കൊറോണ ആധിപത്യ കാലഘട്ടത്തിലെ കുയിൽ

RAMYA KC's avatarRAMYA KCVS

ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലെ മുറിയിൽ എന്റെ ചിന്തകളും ഫാനും ഈ കോറോണ ആധിപത്യ കാലഘട്ടത്തെ മറി കടക്കുവാൻ മത്സരത്തോടെ  ചലിച്ചു കൊണ്ടേയിരുന്നു.. മുറിയിലെ ജനൽ പടിഞ്ഞാറ് വശത്തായതിനാൽ  കൊറോണ  ആധിപത്യ കാലത്ത് ഏറെ ആസ്വദിച്ചത്
ഭൂമിയിലെ എല്ലാറ്റിനും കാരണഭൂതനായതും എല്ലാ ആധിപത്യങ്ങളുടെ സാക്ഷിയുമായ  ക്ഷമാ ശീലനായ ആ തീഗോള രൂപത്തിന്റെ അസ്തമയ നേരത്തെ ചലനവും നിറപ്പകിട്ടുകളുമാണ്.. ഓരോ ദിവസവും വിവിധ നിറക്കൂട്ടുകൾ ചാലിക്കുന്ന ആ കാഴ്ച കാണാൻ’ ചെടികളെയും   ജനലരികിൽ പരിപാലിച്ചു പോന്നു.. . അസ്തമയ സൂര്യൻ നാലു ചുവരുകൾക്കുള്ളിലേക്ക് വർണ്ണങ്ങൾ ചാലിക്കുന്ന നേരം വ്യായാമത്തിനായ് മാറ്റിവെച്ചു.. ഭൂമിയുടെ എല്ലാ സത്യങ്ങളുടെയും നിശബ്ദ സാക്ഷിയായ ആ തീഗോളത്തെ നോക്കി വ്യായാമം ചെയ്യുമ്പോൾ മനസ്സും ശരീരവും ഒരു പോലെ  ശക്തിയാർജ്ജിക്കുന്നതു പോലെ അനുഭവപ്പെട്ടു..   ഇന്ദ്രിയങ്ങൾ കൊണ്ട് ദർശിക്കാൻ പോലും കഴിയാത്ത , മൃത്യുവിനെ കൊണ്ടുവരുന്ന  വയറസ്സിനെ ഭയന്ന് നാൽ ചുവരുകൾക്കുള്ളിലിരുന്ന് ജനലിലൂടെ പുറം ലോകത്തിന്റെ അനന്തതയെ നോക്കിയിരിക്കുന്ന എന്നെ ,  വർഷങ്ങളോളം   മനുഷ്യനെ ഭയന്ന് ലോക്ഡൗണിൽ കഴിഞ്ഞു കൊണ്ടിരുന്ന പക്ഷി മൃഗാദികളുമായ് ഉപമിച്ചു പോയി.. ഭുദ്ദിയിലും ശരീരഘടനയിലും പ്രവർത്തനത്തിലും വ്യത്യസ്തമാണെങ്കിലും സ്വാതന്ത്ര്യം നിഷേധിക്കുന്ന ഏത് സാഹചര്യങ്ങളോടും പൊരുതുവാൻ എല്ലാ ജീവികൾക്കും  സാധ്യമല്ല.
നിറയെ മാങ്ങകൾ തൂങ്ങി നിൽക്കുന്ന മാവിൻ ചില്ലയിൽ കാലുകൾ ഉറപ്പിച്ച് ആരെയും ഭയമില്ലാതെ  ഏറെ സ്വാതന്ത്ര്യത്തോടെ ധീരനായിരിക്കുന്ന ഒരു കുയിൽ എന്നെ നോക്കി എന്തൊക്കയോ പരിഹാസത്തോടെ പറയുന്നതുപോലെ.. ആകാശത്തിലെ സമാധാനത്തിന്റെ തൂവെള്ളയാർന്ന മേഘങ്ങൾക്ക് താഴെ വർഷങ്ങളായി എന്റെ ശ്രന്ധയിൽ പെടാതിരുന്ന  കൂട്ടമായ് പറക്കുന്ന പറവകൾ ഇന്ന്…

View original post 232 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment