ക്രൂശിതന്റെ ഹൃദയവിചാരങ്ങൾ

ക്രൂശിതന്റെ ഹൃദയവിചാരങ്ങൾ
June 21 (Lk 6/27-36)

ശത്രുക്കളെ സ്നേഹിക്കാനും മറുകരണം കാണിച്ചു കൊടുക്കാനും അധികദൂരം നടക്കാനും എനിക്ക് കഴിയണമെങ്കിൽ കുരിശിലെ ക്രിസ്തുവിനോളം മറ്റൊരു മാതൃകയില്ലെന്ന് ക്രൂശിതൻ ഓർമപ്പെടുത്തുന്നു.

പ്രസംഗിച്ച സുവിശേഷത്തിന്റെ പ്രവൃത്തിപരിചയ പാഠശാലയാണ്  കാൽവരിമലയും കുരിശിൽ തൂങ്ങപ്പെട്ട ക്രിസ്തുവും. വചനം ശ്രവിക്കുന്നവന്റെ പരീക്ഷണശാലയാകണം കാൽവരിയാത്രകൾ. ശാരീരികമായ പാടുപീഢകളേക്കാൾ മാനസിക പിരിമുറുക്കങ്ങൾ ക്രൂശിത വഴിയിൽ ക്രിസ്തുവിനെ അലട്ടിയിരുന്നു. ചെയ്യാത്ത തെറ്റിന്റെ പേരിൽ നിന്ദാപമാനങ്ങൾ ഏൽക്കുമ്പോഴും കുരിശിൽ പിടഞ്ഞ് മരിക്കുമ്പോഴും ക്രിസ്തുവിന്റെ മനസിൽ ഒരു പ്രാർത്ഥനയേ ഉള്ളൂ. ഇവരോട് ക്ഷമിക്കേണമേ. ദൈവത്തിന്റെ കാരുണ്യം മനുഷ്യനോടൊപ്പം വസിക്കണമെങ്കിൽ തെറ്റു ചെയ്യുന്നവനോട് ക്ഷമിക്കണമെന്നും മറുകരണം കാണിച്ചു കൊടുക്കണമെന്നും ക്രിസ്തുവിനറിയാമായിരുന്നു. ദൈവകാരുണ്യത്തിന്റെ അടയാളമാകണമെങ്കിൽ, വേദനിപ്പിച്ചവന് മാപ്പു നൽകാതെ, മറുകരണം കാണിച്ചു കൊടുക്കാതെ, അപരന്റെ സങ്കടങ്ങളിൽ ഒരു മൈൽ അധികദൂരം പോകാതെ,എനിക്കു മുമ്പിൽ മറ്റ് മാർഗങ്ങളില്ല. നല്ല തമ്പുരാനെ, നിന്റെ അധിക കാരുണ്യത്തിന്റെ അടയാളമായ എനിക്കും ദ്രോഹിക്കുന്നവനോട് ക്ഷമിക്കാനും,  മറ്റുള്ളവന്റെ വേദനകൾക്ക് ആശ്വാസമായി അവനോടൊപ്പം അധികദൂരം സഞ്ചരിക്കാനും ഉള്ള ഹൃദയവിശാലതയും സഹനശക്തിയും നൽകണമേ. ആമ്മേൻ.

സോണിച്ചൻ CMI


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment