🔥🔥🔥🔥🔥🙏🔥🔥🔥🔥🔥
മുപ്പിരി ചരടുപോലെ പൊട്ടിപോകാത്ത വിശ്വാസം നമുക്കുണ്ടാകണം …………
“വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും. എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും.”
(മത്തായി 18/19-20)
നമ്മുക്ക് ഒരുമിച്ചു തമ്പുരാന്റെ മുൻപിൽ ആയിരിക്കാം ..
അവിടുത്തെ വചനത്തിൽ ആശ്രയിക്കാം ..
നമമുടെ ജീവിതങ്ങളും വ്യക്തിബന്ധങ്ങളും ദൈവവുമായിട്ടുള്ള ആത്മബന്ധങ്ങളും ഒക്കെ ഒരു മെഷീൻ ആയി ചിന്തിച്ചാൽ അതിന്റെ parts കൃത്യമായ അളവിലും ശരിയായ രീതിയിലും ഉറപ്പിച്ചാൽ മാത്രമേ അതിന്റെ പ്രവർത്തനം സുഗമമായി നടക്കൂ …
കുടുംബബന്ധങ്ങൾ …
വ്യക്തി ബന്ധങ്ങൾ..
ദൈവമുമായുള്ള ബന്ധം…
എല്ലാം കൃത്യമായ അളവിലായിരിക്കണം..
കൂടാനോ കുറയാനോ പാടില്ല…
ഇതെല്ലാം കൃത്യമായി ക്രമീകരിച്ചാൽ മാത്രമേ കൂടുതൽ ഫലം പുറപ്പെടുവിക്കാനാവൂ..
ലൗകിക ജീവിതവും
ആത്മീയ ജീവിതവും
തമ്മിലുള്ള ബന്ധം മുറുക്കുന്ന
സ്പാനർ ആണ് ….പരിശുദ്ധ അമ്മ
ഓയിൽ… Holyspirit..
Nut…കൂദാശകൾ
bolt… പ്രാർത്ഥന
ഈശോ… മെക്കാനിക്…
വണ്ടി… ഞാനും നീയും..
സ്വർഗം തരുന്ന അനുഗ്രഹങ്ങൾ ഒരിക്കലും തട്ടിക്കളയരുതേ ..
മുപ്പിരി ചരട് പോലെ പൊട്ടിപ്പോകാത്ത വിശ്വാസത്തിന്റെ കണ്ണികളായി ലോകത്തിന്റെ വിവിധ ഇടങ്ങളിൽ സുവിശേഷത്തിന്റെ തിളങ്ങുന്ന മക്കളായി നമുക്ക് മാറാം …
“രണ്ടുപേര്‍ ഒരിമിച്ചു കിടന്നാല്‍ അവര്‍ക്കു ചൂടുകിട്ടും, തനിച്ചായാല്‍ എങ്ങനെ ചൂടുകിട്ടും? ഒറ്റയ്ക്കായിരിക്കുന്നവനെ കീഴ്‌പ്പെടുത്താന്‍ സാധിച്ചേക്കാം. രണ്ടു പേരാണെങ്കില്‍ ചെറുക്കാന്‍ കഴിയും; മുപ്പിരിച്ചരടു വേഗം പൊട്ടുകയില്ല. “
(സഭാപ്രസംഗകൻ 4/11-12)
ദൈവം സമൃദ്ധമായി നമ്മെ അനുഗ്രഹിക്കട്ടേ
ആമേൻ
ആവേ മരിയ
🔥🔥🔥🔥🔥🙏🔥🔥🔥🔥🔥
ഷാന്റിപോൾ മാളിയേക്കൽ

Leave a comment