പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“കര്‍ത്താവ് പുകഴ്ത്തപ്പെടുന്നു; അവിടുന്ന് ഉന്നതത്തില്‍ വസിക്കുന്നു; അവിടുന്ന് സീയോനെ നീതിയും ധര്‍മനിഷ്ഠയും കൊണ്ടു നിറയ്ക്കും. അവിടുന്നാണ് നിന്റെ ആയുസ്‌സിന്റെ ഉറപ്പ്. രക്ഷയുടെയും ജ്ഞാനത്തിന്റെയും അറിവിന്റെയും സമൃദ്ധി അവിടുന്ന് തന്നെ. അവിടുന്ന് നല്‍കുന്ന സമ്പത്ത് ദൈവഭക്തിയാണ്.(ഏശയ്യാ, 33:5-6)”ഞങ്ങളെ അനുഗ്രഹിക്കുന്ന ദൈവമേ, അവിടുത്തെ ഞങ്ങൾ സ്തുതിക്കുന്നു. ഈ പ്രഭാതത്തിൽ അവിടുന്ന് ഞങ്ങളുടെ ഹൃദയങ്ങളെ നവീകരിക്കുന്നതിനെ ഓർത്തു അവിടുത്തേക്ക് നന്ദി അർപ്പിക്കുന്നു. നല്ല ദൈവമേ, ഞങ്ങളുടെ ജീവിതങ്ങളെ അവിടുന്ന് ആശീർവദിക്കണമേ . വലിയ പ്രകാശത്തിന്റെയും, സന്തോഷത്തിന്റെയും അനുഭവം ഞങ്ങളുടെ ജീവിതങ്ങളിൽ ഉണ്ടാകുവാൻ ഇടയാകട്ടെ. നല്ല കാലാവസ്ഥയും, വിളവും തന്നു ദേശത്തെ സഹായിക്കണമേ. കർത്താവേ, വർഷങ്ങളായി ശത്രുതയിൽ കഴിയുന്ന എല്ലാ മക്കളെയും ഓർത്തു പ്രാർത്ഥിക്കുന്നു. വലിയ വിടുതലിന്റെ അനുഭവം നൽകി അനുഗ്രഹിക്കണമേ. ജീവിതത്തിന്റെ നിരാശ നിറഞ്ഞ ഏടുകളിൽ കൂടെ കടന്നു പോകുന്നവർക്ക് വലിയ പ്രത്യാശയുടെ അനുഭവം ഉണ്ടാകട്ടെ. ഞങ്ങളുടെ ഹൃദയങ്ങൾ വലിയ സന്തോഷം അനുഭവിക്കുവാൻ ഇടവരുത്തണമേ. ഇന്നേ ദിനത്തിൽ ജന്മദിനം ആഘോഷിക്കുന്ന എല്ലാവരെയും ഓർത്തു പ്രാർത്ഥിക്കുന്നു. കർത്താവെ അവരുടെ മേൽ കരുണ ആയിരിക്കണമേ.ജീവിതത്തിലെ നന്മ നിറഞ്ഞ വിവിധ ദിനങ്ങളുടെ ഓർമ്മ ആചരിക്കുന്ന എല്ലാ മക്കളെയും ഓർക്കുന്നു. അവരോടു ചേർന്ന് കൊണ്ട് ദൈവ സന്നിധിയിൽ നന്ദി അർപ്പിക്കുന്നു. കർത്താവെ ഞങ്ങളുടെ ദേശത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.കൊറോണ വൈറസ് തകർത്താടുന്ന ഈ വേളയിൽ ഞങ്ങളെയും പ്രിയപ്പെട്ടവരെയും അവിടുന്ന് സംരക്ഷിക്കണമേ. സാമ്പത്തിക മാന്ദ്യത്തിൽ നിന്നും പ്രതിസന്ധികളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണമേ. ദൈവത്തിലുള്ള വിശ്വാസം സംരക്ഷിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. രാജ്യത്തിൻറെ നിയമങ്ങൾ ദൈവിക നിയമങ്ങളെ ബന്ധിച്ചിടുവാൻ ഇടയാകരുതേ. ഞങ്ങളുടെ ഭരണ അധികാരികളെ സമർപ്പിക്കുന്നു.അവർക്ക് വിവേകവും ജ്ഞാനവും നൽകി അനുഗ്രഹിക്കണമേ. വലിയ ദൈവ അനുഭവം എല്ലാ മക്കൾക്കും ഉണ്ടായിരിക്കുവാൻ അനുഗ്രഹം നൽകണമേ. ലോകത്തിന്റെ നന്മകൾ അനുഭവിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. എത്രയും പെട്ടന്ന് കൊറോണ വൈറസിന് ഒരു പ്രതിവിധി കണ്ടെത്തുവാൻ മനുഷ്യ രാശിയെ അനുഗ്രഹിക്കണമേ. ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment