🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 വെള്ളി
Friday of week 12 in Ordinary Time
Liturgical Colour: Green.
പ്രവേശകപ്രഭണിതം
cf. സങ്കീ 27: 8-9
കര്‍ത്താവ് തന്റെ ജനത്തിന്റെ ശക്തിയും
തന്റെ അഭിഷിക്തന് രക്ഷാകേന്ദ്രവുമാണ്.
കര്‍ത്താവേ, അങ്ങയുടെ ജനത്തെ സംരക്ഷിക്കണമേ.
അങ്ങയുടെ അവകാശത്തെ അനുഗ്രഹിക്കുകയും
അവരെ എന്നും നയിക്കു കയും ചെയ്യണമേ.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങയുടെ സ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍
അങ്ങ് പണിതുയര്‍ത്തിയവരെ
അങ്ങയുടെ സംരക്ഷണത്തില്‍ നിന്ന്
അങ്ങ് ഒരിക്കലും തള്ളിക്കളയുകയില്ലല്ലോ.
അങ്ങയുടെ നാമത്തോട് എപ്പോഴും ഞങ്ങള്‍
ഭക്ത്യാദരങ്ങളും സ്‌നേഹവുമുള്ളവരാകാന്‍
ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങയുടെ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
2 രാജാ 25:1-12
യൂദാ നാടുകടത്തപ്പെട്ടു.
സെദെക്കിയായുടെ ഒന്‍പതാം ഭരണവര്‍ഷം പത്താം മാസം പത്താംദിവസം ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ സകല സൈന്യങ്ങളോടും കൂടെവന്ന് ജറുസലെമിനെ ആക്രമിച്ച്, ചുറ്റും ഉപരോധമേര്‍പ്പെടുത്തി. സെദെക്കിയായുടെ പതിനൊന്നാം ഭരണവര്‍ഷംവരെ നഗരം ഉപരോധിക്കപ്പെട്ടുകിടന്നു. നാലാം മാസം ഒന്‍പതാം ദിവസം നഗരത്തില്‍ ക്ഷാമം വളരെ രൂക്ഷമായി. ജനത്തിന് ഭക്ഷിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. കല്‍ദായര്‍ നഗരം വളഞ്ഞിരുന്നെങ്കിലും കോട്ടയില്‍ പിളര്‍പ്പുണ്ടാക്കി, രാജാവും പടയാളികളും രാജകീയോദ്യാനത്തിനടുത്തുള്ള രണ്ടു ചുമരുകള്‍ക്കിടയിലുള്ള വാതിലിലൂടെ രാത്രി പലായനം ചെയ്തു. അരാബായെ ലക്ഷ്യമാക്കിയാണ് അവര്‍ പോയത്. എന്നാല്‍, കല്‍ദായ സൈന്യം രാജാവിനെ അനുധാവനം ചെയ്ത് ജറീക്കോ സമതലത്തില്‍വച്ചു മറികടന്നു. അപ്പോള്‍ അവന്റെ പടയാളികള്‍ ചിതറിപ്പോയി. കല്‍ദായര്‍ രാജാവിനെ പിടിച്ച് റിബ്‌ലായില്‍ ബാബിലോണ്‍ രാജാവിന്റെ അടുത്തു കൊണ്ടുവന്നു. അവന്‍ സെദെക്കിയായുടെമേല്‍ വിധി പ്രസ്താവിച്ചു. പുത്രന്മാരെ അവന്റെ കണ്‍മുന്‍പില്‍ വച്ചു നിഗ്രഹിച്ചു. അവനെ, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തതിനുശേഷം, ചങ്ങലകൊണ്ടു ബന്ധിച്ചു ബാബിലോണിലേക്കു കൊണ്ടുപോയി.
ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസറിന്റെ പത്തൊന്‍പതാം ഭരണവര്‍ഷം അഞ്ചാംമാസം ഏഴാംദിവസം അവന്റെ അംഗരക്ഷകന്മാരുടെ നായകനായ ദാസന്‍ നബുസരദാന്‍ ജറുസലെമില്‍ വന്നു. അവിടെ കര്‍ത്താവിന്റെ ആലയവും രാജകൊട്ടാരവും ജറുസലെമിലെ വീടുകളും അഗ്നിക്കിരയാക്കി; മാളികകള്‍ കത്തിചാമ്പലായി. അവനോടുകൂടെ ഉണ്ടായിരുന്ന കല്‍ദായ സൈന്യം ജറുസലെമിനു ചുറ്റുമുള്ള കോട്ട തകര്‍ത്തു. നഗരത്തില്‍ അവശേഷിച്ചിരുന്ന ജനത്തെയും ബാബിലോണ്‍ രാജാവിനോടു കൂറു പ്രഖ്യാപിച്ചവരെയും, അവശേഷിച്ചിരുന്ന കരകൗശലക്കാരെയും നബുസരദാന്‍ തന്നോടു കൂടെക്കൊണ്ടുപോയി. അതിദരിദ്രരായ ചിലരെ ഉഴവുകാരായും മുന്തിരിത്തോട്ടപ്പണിക്കാരായും അവിടെത്തന്നെ നിയോഗിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 137:1-2,3,4-5,6
ജറുസലെമിനെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!
ബാബിലോണ്‍ നദികളുടെ തീരത്തിരുന്നു
സീയോനെയോര്‍ത്തു ഞങ്ങള്‍ കരഞ്ഞു.
അവിടെയുള്ള അലരിവൃക്ഷങ്ങളില്‍
ഞങ്ങളുടെ കിന്നരം തൂക്കിയിട്ടു.
ജറുസലെമിനെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!
ഞങ്ങളെ തടവിലാക്കിയവര്‍ അവിടെവച്ചു
പാട്ടുപാടാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു;
ഞങ്ങളുടെ മര്‍ദകര്‍ സീയോനെക്കുറിച്ചുളള ഗീതങ്ങള്‍ ആലപിച്ച്
തങ്ങളെ രസിപ്പിക്കാന്‍ ഞങ്ങളോടു പറഞ്ഞു.
ജറുസലെമിനെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!
വിദേശത്തു ഞങ്ങള്‍ എങ്ങനെ കര്‍ത്താവിന്റെ ഗാനം ആലപിക്കും?
ജറുസലെമേ, നിന്നെ ഞാന്‍ മറക്കുന്നെങ്കില്‍,
എന്റെ വലത്തുകൈ എന്നെ മറക്കട്ടെ!
ജറുസലെമിനെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!
നിന്നെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍,
ജറുസലെമിനെ എന്റെ ഏറ്റവും വലിയ
സന്തോഷത്തെക്കാള്‍ വിലമതിക്കുന്നില്ലെങ്കില്‍,
എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!
ജറുസലെമിനെ ഞാന്‍ ഓര്‍ക്കുന്നില്ലെങ്കില്‍, എന്റെ നാവ് അണ്ണാക്കില്‍ ഒട്ടിപ്പോകട്ടെ!
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 8:1-4
അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും.
അക്കാലത്ത്, യേശു മലയില്‍ നിന്ന് ഇറങ്ങിവന്നപ്പോള്‍ വലിയ ജനക്കൂട്ടം അവനെ അനുഗമിച്ചു. അപ്പോള്‍ ഒരു കുഷ്ഠരോഗി അടുത്തുവന്ന് താണുവണങ്ങിപ്പറഞ്ഞു: കര്‍ത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും.യേശു കൈനീട്ടി അവനെ സ്പര്‍ശിച്ചുകൊണ്ട്, അരുളിച്ചെയ്തു: എനിക്കു മനസ്സുണ്ട്, നിനക്കു ശുദ്ധിവരട്ടെ. തത്ക്ഷണം കുഷ്ഠം മാറി അവനു ശുദ്ധിവന്നു. യേശു അവനോടു പറഞ്ഞു: നീ ഇത് ആരോടും പറയരുത്. പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ചുകൊടുക്കുകയും മോശ കല്‍പിച്ചിട്ടുള്ള കാഴ്ച ജനത്തിന്റെ സാക്ഷ്യത്തിനായി സമര്‍പ്പിക്കുകയും ചെയ്യുക.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, സംപ്രീതിയുടെയും സ്തുതിയുടെയും
ഈ ബലി സ്വീകരിക്കണമേ.
അതിന്റെ പ്രവര്‍ത്തനത്താല്‍ ശുദ്ധീകരിക്കപ്പെട്ട്
അങ്ങേക്ക് പ്രീതികരമായ ഞങ്ങളുടെ മാനസങ്ങളുടെ
സ്‌നേഹാര്‍പ്പണം സമര്‍പ്പിക്കാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 144: 15
കര്‍ത്താവേ, എല്ലാവരും അങ്ങില്‍ ദൃഷ്ടി പതിച്ചിരിക്കുകയും
അങ്ങ് അവര്‍ക്ക് യഥാസമയം ആഹാരം കൊടുക്കുകയും ചെയ്യുന്നു.
Or:
യോഹ 10: 11, 15
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ നല്ലിടയനാണ്,
ഞാന്‍ ആടുകള്‍ക്കുവേണ്ടി എന്റെ ജീവന്‍ അര്‍പ്പിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, തിരുശരീരത്തിന്റെയും
അമൂല്യമായ രക്തത്തിന്റെയും പോഷണത്താല്‍ നവീകൃതരായി,
അങ്ങയുടെ കാരുണ്യത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, നിരന്തരഭക്തിയാല്‍ അനുഷ്ഠിക്കുന്നത്
സുനിശ്ചിതമായ രക്ഷയിലൂടെ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment