ജീവനും ജീവിതവും വിലപ്പെട്ടത്

Child in the Woumb of Mother

ജീവനും ജീവിതവും വിലപ്പെട്ടത് , പ്രിയപ്പെട്ടവരെ,
അഞ്ചര ആഴ്ച വളർച്ച എത്തിയ കുഞ്ഞിന് ഹൃദയസംബന്ധമായ അസുഖം ഉള്ളതിനാൽ, ഗർഭച്ഛിദ്രം നടത്തുവാൻ അനുവാദം അഭ്യർത്ഥിച്ചുകൊണ്ടുള്ള , മാതാപിതാക്കളുടെ കേസ് ഇന്ന്‌( ജൂൺ 25) കേരള ഹൈകോടതി പരിഗണിക്കുന്നു.
കേസിൽ പ്രൊ ലൈഫ് ശുശ്രുഷകർക്കുവേണ്ടി ഞാൻ കക്ഷിചേർന്നിട്ടു ണ്ട്. പ്രൊ ലൈഫ് കാഴ്ചപ്പാടിൽ വിശ്വസിക്കുന്ന അഭിഭാഷകൻ ഹാജരാകും.
കുഞ്ഞിന്റെ സംരക്ഷണത്തിൽ ആവശ്യമായ എല്ലാവിധ ചികിത്സ അടക്കമുള്ള പിന്തുണയും, കുഞ്ഞിനെ അവർ സ്വീകരിച്ചു വളർത്തുവാൻ വിഷമിക്കുന്നുവെങ്കിൽ ദത്തെടുക്കുവാൻ തയ്യാറാണെന്നും നമ്മൾ ഉറപ്പുനൽകിയിട്ടുണ്ട്.
ഉദരത്തിൽ സുരക്ഷിതമായി വളരുന്ന കുഞ്ഞിന് , ഈ ഭൂമിയിൽ ജനിക്കുവാനുള്ള അവകാശവും സാഹചര്യവും നിഷേധിക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. കുഞ്ഞിനെ കൊല്ലുവാൻ ആഗ്രഹിക്കുവാൻ, അതിന് പ്രേരണ നൽകുവാൻ, പിന്തുണ നൽകുവാൻ ശ്രമിക്കുന്നത് ഉചിതമല്ലെന്നും കുറ്റകരം ആണെന്നും നമ്മൾ വ്യക്തമാക്കുന്നു. കുഞ്ഞിന്റെ ആരോഗ്യം മോശമാണെന്നു ചിന്തിച്ചു, കുഞ്ഞ് ഈ മനോഹരമായ ഭൂമിയുടെശബ്ദവും വെളിച്ചവും അറിയേണ്ട എന്ന മനോഭാവം ഉചിതമല്ലെന്നും നമ്മൾ വ്യക്തമാക്കുന്നു. ദൈവം സൃഷ്ട്ടിച്ച, അനുഗ്രഹിച്ച” ജീവൻ “-നശിപ്പിക്കരുതേ, അത് സംരക്ഷിക്കാൻ ശ്രമിക്കാം, അതിന് എല്ലാവിധ പിന്തുണയും മാതാപിതാക്കൾക്ക് ഉറപ്പുനൽകാമെന്നും നമ്മൾ വ്യക്തമാക്കും. അത് നമ്മൾ രേഖാമൂലം അറിയിച്ചു കഴിഞ്ഞു. കുഞ്ഞിന്റെ ചികിത്സയുടെ കാര്യത്തിൽ നമ്മുടെ സഹായ വാഗ്ദാനം അടക്കം ഹൈകോടതിക്കു ഉറപ്പുനൽകിയിട്ടുണ്ട്. വിവിധ ആശുപത്രികളിലെ റിപ്പോർട്ട്‌ വായിച്ചു, ആശങ്കയുള്ള( 30-33)മാതാ പിതാക്കൾ കുഞ്ഞിനെ വേണ്ടെന്ന കാഴ്ചപ്പാടിലാണ് കേസുമായി കോടതിയിൽ എത്തിയത്.പത്തനംതിട്ടയിൽ നിന്നുള്ള ഈ കുടുംബം വന്നതുപോലെ, പാലക്കാട്ടുനിന്നും ഭർത്താവ് ഉപേക്ഷിച്ച ഒരു സഹോദരിയും ഇപ്പോൾ കോടതിയിൽ എത്തിയിരിക്കുന്നു.ഇത്തരം കേസുകൾ വർധിക്കുന്നതും നമുക്ക് വേദന നൽകുന്നു. നിയമപരമായി കോടതിയിൽ വന്ന ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണ്. ഇതുപോലെ കേസുകൾ വരുകയും MTP ആക്ടിന്റെ പിൻബലത്തിൽ വിധിയും ലഭിച്ചാൽ, കുഞ്ഞുങ്ങളെ എപ്പോൾ വേണമെങ്കിലും വധിക്കാമെന്ന കാഴ്ചപ്പാട് സമൂഹത്തിൽ ഉണ്ടാകും. MTP ആക്ടിന് എതിരെയുള്ള നമ്മുടെ പ്രാർത്ഥന, ബോധവൽക്കരണം, പ്രധിഷേധം, തുടരണം. ഭ്രുണഹത്യ പാപമാണെന്നു പറയുവാനും പഠിപ്പിക്കുവാനുള്ള സാദ്ധ്യതകൾ നമ്മൾ പ്രയോജനപ്പെടുത്തുവാൻ അപേക്ഷിക്കുന്നു.
പ്രിയപ്പെട്ട സഹോദരങ്ങളെ, എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.ഏറ്റവും സുരക്ഷിതമായ അമ്മയുടെ ഉദരത്തിൽ അതിവേഗം വളരുന്ന, ജീവിതപ്രയാണം ആരംഭിച്ച കുഞ്ഞിനെ തടയുവാൻ ആരും, ഒരുകാരണത്താലും, ശ്രമിക്കരുത്.
എത്രയോ ദമ്പതികൾ ഒരു കുഞ്ഞിനുവേണ്ടി പ്രാർത്ഥനയോടെ കാത്തിരിക്കുന്നു.

ഒരു ഉല്പന്നം പോലെ, മികവുനോക്കി കുഞ്ഞിനെ തിരഞെടുക്കുവാൻ ശ്രമിക്കുന്നത് ഉചിതമല്ല.
ദൈവം ദാനമായി നൽകിയ വിലപ്പെട്ട “ജീവൻ “- വേണ്ടെന്ന് തിരുമാനിക്കുവാൻ മനുഷ്യർക്ക് അവകാശം ഇല്ല. ദൈവം നൽകിയ ജിവിതം, ദൈവത്തെ മഹത്വപ്പെടുത്താനും മനുഷ്യർക്ക്‌ നന്മകൾ ചെയ്യാനുമുള്ളതാണ്. ജീവന്റെ സംരക്ഷണ ശുശ്രുഷകളിൽ നമുക്കൊരുമിച്ചു പ്രാർത്ഥനയോടെ പ്രവർത്തിക്കാം.

സസ്നേഹം.

സാബു ജോസ്. പ്രസിഡന്റ്‌, കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി.

sabujosecochin@gmail. com 9446329343.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment