
ആവേ മാരിസ് സ്റ്റെല്ലാ
സമുദ്ര താരമേ സ്വസ്തി,
ദൈവമാതാവേ,
കളങ്കമേശാത്ത കന്യകയേ,
മോക്ഷത്തിന്റെ വാതിലേ നീ വാഴ്ക.
ഗബ്രിയേൽ ദൂതനിലും നിന്ന്
‘അമ്മ ശ്രവിച്ച മാധുര്യമുള്ള ആ അഭിവാദ്യം
അമ്മയുടെ നാമമായി മാറി
ഞങ്ങളുടെ മനസ്സിൽ സമാധാനം ഉറപ്പിക്കട്ടെ.
തടവുകാരുടെ ചങ്ങലകൾ തകർക്കണമേ,
അന്ധർക്കു വെളിച്ചം പകരണമേ,
രോഗികളെ സുഖമാക്കണമേ,
ആനന്ദനം ഞങ്ങളിൽ നിറയ്ക്കണമേ.
അമ്മേ അങ്ങയുടെ മഹത്വം വെളിപ്പെടട്ടെ.
അങ്ങനെ അങ്ങയുടെ തിരുസുതൻ,
ഞങ്ങൾക്ക് വേണ്ടി മാംസമായ വചനം,
അമ്മവഴി ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കുമാറാകട്ടെ.
ശ്രേഷ്ഠ കന്യകയെ,
സൗമ്യരിൽ സൗമ്യതയുള്ളവളേ,
പാപമാലിന്യമേശാത്തവളേ,
ഞങ്ങളെ നിർമ്മലരും കറയറ്റവരുമായി കാക്കണമേ.
ഈശോയിൽ നാമൊന്നാകുന്നതുവരെ അമ്മേ
ഞങ്ങളെ കളങ്കമേശാതെ കാക്കണമേ,
ഞങ്ങളുടെ വഴികൾ സുരക്ഷിതമാക്കണമേ,
ഞങ്ങളിൽ നിത്യമായ ആനന്ദം നിറയ്ക്കണമേ.
ഉന്നതസ്വർഗ്ഗത്തിൽ വാഴുന്ന
പിതാവും പുത്രനും പരിശുദ്ധാത്മാവുമായ
ത്രീയേകദൈവത്തിനു എന്നേക്കും
മഹത്വമുണ്ടാകട്ടെ. ആമ്മേൻ.

Leave a comment