാതിരുനാള്‍ ആഘോഷിക്കുന്ന ഞങ്ങള്‍
അങ്ങയുടെ ഔദാര്യത്താല്‍
ഞങ്ങളുടെ സല്‍പ്രവൃത്തികളിലൂടെയും ജീവിതത്തിലൂടെയും
അതിന്റെ ഫലങ്ങള്‍ മുറുകെപ്പിടിക്കാന്‍ ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
അപ്പോ. പ്രവ. 28:16-20,30-31
പൗലോസ് റോമാ പട്ടണത്തില്‍ താമസിച്ച് ദൈവരാജ്യം പ്രസംഗിച്ചു.
റോമാ പട്ടണത്തില്‍ പ്രവേശിച്ചപ്പോള്‍ ഒരു പടയാളിയുടെ കാവലോടെ ഇഷ്ടമുള്ളിടത്തു താമസിക്കാന്‍ പൗലോസിന് അനുവാദം ലഭിച്ചു.
മൂന്നു ദിവസം കഴിഞ്ഞശേഷം സ്ഥലത്തെ യഹൂദനേതാക്കന്മാരെ അവന്‍ വിളിച്ചുകൂട്ടി. അവര്‍ സമ്മേളിച്ചപ്പോള്‍ അവന്‍ അവരോടു പറഞ്ഞു: സഹോദരരേ, ജനത്തിനോ നമ്മുടെ പിതാക്കന്മാരുടെ ആചാരങ്ങള്‍ക്കോ എതിരായി ഞാന്‍ ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. എങ്കിലും, ഞാന്‍ ജറുസലെമില്‍ വച്ചു തടവുകാരനായി റോമാക്കാരുടെ കൈകളില്‍ ഏല്‍പിക്കപ്പെട്ടു. അവര്‍ വിചാരണ ചെയ്തപ്പോള്‍ വധശിക്ഷയര്‍ഹിക്കുന്നതൊന്നും എന്നില്‍ കാണാഞ്ഞതുകൊണ്ട് എന്നെ മോചിപ്പിക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍, യഹൂദര്‍ എതിര്‍ത്തു. തന്മൂലം, എന്റെ ജനങ്ങള്‍ക്കെതിരായി എനിക്ക് ഒരാരോപണവുമില്ലെങ്കിലും, സീസറിന്റെ മുമ്പാകെ ഉപരിവിചാരണയ്ക്ക് അപേക്ഷിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി. ഇക്കാരണത്താല്‍ തന്നെയാണ് നിങ്ങളെ കണ്ടു സംസാരിക്കാന്‍ ഞാന്‍ നിങ്ങളെ വിളിച്ചുകൂട്ടിയത്. എന്തെന്നാല്‍, ഇസ്രായേലിന്റെ പ്രത്യാശയെ പ്രതിയാണ് ഞാന്‍ ഈ ചങ്ങലകളാല്‍ ബന്ധിതനായിരിക്കുന്നത്.
അവന്‍ സ്വന്തം ചെലവില്‍ ഒരു വീടു വാടകയ്‌ക്കെടുത്തു രണ്ടു വര്‍ഷം മുഴുവന്‍ അവിടെ താമസിച്ചു. തന്നെ സമീപിച്ച എല്ലാവരെയും അവന്‍ സ്വാഗതംചെയ്തിരുന്നു. അവന്‍ ദൈവരാജ്യം പ്രസംഗിക്കുകയും കര്‍ത്താവായ യേശുക്രിസ്തുവിനെ കുറിച്ചു നിര്‍ബാധം ധൈര്യപൂര്‍വം പഠിപ്പിക്കുകയും ചെയ്തു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 11:4, 5, 7
പരമാര്‍ഥഹൃദയര്‍ അവിടുത്തെ മുഖം ദര്‍ശിക്കും.
or
അല്ലേലൂയ!
കര്‍ത്താവു തന്റെ വിശുദ്ധ മന്ദിരത്തിലുണ്ട്;
അവിടുത്തെ സിംഹാസനം സ്വര്‍ഗത്തിലാണ്.
അവിടുത്തെ കണ്ണുകള്‍ മനുഷ്യമക്കളെ കാണുന്നു;
അവിടുന്ന് അവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
പരമാര്‍ഥഹൃദയര്‍ അവിടുത്തെ മുഖം ദര്‍ശിക്കും.
or
അല്ലേലൂയ!
കര്‍ത്താവു നീതിമാനെയും ദുഷ്ടനെയും പരിശോധിക്കുന്നു;
അക്രമം ഇഷ്ടപ്പെടുന്നവനെ അവിടുന്നു വെറുക്കുന്നു.
കര്‍ത്താവു നീതിമാനാണ്;
അവിടുന്നു നീതിയുക്തമായ പ്രവൃത്തികള്‍ ഇഷ്ടപ്പെടുന്നു;
പരമാര്‍ഥഹൃദയര്‍ അവിടുത്തെ മുഖം ദര്‍ശിക്കും.
പരമാര്‍ഥഹൃദയര്‍ അവിടുത്തെ മുഖം ദര്‍ശിക്കും.
or
അല്ലേലൂയ!
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
യോഹ 21:20-25
ഈ ശിഷ്യന്‍ തന്നെയാണ് ഈ കാര്യങ്ങള്‍ക്കു സാക്ഷ്യം നല്‍കുന്നതും ഇവ എഴുതിയതും. അവന്റെ സാക്ഷ്യം സത്യമാണ്.
പത്രോസ് തിരിഞ്ഞു നോക്കിയപ്പോള്‍ യേശു സ്‌നേഹിച്ചിരുന്ന ആ ശിഷ്യന്‍ പിന്നാലെ വരുന്നതു കണ്ടു. ഇവനാണ് അത്താഴസമയത്ത് യേശുവിന്റെ വക്ഷസ്സില്‍ ചാരിക്കിടന്നുകൊണ്ട്, കര്‍ത്താവേ, ആരാണു നിന്നെ ഒറ്റിക്കൊടുക്കുവാന്‍ പോകുന്നത് എന്നു ചോദിച്ചത്. അവനെ കണ്ടപ്പോള്‍ പത്രോസ് യേശുവിനോടു ചോദിച്ചു: കര്‍ത്താവേ, ഇവന്റെ കാര്യം എന്ത്? യേശു പറഞ്ഞു: ഞാന്‍ വരുന്നതുവരെ ഇവന്‍ ജീവിച്ചിരിക്കണമെന്നാണ് എന്റെ ഹിതമെങ്കില്‍ നിനക്കെന്ത്? നീ എന്നെ അനുഗമിക്കുക. ആ ശിഷ്യന്‍ മരിക്കുകയില്ല എന്ന ഒരു സംസാരം സഹോദരരുടെയിടയില്‍ പരന്നു. എന്നാല്‍, അവന്‍ മരിക്കുകയില്ല എന്നല്ല യേശു പറഞ്ഞത്; പ്രത്യുത, ഞാന്‍ വരുന്നതുവരെ അവന്‍ ജീവിച്ചിരിക്കണമെന്നാണ് എന്റെ ഹിതമെങ്കില്‍ നിനക്കെന്ത് എന്നാണ്.
ഈ ശിഷ്യന്‍തന്നെയാണ് ഈ കാര്യങ്ങള്‍ക്കു സാക്ഷ്യം നല്‍കുന്നതും ഇവ എഴുതിയതും. അവന്റെ സാക്ഷ്യം സത്യമാണെന്നു ഞങ്ങള്‍ക്കറിയാം. യേശു ചെയ്ത മറ്റു പല കാര്യങ്ങളും ഉണ്ട്. അതെല്ലാം എഴുതിയിരുന്നെങ്കില്‍, ആ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ലോകത്തിനുതന്നെ സാധിക്കാതെവരുമെന്നാണ് എനിക്കു തോന്നുന്നത്.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, പരിശുദ്ധാത്മാവ് ആഗതനായി
ദിവ്യരഹസ്യങ്ങളാല്‍ ഞങ്ങളുടെ മനസ്സിനെ ഒരുക്കണമേ.
എന്തെന്നാല്‍, സമസ്തപാപങ്ങളുടെയും മോചനം
അവിടന്നു തന്നെയാണല്ലോ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
യോഹ 16:14
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
പരിശുദ്ധാത്മാവ് എനിക്കുള്ളവയില്‍ നിന്നു സ്വീകരിച്ച്
നിങ്ങളോടു പ്രഖ്യാപിക്കും,
അങ്ങനെ അവന്‍ എന്നെ മഹത്ത്വപ്പെടുത്തും, അല്ലേലൂയാ.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ഥനകള്‍ കാരുണ്യപൂര്‍വം ശ്രവിക്കണമേ.
അങ്ങനെ, പഴയതില്‍നിന്ന്
പുതിയരഹസ്യങ്ങളിലേക്കു കൊണ്ടുവരപ്പെട്ടപോലെ,
പഴയവ ഉപേക്ഷിച്ച് ശുദ്ധീകൃതമായ മാനസങ്ങളോടെ
ഞങ്ങള്‍ നവീകരിക്കപ്പെടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment