Rosary of the Sacred Heart | Malayalam

മിശിഹായുടെ ദിവ്യാത്മാവേ! എന്നെ ശുദ്ധീകരിക്കണമേ.

മിശിഹായുടെ തിരുശരീരമേ! എന്നെ രക്ഷിക്കണമേ.

മിശിഹായുടെ തിരുരക്തമേ! എന്നെ ലഹരി പിടിപ്പിക്കണമേ.

മിശിഹായുടെ തിരുവിലാവിലെ വെള്ളമേ! എന്നെ കഴുകണമേ.

മിശിഹായുടെ പീഡാനുഭവമേ! എന്നെ ധൈര്യപ്പെടുത്തണമേ.

നല്ല ഈശോയെ! എന്‍റെ അപേക്ഷ കേള്‍ക്കണമേ.

അങ്ങേ തിരുമുറിവുകളുടെ ഇടയില്‍, എന്നെ മറച്ചു കൊള്ളണമേ.

അങ്ങില്‍ നിന്നു പിരിഞ്ഞുപോകാന്‍, എന്നെ അനുവദിക്കല്ലേ.

ദുഷ്ടശത്രുവില്‍ നിന്ന്,  എന്നെ കാത്തുകൊള്ളണമേ.

എന്‍റെ മരണനേരത്തില്‍, എന്നെ അങ്ങേപ്പക്കലേക്ക് വിളിക്കണമേ.

അങ്ങേ പരിശുദ്ധന്‍മാരോടുകൂടെ, നിത്യമായി അങ്ങയെ സ്തുതിച്ചു കൊണ്ടാടുന്നതിന് അങ്ങേ അടുക്കല്‍ വരുവാന്‍ എന്നോട് കല്‍പ്പിക്കണമേ.

ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ!

എന്‍റെ ഹൃദയം അങ്ങേ തിരുഹൃദയത്തിനു ഒത്തതാക്കിയരുളണമേ.

ഈശോയുടെ മധുരമായ തിരുഹൃദയമേ!

എന്‍റെ സ്നേഹമായിരിക്കണമേ. (ഓരോ ചെറിയ കൊന്തമണിക്ക്)

ഓരോ ദശകത്തിന്‍റെയും അവസാനം: മറിയത്തിന്‍റെ  മാധുര്യമുള്ള  ദിവ്യഹൃദയമേ! എന്‍റെ രക്ഷയായിരിക്കണമേ.

(ഇപ്രകാരം 10 മണി ജപമാല 5 രഹസ്യങ്ങളായി ചൊല്ലിയത്തിനു ശേഷം  കാഴ്ചവെപ്പ്.)

ഈശോയുടെ തിരുഹൃദയമേ! ഞങ്ങളുടെമേല്‍ അലിവായിരി‍ക്കണമേ.

അമലോത്ഭവ മറിയത്തിന്‍റെ കറയില്ലാത്ത തിരുഹൃദയമേ! ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

തിരുഹൃദയത്തിന്‍ നാഥേ! ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ.

ഈശോയുടെ തിരുഹൃദയം എല്ലായിടത്തും സ്നേഹിക്കപ്പെടട്ടെ.

മരണപീഡ അനുഭവിച്ച ഈശോയുടെ തിരുഹൃദയമേ! ഇന്നു മരിക്കുന്നവരുടെ മേല്‍ കൃപയായിരിക്കണമേ.

Advertisements
Sacred Heart of Jesus 31
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

3 responses to “Rosary of the Sacred Heart | Malayalam”

  1. can i have this Sacred Heart Rosary in Manglish

    Liked by 1 person

    1. Try to Convert it into Manglish soon

      Liked by 1 person

Leave a comment