സ്രാഫേന്‍ മാലാഖവൃന്ദത്തോടുള്ള പ്രാര്‍ത്ഥന
ദൈവസ്‌നേഹത്താല്‍ ജ്വലിക്കുന്ന സെറാഫുകളെ, നിങ്ങളെപ്പോലെ ദൈവസ്‌നേഹത്താല്‍ നിറയുവാനും പരിശുദ്ധ ത്രിത്വത്തെ ആരാധിക്കുവാനും ഞങ്ങളും തീവ്രമായി ആഗ്രഹിക്കുന്നു. നിങ്ങളുടെ അഗ്നി സ്പര്‍ശത്താല്‍ ഞങ്ങളും ഏശയ്യാ പ്രവാചകനെപ്പോലെ വിശുദ്ധീകരിക്കപ്പെടാന്‍ ഇടയാക്കണമെ, നിങ്ങള്‍ ധരിക്കുന്ന വിശുദ്ധിയുടെ വസ്ത്രം ഞങ്ങളേയും ധരിപ്പിക്കണമെ.
ക്രിസ്തുവിനെ അറിയാത്ത ഞങ്ങളുടെ സഹോദരങ്ങള്‍ വചനം ശ്രവിക്കാന്‍ ഇടയാക്കണമെ, ലോകത്തിന്റെ പ്രകാശമായ മിശിഹായെ പ്രഘോഷിപ്പിക്കുവാന്‍ ഞങ്ങളെ ശക്തിപ്പെടുത്തി, ജ്വലിപ്പിക്കണമെ. വചനം സ്വീകരിക്കുവാന്‍ മനുഷ്യഹൃദയങ്ങളെ ഒരുക്കണമെ. രാജ്യങ്ങളുടെ അധികാരങ്ങളും ഭരണകൂടങ്ങളുടെ നിയമസംഹിതകളും അങ്ങ് സത്യമാകുന്നു എന്ന് അംഗീകരിച്ച് നവീകരിക്കപ്പെടുവാന്‍ കൃപ ചൊരിയണമെ.
ദൈവസ്‌നേഹത്താല്‍ ജ്വലിക്കുന്ന സെറാഫുകളെ, ഞങ്ങളുടെ പ്രാര്‍ത്ഥന സ്വീകരിക്കുകയും പിതാവിനു സമര്‍പ്പിക്കുകയും ചെയ്യണമെ.
ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
മാലാഖമാരുടെ രാജ്ഞീ, സമാധാനത്തിന്റെയും അനുഗ്രഹത്തിന്റെയും മാലാഖയെ അയക്കേണമെ.
ആമേൻ
+++

Leave a comment