പ്രഭാത പ്രാർത്ഥന…
സ്നേഹപിതാവായ ദൈവമേ, അനേകം ഹൃദയങ്ങൾ അവർക്കായി എന്നെ സ്നേഹിക്കുന്ന മണ്ണിൽ എന്നെ എനിക്കായി സ്നേഹിക്കുന്ന, എനിക്കായി മുറിയുന്ന ഒരേയൊരു ഹൃദയം ഈശോയുടെ തിരുഹൃദയം ആണെന്ന് ഞാൻ അറിയുന്നു.
ഓരോ തവണയും എന്റെ ഹൃദയത്തെ വിശുദ്ധീകരിക്കാനാണല്ലോ അങ്ങയുടെ ഹൃദയം ഇന്നും മുറിക്കപ്പെടുന്നത്.ഞാൻ എന്നെത്തന്നെ അങ്ങയുടെ തിരുഹൃദയത്തിൽ സമർപ്പിക്കുന്നു .എന്റെ കുറവുകളെ നിറവുകളാക്കാൻ കഴിയുന്ന നാഥാ, അങ്ങയുടെ തിരുഹൃദയത്തിന്റെ ഹിതത്തിനൊത്തവിധം ജീവിക്കാൻ എന്നെ സഹായിക്കേണമേ.
അനേകം പേർക്ക് അങ്ങയുടെ ക്ഷമയും, സഹനവും, സ്നേഹവും പകർന്നു നൽകാൻ തക്കവിധം എന്റെ ഹൃദയത്തെ ഒരുക്കേണമേ .
പരിശുദ്ധ മറിയമേ, അമ്മയുടെ വിമല ഹൃദയം വഴിഎന്റെ പ്രാർത്ഥനകൾ ഈശോയുടെ തിരുഹൃദയത്തിൽ ചേർക്കേണമേ ….
ഈശോയുടെ തിരുഹൃദയമേ ഞങ്ങളുടെ സ്നേഹമായിരിക്കണമേ..

Leave a comment