ശ്രദ്ധിക്കുക

ശ്രദ്ധിക്കുക
____

1. കൊറോണ നിങ്ങളുടെ അടുത്തെക്ക് വരികയാണ്.
2. ആദ്യം മെല്ലെ, പിന്നെ അതിവേഗതയിൽ. അങ്ങനെയാണതിന്റെ വരവ്.
3. കൈയകലത്തിലെത്താൻ ഇനി കുറച്ചു ദിവസങ്ങൾ, ഒന്നോ രണ്ടോ ആഴ്ചകൾ.
4. എല്ലായിടത്തും സർക്കാർ കണക്കുകളേക്കാൾ എത്രയോ മടങ്ങാണ് യഥാർത്ഥ കണക്കുകൾ.
5. ദുരന്തമായി മാറിക്കഴിഞ്ഞാൽ ആരോഗ്യ വകുപ്പിന് അധികമൊന്നും ചെയ്യാനാവില്ല.
6. വരാന്തകളിൽ കിടന്ന് പനിക്കും നമ്മൾ, ഓക്സിജൻ സിലിണ്ടറിന് വരി നിൽക്കും നമ്മൾ.
7. ആരോഗ്യ പ്രവർത്തകർ അവരും തളർന്നു വീഴും;
8. തടയാനുള്ള ഏറ്റവും നല്ല വഴി: Social Distancing. (സാമൂഹ്യ അകലം പാലിക്കൽ). അത് മാത്രമാണ് പോംവഴി…
9. ഇത് ചെയ്തപ്പോഴാണ് ചൈന രക്ഷപ്പെട്ടു തുടങ്ങിയത്.
10. ഇതാദ്യമേ ചെയ്തതുകൊണ്ടാണ് തായ്‌വാൻ അപകടത്തിൽ പെടാതിരുന്നത്. ഇത് ചെയ്തതുകൊണ്ടാണ് ജപ്പാനും, സിംഗപ്പൂരും, തായ്‌ലാൻഡും സെയ്ഫ് ആയിരിക്കുന്നത്.
11. Social Distancing നാളെ മുതൽ പോരാ.
12. Social Distancing (സാമൂഹ്യ അകലം പാലിക്കൽ). ഇന്നു മുതൽ വേണം. ഈ നിമിഷം മുതൽ.
-ഇത് മാത്രമാണ്, ഇത് തന്നെയാണ് ഇപ്പോൾ ചെയ്യാനുള്ള ഒരേ ഒരു കാര്യം.

മൂന്ന് പേരിൽ നിന്ന് മൂവായിരം പേരിലെത്താൻ മൂന്ന് നാല് ദിവസം മതി.
മൂന്ന് പേരെ ഐസോലൈറ്റ് ചെയ്ത്, ചികിൽസിച്ച് സ്റ്റേബിളാക്കാൻ മൂന്ന് നാല് ദിവസം മതി.

അതുകൊണ്ട്
എല്ലാവരും കൂട്ടമായി നിൽക്കുന്നത് ഒഴിവാക്കുക… !!!
ചെറിയ കൂട്ടം പോലും ഒഴിവാക്കുക…
😷പരിപാടികൾക്ക് ക്ഷണിക്കുന്നവരോട് ” സോറി ” എന്ന് പറയാൻ മടിക്കരുത്.. മാനവരാശിയുടെ രക്ഷക്കായി സഹകരിക്കുക..🖤


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment