28. Vada Chennai – Tamil (2018)

Jenson Mathew's avatarMovie Web..🎬🎥

2018 ലെ ഇന്ത്യൻ തമിഴ് ഭാഷാ ആക്ഷൻ ക്രൈം ചിത്രമാണ് വട ചെന്നൈ. വെട്രിമാരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു, മൂന്ന് പതിറ്റാണ്ടുമുൻപ് നടക്കുന്ന ഒരു കൊലപാതകത്തിൽനിന്നാണ് വട ചെന്നൈ കഥ പറഞ്ഞുതുടങ്ങുന്നത്. കൊലപാതകത്തിൽ പങ്കാളികളാകുന്ന ഗുണ, തമ്പി, സെന്തിൽ, വേലു എന്നിവർക്കിടയിൽ പിന്നീട് ഉടലെടുക്കുന്ന കുടിപ്പകയും സംഘർഷങ്ങളുമാണ് ‘വട ചെന്നൈ’ എന്ന് ലളിതമായി പറയാം. ചില പ്രത്യേക സാഹചര്യങ്ങളിലൂടെ ഈ സംഘർഷങ്ങളുടെ ഭാഗമാകുന്ന അൻപ് (ധനുഷ്) എന്ന യുവാവിലൂടെയാണ് ചിത്രം കഥ പറയുന്നത്.

വെട്രിമാരൻ എന്ന സംവിധായകന്റെ ക്രാഫ്റ്റിനൊപ്പം അഭിനേതാക്കളുടെ മികച്ച പ്രകടനം കൂടി ചേരുമ്പോഴാണ് വട ചെന്നൈ ഉജ്ജ്വലമാകുന്നത്. ഒരേ കഥാപാത്രത്തിന്റെ വ്യത്യസ്ത പ്രായവും ഗെറ്റപ്പുകളും അവതരിപ്പിക്കുന്നതിൽ ചിത്രത്തിലെ താരങ്ങളെല്ലാംതന്നെ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. സാധാരണക്കാരനായ ഒരു യുവാവിൽനിന്ന് ഒരു പ്രാദേശിക ഹീറോ ആയി വളരുന്ന അൻപ് എന്ന ചെറുപ്പക്കാരനെ ധനുഷ് മികവുറ്റതാക്കി. കാമുകനായും ജയിൽപ്പുള്ളിയായും ചാരനായുമൊക്കെ ചിത്രത്തിൽ അവതരിക്കുന്ന അൻപ്, ധനുഷിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും.

ഛായാഗ്രഹണവും ചിത്രസംയോജനവുമാണ് ചിത്രത്തിന്റെ പ്രവേഗം നിലനിർത്തുന്നത്. വേൽരാജിന്റെ ക്യാമറ വടക്കൻ ചെന്നൈയുടെ ചേരികളിലൂടെയും ഇരുണ്ട തടവറകളിലൂടെയും ഒഴുകുകയാണ്. വേൽരാജിന്റെ ക്യാമറ ഒപ്പിയെടുത്ത രംഗങ്ങൾ അവയുടെ തീവ്രത ചോരാതെ അവതരിപ്പിക്കാൻ ജി.ബി. വെങ്കിടേശിന്റെ എഡിറ്റിങ്ങിനായി. സന്തോഷ് നാരായണിന്റെ സംഗീതവും പശ്ചാത്തലസംഗീതവും അവതരണത്തിന്റെ മാറ്റുകൂട്ടിയിട്ടേയുള്ളൂ

ഉജ്ജ്വലമായ കഥാവതരണം തന്നെയാണ് വട ചെന്നൈയുടെ ഹൈലൈറ്റ്. ചിത്രം അതിന്റെ അവസാനത്തോളമെത്തുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഒരു ക്ലൈമാക്‌സ് ചിത്രത്തിനുണ്ടാകുന്നില്ല എന്നതാണ് അല്പമെങ്കിലും നിരാശ സമ്മാനിക്കുന്നത്. അടുത്ത ഭാഗത്തില്‍ അതെല്ലാം…

View original post 35 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment