പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെകാരുണ്യം പ്രകീര്‍ത്തിക്കും; എന്റെ അധരങ്ങള്‍ തലമുറകളോട്അങ്ങയുടെ വിശ്വസ്തത പ്രഘോഷിക്കും. എന്തെന്നാല്‍, അങ്ങയുടെ കൃപ എന്നേക്കും നിലനില്‍ക്കുന്നു; അങ്ങയുടെ വിശ്വസ്തത ആകാശംപോലെ സുസ്ഥിരമാണ്. അവിടുന്ന് അരുളിച്ചെയ്തു: എന്റെ തിരഞ്ഞെടുക്കപ്പെട്ടവനുമായി ഞാന്‍ ഒരു ഉടമ്പടിയുണ്ടാക്കി; എന്റെ ദാസനായ ദാവീദിനോടു ഞാന്‍ ശപഥം ചെയ്തു. നിന്റെ സന്തതിയെ എന്നേക്കുമായി ഞാന്‍ ഉറപ്പിക്കും; നിന്റെ സിംഹാസനം തലമുറകളോളം ഞാന്‍ നിലനിറുത്തും. കര്‍ത്താവേ, ആകാശം അങ്ങയുടെ അദ്ഭുതങ്ങളെ സ്തുതിക്കട്ടെ! നീതിമാന്‍മാരുടെ സമൂഹത്തില്‍ അങ്ങയുടെ വിശ്വസ്തത പ്രകീര്‍ത്തിക്കപ്പെടട്ടെ! കര്‍ത്താവിനു സമനായി സ്വര്‍ഗത്തില്‍ ആരുണ്ട്? കര്‍ത്താവിനോടു സദൃശനായി സ്വര്‍ഗവാസികളില്‍ ആരുണ്ട്? വിശുദ്ധരുടെ സമൂഹം അവിടുത്തെഭയപ്പെടുന്നു; ചുറ്റും നില്‍ക്കുന്നവരെക്കാള്‍ അവിടുന്ന് ഉന്നതനും ഭീതിദനുമാണ്. സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, വിശ്വസ്തത ധരിച്ചിരിക്കുന്ന അങ്ങയെപ്പോലെ ബലവാനായി ആരുണ്ട്? അങ്ങ് ഇളകിമറയുന്ന കടലിനെ ഭരിക്കുന്നു; തിരമാലകളുയരുമ്പോള്‍ അങ്ങ് അവയെ ശാന്തമാക്കുന്നു. അങ്ങു റാഹാബിനെ ശവശരീരമെന്നപോലെ തകര്‍ത്തു; കരുത്തുറ്റ കരംകൊണ്ട് അങ്ങ് ശത്രുക്കളെ ചിതറിച്ചു. ആകാശം അങ്ങയുടേതാണ്, ഭൂമിയുംഅങ്ങയുടേതുതന്നെ; ലോകവും അതിലുള്ള സകലതും അങ്ങാണു സ്ഥാപിച്ചത്. ദക്ഷിണോത്തരദിക്കുകളെ അങ്ങു സൃഷ്ടിച്ചു; താബോറും ഹെര്‍മോനും അങ്ങയുടെ നാമത്തെ ആഹ്‌ളാദത്തോടെ പുകഴ്ത്തുന്നു. അങ്ങയുടെ ഭുജം ശക്തിയുള്ളതാണ്, അങ്ങയുടെ കരം കരുത്തുറ്റതാണ്; അങ്ങു വലത്തുകൈ ഉയര്‍ത്തിയിരിക്കുന്നു. നീതിയിലുംന്യായത്തിലും അങ്ങു സിംഹാസനം ഉറപ്പിച്ചിരിക്കുന്നു; കാരുണ്യവും വിശ്വസ്തതയുംഅങ്ങയുടെ മുന്‍പേ നീങ്ങുന്നു. ഉത്‌സവഘോഷത്താല്‍ അങ്ങയെസ്തുതിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; കര്‍ത്താവേ, അവര്‍ അങ്ങയുടെ മുഖത്തിന്റെ പ്രകാശത്തില്‍ നടക്കുന്നു. അവര്‍ നിത്യം അങ്ങയുടെ നാമത്തില്‍ ആനന്ദിക്കുന്നു; അങ്ങയുടെ നീതിയെ പുകഴ്ത്തുന്നു. അങ്ങാണ് അവരുടെ ശക്തിയും മഹത്വവും; അങ്ങയുടെ പ്രസാദംകൊണ്ടാണു ഞങ്ങളുടെ കൊമ്പ് ഉയര്‍ന്നുനില്‍ക്കുന്നത്. കര്‍ത്താവാണു ഞങ്ങളുടെ പരിച; ഇസ്രായേലിന്റെ പരിശുദ്ധനാണുഞങ്ങളുടെ രാജാവ്; പണ്ട് ഒരു ദര്‍ശനത്തില്‍ അവിടുന്നുതന്റെ വിശ്വസ്തനോട് അരുളിച്ചെയ്തു: ശക്തനായ ഒരുവനെ ഞാന്‍ കിരീടമണിയിച്ചു; ഒരുവനെ ഞാന്‍ ജനത്തില്‍നിന്നുതിരഞ്ഞെടുത്ത് ഉയര്‍ത്തി. ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെണ്ടത്തി; വിശുദ്ധതൈലംകൊണ്ടു ഞാന്‍ അവനെ അഭിഷേകം ചെയ്തു. എന്റെ കൈ എന്നും അവനോടൊത്തുണ്ടായിരിക്കും. എന്റെ ഭുജം അവനു ശക്തി നല്‍കും.ശത്രു അവനെ തോല്‍പിക്കുകയില്ല; ദുഷ്ടന്‍ അവന്റെ മേല്‍ പ്രാബല്യം നേടുകയില്ല; അവന്റെ ശത്രുവിനെ അവന്റെ മുന്‍പില്‍ വച്ചുതന്നെ ഞാന്‍ തകര്‍ക്കും; അവന്റെ വൈരികളെ ഞാന്‍ നിലംപതിപ്പിക്കും. എന്റെ വിശ്വസ്തതയും കാരുണ്യവുംഅവനോടുകൂടെ ഉണ്ടായിരിക്കും; എന്റെ നാമത്തില്‍ അവന്‍ ശിരസ്‌സുയര്‍ത്തിനില്‍ക്കും. (സങ്കീര്‍ത്തനങ്ങള്‍ 89:1-24)”


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment