കോറോണക്കൊപ്പം ജാഗ്രതയോടെ

കോറോണക്കൊപ്പം ജാഗ്രതയോടെ

ഇന്ത്യയിൽ ലോക്ക് ഡൌൺ പരാജയമായിരുന്നുവെന്ന രാഹുൽ ഗാന്ധിയുടെയും മറ്റു പലരുടെയും അഭിപ്രായത്തോട് യോജിക്കുന്നു. ഭാവിയിലും ലോക്ക് ഡൌൺ ഇന്ത്യയിൽ പരാജയമായിരിക്കും. അടച്ചു പൂട്ടലല്ല ഇന്ത്യയിൽ പരിഹാരം. നഗരങ്ങളിലെ ഫ്ലാറ്റുകളിൽ മാസങ്ങൾ ജയിലിലെപോലെ മനുഷ്യരെ അടച്ചിടുന്നതും സ്വന്തം വീട്ടിലേക്ക് കയറാനനുവദിക്കാതെ അയൽവാസികൾ ഉടമസ്ഥരെ വീട്ടുപടിക്കൽ തടഞ്ഞു വക്കുന്നതും പ്രശ്നത്തിന് പരിഹാരമല്ല. ഇന്ത്യയിൽ ബോധവൽക്കരണമാണാവശ്യം. ജീവിത ശൈലി മാറ്റാൻ, പ്രവർത്തന ശൈലി മാറ്റാൻ, പെരുമാറ്റ ശൈലി മാറ്റാൻ, സാമൂഹ്യ അകലം പാലിക്കാൻ, ശുചിത്വം പാലിക്കാൻ, നിയന്ത്രണങ്ങളോട് കൂടിയ സാമൂഹ്യ ജീവിതം നയിക്കാൻ , ആഘോഷങ്ങൾക്ക് അതിഥികളുടെ എണ്ണം കുറക്കാൻ, തന്റെയും, മറ്റുള്ളവരുടെയും ആരോഗ്യത്തിലുള്ള ശ്രദ്ധയും ആദരവും കരുതലും പുലർത്താൻ. രാജകുംബംഗങ്ങളും രാഷ്ട്രീയനേതാക്കന്മാരും ഗവൺമെന്റ് ജീവനക്കാരും മാത്രമല്ല സുഖമായി ജീവിക്കേണ്ടവരെന്നും തൊഴിലാളിക്കും കർഷകനും അതെ സുഖം അവകാശപ്പെട്ടതാണെന്നും ബോധ്യപ്പെടുത്താൻ.

അതുകൊണ്ടു നിയന്ത്രങ്ങളോടുകൂടിയ സാമൂഹ്യജീവിതം നയിക്കാൻ എല്ലാവരെയും പ്രേരിപ്പിക്കുകയും അതിനവരെ സഹായിക്കുകയുമാണ് വേണ്ടത്. ഉദാഹരണത്തിന് അഞ്ഞൂറ് വര്ഷങ്ങള്ക്കു മുൻപ് പ്ളേഗ് മൂലം ജർമനിയിൽ മനുഷ്യർ മരിച്ചുകൊണ്ടിരുന്നപ്പോൾ എല്ലാവരും മുറിയിൽ അടച്ചുകെട്ടിയിരിക്കുകയായിരുന്നു. ഏതാനും ചെറുപ്പക്കാരാണ്‌ അന്ന് നിയന്ത്രിതമായ സാമൂഹ്യജീവിതം ആവശ്യമാണെന്ന് പറഞ്ഞു തെരുവിൽ ഡാൻസ് കളിച്ചതും അതുവഴി സാമൂഹ്യ ജീവിതം അന്ന് ഉറപ്പാക്കിയതും. അതെ ഡാൻസ് ഏഴു വർഷത്തിലൊരിക്കൽ മ്യൂണിക്കിലും പരിസരപ്രദേശത്തും ഇന്നും അരങ്ങേറുന്നു. ( Youtube : Münchner Schäfflertanz 2019 @ Marienplatz am 06.01.2019 ) .

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു എയിഡ്സ് മൂലം 2020 -ൽ മരിക്കുന്നവരുടെ സംഖ്യ മൂന്നു ലക്ഷമാണ്. 2018 -ൽ അത് ഏഴു ലക്ഷ്യമായിരുന്നു. ഇന്ന് മരിക്കുന്നവരിൽ ആറിൽ ഒരാൾ കാൻസർ മൂലമാണ് മരിക്കുന്നതു. 2017- ൽ തൊണ്ണൂറ്റിയാറ് ലക്ഷം പേർ കാൻസർ മൂലം മരിച്ചു. എന്തോക്കെ പ്രതിരോധങ്ങളും ബോധവൽക്കരണവുമാണ് ക്യാന്സറിനും എയിഡ്സിനും എതിരെ നമ്മളെടുക്കുന്നത്? അബോർഷനിലൂടെ അഞ്ചു കോടി കുട്ടികളാണ് ഓരോ വർഷവും മരിക്കുന്നത്‌. എന്ത് പ്രതോരോധമാണ് അബോർഷനെതിരെ നമ്മളെടുക്കുന്നത്‌. നാലു ലക്ഷത്തി അറുപതുനായിരം പേരാണ് മായം ചേർത്തതും പഴകിയതും കീടനാശിനി പ്രയോഗിച്ചതുമായ ഭക്ഷണം കഴിച്ചതുമൂലം ഓരോ വർഷവും മരിക്കുന്നത്‌. പതിനഞ്ചു ലക്ഷം പേരാണ് ഇന്ത്യയിൽ ഓരോ വർഷവും പോഷകാഹാരക്കുറവുകൊണ്ടു മരിക്കുന്നത്. കോറോണക്കെതിരെ മാത്രം മതിയോ പ്രതിരോധവും മുൻകരുതലും. ഫ്ലാറ്റിലുള്ളവരെ അടച്ചുപൂട്ടിയിട്ടും പാവപ്പെട്ട തൊഴിലാളികളെ പൊരിവെയിലത്തു ദിവസമങ്ങളോളം നടത്തി തെരുവിൽ മരിക്കാൻ വീട്ടും സർവത്ര ഭീതി പരത്തിയും കുറച്ചു പേർ മാത്രം സുഖമായി ജീവിക്കാൻ ശ്രമിക്കുന്നത് ശരിയോ? എല്ലാ മരണമാരികളെയും ചെറുക്കുക തന്നെ വേണം. ഏല്ലാവർക്കും മിനിമം സൗകര്യവും മിനിമം സുഖവും ഉറപ്പാക്കണം.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ചു ഒരു വര്ഷം ശരാശരി ആറു ലക്ഷത്തി അൻപതിനായിരം പേർ ഫ്ലൂ (infuenza ) മൂലം മരിക്കാറുണ്ട്. കോറോണയും ഫ്ലൂ ആണ്. ഈ വര്ഷം കൊറോണ മൂലം മരിച്ചത് നാലു ലക്ഷമാണ്. അതിനിയും കൂടുക തന്നെ ചെയ്യും. രോഗം പിടിപെട്ടതിന്റെ പത്തു ശതമാനത്തോളം പേർ അമേരിക്കയിൽ മരിച്ചു. മരിച്ചവരിൽ പലരും മരണത്തിന്റെ വക്കിൽ നിൽക്കുന്നവരായിരുന്നു. എല്ലാ വർഷവും ഒരേ തരത്തിലുള്ള ഫ്ലൂ അല്ല ഉണ്ടാകാറുള്ളത്. ഫ്ലൂ പടരുന്ന കാലഘട്ടത്തിലും ഫ്ലൂ പടരുന്നതുപോലെയുമാണ് കൊറോണ പടർന്നത്. കൊറോണ പുതിയ വൈറസ്സായിരുന്നുവെന്നതും വാക്സിനേഷൻ ഇല്ലായെന്നതും ധൃതിയിലും രോഗലക്ഷണങ്ങൾ കാട്ടും മുൻപും മറ്റുള്ളവരിലേക്ക് പടർന്നിരിക്കുമെന്നതുമാണ് ജാഗ്രത കൂടുതൽ ആവശ്യമാക്കുന്നത്. അതുകൊണ്ടു അമിതമായ ഭീതി പരത്താതെ നിയന്ത്രണങ്ങൾ പാലിക്കാൻ മനുഷ്യരെ ബോധവൽക്കരിക്കണം. കൊറോണ വന്നില്ലായിരുന്നുവെങ്കിൽ മറ്റൊരു ഫ്ലുമൂലം എല്ലാവര്ഷത്തെയും പോലെ ഈ വർഷവും കുറേപ്പേർ മരിക്കുമായിരുന്നു. അവക്ക് വാക്സിനേഷൻ ഉള്ളതുകൊണ്ട് ആരും അതത്ര കാര്യമാക്കില്ലായിരുന്നു. എല്ലാ വർഷവും വരുന്ന ഫ്ലൂവും പകർച്ചവ്യാധിയാണെന്നോർക്കണം. കോറോണയെ നിസാരവൽക്കരിക്കണമെന്നല്ല, അമിതഭീതി പടർത്തരുതെന്നും ജാഗ്രത മതിയെന്നുമാണ്.

കൊറോണ പ്രതിരോധത്തിൽ ഒന്നാം സ്ഥാനത്തു സ്വിറ്റസർലണ്ടും രണ്ടാം സ്ഥാനത്തു ജര്മനിയുമാണ്. ലോക്ക് ഡൌൺ അത്ര കർശനമല്ലാതിരുന്ന നാടായിട്ടാണ് ജർമനിയെ ഞാനനുഭവിച്ചത്. സമീപന രീതിയിലെ വ്യക്ത്യാസമാണ് ഇന്നുവരെ കോറോണയെ പ്രതോരോധിക്കാൻ ജർമനിയെ സഹായിച്ചത്. ഇന്ത്യക്കും സാധ്യമാണത്, മനസുവച്ചാൽ.

മറ്റു രാജ്യങ്ങളിൽ രോഗം പടർന്നപ്പോൾ ഇന്ത്യയിൽ പടരാതിരുന്നതും മറ്റു രാജ്യങ്ങളിൽ രോഗം ശമിച്ചു തുടങ്ങിയപ്പോൾ ഇന്ത്യയിൽ രോഗം പടർന്നതും സമീപന രീതിയിലെ വ്യക്ത്യാസം കൊണ്ട് മാത്രമാണ്. ഇന്ത്യയിലെ സാഹചര്യത്തിൽ കുറേക്കൂടി രോഗം പടർന്നതിനു ശേഷം മാത്രമേ വ്യാപനം ശമിക്കൂ എന്നാണ് എന്റെ നിഗമനം. ജൂലൈയ് മാസത്തോടെ ഇന്ത്യയിൽ കൊറോണ വ്യാപനം തീർവമാകുമെന്നു പലരും മാർച്ചുമാസത്തിലെ പ്രവചിച്ചിരുന്നു. സമീപനരീതിയിലെ വ്യത്യാസം മനസിലായതുകൊണ്ടാണത്. ജാഗ്രത പുലർത്തിയാൽ വ്യാപനം കുറക്കാം; അസ്വസ്ഥതയും മരണവും ഒഴിവാക്കാം.

അടച്ചു പൂട്ടൽ പരിഹാരമല്ല. കാരണം കൊറോണ കഴിഞ്ഞാൽ വേറെയും പകർച്ച വ്യാധികൾ വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു കോറോണയോടുകൂടി സാമൂഹ്യജീവിതം നയിക്കാൻ നമ്മൾ പരിശീലിക്കകേണ്ടിയിരിക്കുന്നു. സാനിട്ടയിസറും മാസ്കും ഭാവിയിൽ നിത്യോപയോഗ വസ്തുവായിത്തീരും. വീടിന്റെയും, പരിസരത്തിന്റെയും, ഗ്രാമത്തിന്റെയും, റോഡുകളുടെയും ശുചിത്വം അനിർവാര്യമാകും . തോന്ന്യ പോലെ വളരുന്ന കുറ്റിക്കാടും എങ്ങും പറക്കുന്ന കരിയിലയും വനത്തിൽ പോലും ഒഴിവാക്കേണ്ടി വരും. പരിസ്ഥിതി സംരക്ഷണം ഒന്നാം സ്ഥാനത്തെത്തണം. നമ്മുടെ നദികളിൽ ശുദ്ധമായ തെളിന്നീരോഴുകണം. കടലിൽ മാലിന്യമൊഴുക്കാതിരിക്കണം. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങൾ എല്ലാ വീടുകളിലും വന്ന് വ്യക്ത്യസ്ഥങ്ങളായ മാലിന്യങ്ങൾ വ്യക്ത്യസ്ഥ കണ്ടെയ്നറുകളിൽ പഞ്ചായത്തുകൾ വഴി സംഭരിച്ചു സംസ്കരിക്കുന്ന സംവിധാനം ഉണ്ടാകേണ്ട കാലം എത്രയോ മുൻപേ കഴിഞ്ഞു .

ലോക്ക് ഡൌൺ തുരണമെന്നുള്ള ആരോഗ്യ പ്രവർത്തകരുടെ അറിയിപ്പുകൾ കണ്ടു. ആരോഗ്യ പ്രവർത്തകരുടെ വിലയിരുത്തലാക്കില്ല സാമൂഹ്യപ്രവർത്തകരുടെ വിലയിരുത്തൽ. ആരോഗ്യപ്രവർത്തകർക്കു ചികിൽസിക്കാനറിയാം. സാമൂഹ്യ പ്രവർത്തകർക്കു മറ്റു കഴിവുകളാണുള്ളത്. സാഹിത്യകാരന്മാരുടെ വിലയിരുത്തലും വായിച്ചു. അവരുടെ വിലയിരുത്തലുമല്ല മത നേത്ര്ത്വത്തിന്റേത്. ആരുടെയെങ്കിലും വിലയിരുത്തൽ മറ്റു മണ്ഡലത്തിലുള്ളവരുടെ വിലയിരുത്തൽ തിരുത്താനുമാകരുത്. അവരവരുടെ വിലയിരുത്തലിന് അതിന്റെതായ പ്രസക്തിയുണ്ട്. എല്ലാ തരത്തിലുള്ള വിലയിരുത്തലുകളും പ്രസക്തമാണ്. അതിലൊന്നും എന്നാൽ ആത്യന്തികമല്ല. അതുകൊണ്ടു ഓരോ സ്ഥാലത്തും ഓരോ സാഹചര്യമാണുള്ളത്. എറണാകുളത്തെ സാഹചര്യമല്ല മലയോര ഗ്രാമങ്ങളിലെ സാഹചര്യം. നഗരങ്ങളിലെ സാഹചര്യമല്ല ഗ്രാമങ്ങളിലെ സാഹചര്യം. ഏല്ലാവർക്കും ഒരു നിയമം പാടില്ല. കോറോണക്ക് ഗ്രാമമെന്നോ നഗരമെന്നോ അറിയില്ല. എന്നാൽ സാഹചര്യം അനുകൂലമായാൽ മാത്രമേ കോറോണക്ക് അക്രമിക്കാനാകുകയുള്ളു. കൊറോണയുടെ കാര്യത്തിൽ ഓരോ വക്തിയുമാണ് ഉത്തരവാദിത്വത്തോടുകൂടി പ്രവർത്തിക്കേണ്ടത്. ഓരോ ചെറിയ സമൂഹവും (കുടുംബം, ഗ്രാമം) സ്വന്തം നിലപാടെടുക്കണം. ബോധവത്കരണത്തിന്റെ ആവശ്യകത അതുകൊണ്ടാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. അതുകൊണ്ടു വിലക്കുകളല്ല, സാമൂഹ്യ അകലം പാലിക്കാനുള്ള ബോധവൽക്കരണമാണ് വേണ്ടത്.

ആരാധനാലയങ്ങൾ തുറക്കുകയും എന്നാൽ ആരാധനാലയങ്ങളുടെ നടത്തിപ്പുകാർ വിശ്വസികളെ ജാഗ്രത പുലർത്താൻ പ്രേരിപ്പിക്കുകയും കഴിവതും വീട്ടിലിരുന്നു പ്രാർത്ഥിക്കാൻ നിർദേശിക്കുകയും ചെയ്യുന്ന മനോഹരമായ കാഴ്ചയാണ് ഈ ദിവസങ്ങളിൽ നമ്മൾ കാണുന്നത്. എത്ര മനോഹരം!

– ജോസഫ് പാണ്ടിയപ്പള്ളിൽ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment