സന്യാസാർത്ഥിനി ജീവനൊടുക്കി… പിന്നെ കേരളത്തിൽ നടന്നത്

ദിവ്യ പി. ജോൺ
സന്യാസാർത്ഥിനി

2020 മേയ് ഏഴിന് തിരുവല്ലയിലെ കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ ചാടി ജീവനൊടുക്കി.

പിന്നെ കേരളത്തിൽ നടന്നത്

സംഭവം കൊലപാതകമെന്ന് സോഷ്യൽ മീഡിയ ജഡ്ജിമാർ

മൃതദേഹം കിണറ്റിൽ നിന്നു പുറത്തെടുത്തപ്പോൾ ചുരിദാറിന്റെ ബോട്ടം ഇല്ലായിരുന്നെന്നു വ്യാജപ്രചാരണം (സാരിയാണ് ധരിച്ചിരുന്നതെന്നു ദൃക്സാക്ഷികൾ)

മണിക്കൂറുകൾ നീണ്ട ചാനൽ ചർച്ചകൾ

മഠത്തിലെ കിണറുകൾ മൂടണമെന്നു പരിഹാസം

മൃതദേഹം പുറത്തെടുക്കുന്ന ദൃശ്യം നിയമവിരുദ്ധമായി പുറത്തു വിടുന്നു.

വനിത കമ്മീഷൻ സടകുടഞ്ഞ് എഴുന്നേൽക്കുന്നു. ഉടൻ എസ്പി അന്വേഷിക്കണമെന്നു നിർദ്ദേശം

സ്വയം പ്രഖ്യാപിത മനുഷ്യാവകാശക്കാരന്റെ പരാതി. കേട്ടപാടെ ഡിജിപിയുടെ ക്രൈംബ്രാഞ്ച് അന്വേഷണ ഉത്തരവ്.

സമൂഹമാധ്യമങ്ങളിൽ സന്യസ്തരെയും അവരുടെ കുടുംബാംഗങ്ങളെയും അവഹേളിച്ച് അശ്ലീല സാഹിത്യകാരൻമാരുടെ വിളയാട്ടം

പുരോഹിതരെ സംഭവവുമായി ബന്ധിപ്പിക്കാൻ കള്ളക്കഥകൾ

ആരെയും കന്യാസ്ത്രീകളാകാൻ വിടരുതെന്ന് ഉപദേശം

നിരീശ്വരവാദികളും മതതീവ്രവാദികളും സഭാ വിരുദ്ധരും മഞ്ഞ ഓൺ ലൈനുകളും കത്തോലിക്ക സഭയ്ക്കെതിരേ ഒരു മണിക്കൂർ ഇടവിട്ടു പോസ്റ്റും തെറിയും…

അങ്ങനെ എന്തൊക്കെ ആഘോഷമായിരുന്നു..😌

സ്റ്റെഫെഡ് സിയാനോ
2020 ജൂൺ 24

യുകെ സ്വദേശിനി
കൊല്ലം അമൃതപുരി മഠത്തിലെ കെട്ടിടത്തിനു മുകളിൽനിന്നു ചാടി ജീവനൊടുക്കി
(ഉച്ചയ്ക്ക് ആദ്യ ശ്രമം നടത്തിയപ്പോൾ പിന്തിരിപ്പിച്ചു, പക്ഷേ, വൈകിട്ട് ആരുടെയും ശ്രദ്ധയിൽപ്പെടാതെ വീണ്ടും ചാടി)

പിന്നെ നടന്നത്

കെട്ടിടത്തിൽനിന്നു വീണു മരണമെന്നു മാധ്യമങ്ങൾ

നാട്ടിൽ പോകാൻ ആവാത്തതിന്റെ മനോവിഷമം ഉണ്ടായിരുന്നതായി റിപ്പോർട്ട്.

മാനസിക അസ്വസ്ഥത അനുഭവിച്ചിരുന്നതായി അധികൃതർ.

ചാനലുകൾക്ക് ആവേശമില്ല.’ചർച്ചയില്ല, ലൈവ് ഇല്ല. ഫേസ് ബുക്ക് പോസ്റ്റില്ല!

മഠത്തിലെ കെട്ടിടങ്ങൾ പൊളിക്കണമെന്ന ആക്രോശമില്ല.

സന്യാസിമാർക്കു ചീത്ത വിളിയില്ല

ആരും ഇങ്ങനെയുള്ള മoത്തിൽ പോകരുതെന്ന കുത്തുവാക്കില്ല.

ക്രൈംബ്രാഞ്ചില്ല, വനിത കമ്മീഷനില്ല

മൃതദേഹം നീക്കുന്നതിന്റെ വീഡിയോ പ്രചരിപ്പിച്ചില്ല

ധരിച്ചിരുന്ന വസ്ത്രത്തെച്ചൊല്ലി തർക്കമില്ല.

കാരണം, ഇവിടെ മരണം ചാടിയ ആളുടെ മനോനിലയുടെ പ്രശ്‌നമാണെന്നു നാം തിരിച്ചറിഞ്ഞു. നല്ലത്!

മനുഷ്യമനസ് ഒരു പ്രഹേളികയാണ്. വ്യക്തികളുടെ മാനസികാരോഗ്യമാണ് ചർച്ച ചെയ്യപ്പെടേണ്ട വിഷയം.
എല്ലാ സ്ഥാപനങ്ങളിലും ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ അരങ്ങേറും. അന്വേഷണം നടക്കുന്നതിനു മുമ്പേ ആ സ്ഥാപന അധികാരികളെ കുറ്റക്കാരായി വിധിക്കുന്നതും ചിത്രീകരിക്കുന്നതും അപമാനിക്കുന്നതും ഉചിതമല്ല. ഇല്ലാക്കഥകളുണ്ടാക്കി സോഷ്യൽ മീഡിയയിൽ വിതറുന്നതും മര്യാദയല്ല.

പക്ഷേ, കേരളത്തിൽ കത്തോലിക്ക സ്ഥാപനങ്ങളിലാണെങ്കിൽ ജീവനൊടുക്കിയവരുടെ മനോനില പലരും പരിഗണിക്കാറില്ല. അതിൽ സഭാനേതൃത്വവും സ്ഥാപനാധികാരികളും മാത്രമാണ് കുറ്റക്കാർ!

കേരളത്തിൽ നിങ്ങൾ കത്തോലിക്കരുടേത്
ഒരു പ്രത്യേകതരം ജീവിതമാണല്ലേ..!

– ജോൺസൺ പൂവന്തുരുത്ത്


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment