പ്രഭാത പ്രാർത്ഥന

🕎🕎🕎🕎🕎🕎🕎🕎🕎🕎
🔥🕯പ്രഭാത പ്രാർത്ഥന🕯🔥

ദിവ്യ വൈദ്യനും ദിവ്യ ഔഷധവുമായ യേശുവേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു. ഈ പുതിയ ദിവസം നൽകി ഞങ്ങളെ അനുഗ്രഹിച്ചതിന് ഞങ്ങൾ നന്ദി പറയുന്നു. കർത്താവേ, ഇന്നത്തെ ദിവസം കാണാൻ സാധിക്കാതെ കടന്നു പോയവർ എത്രയോ പേരുണ്ട്. പക്ഷേ, അവിടുത്തെ കാരുണ്യം ഞങ്ങളോട് കൂടെയുള്ളതിനാൽ ഇപ്പോഴും ഞങ്ങൾ ജീവിക്കുന്നു. ഞങ്ങൾ ഇന്നേ ദിവസം, നിരവധിയായ ഞങ്ങളുടെ ജീവിതപ്രശ്നങ്ങളും ആകുലതകളും അങ്ങേക്ക് സമർപ്പിക്കുന്നു. കാലങ്ങളായി പ്രാർത്ഥിച്ചു കാത്തിരിക്കുന്ന നിയോഗങ്ങളെ പ്രത്യേകം സമർപ്പിക്കുന്നു. കർത്താവേ, അവിടുന്നു ചെവി ചായിച്ചു ഞങ്ങളെ ശ്രവിക്കണമേ. ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ അവിടുത്തെ ആത്മാവിനെ വർഷിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ രോഗങ്ങൾ, രോഗഭയങ്ങൾ, കുടുംബപ്രശ്നങ്ങൾ, കുഞ്ഞുങ്ങളെ കുറിച്ചുള്ള ഉത്കണ്ഠകൾ, ജോലിമേഖലകളിലെ പ്രശ്നങ്ങൾ എല്ലാം ഞങ്ങൾ അവിടുത്തെ തിരുമുൻപിൽ വച്ചു തരുന്നു. അനുഗ്രഹിക്കണമേ, ആശീർവദിക്കണമേ. ഞങ്ങളോട് പ്രാർത്ഥനാസഹായം ആവശ്യപ്പെട്ടിട്ടുള്ള എല്ലാവരേയും, പ്രത്യേകിച്ച്., രോഗികളായ എല്ലാവരേയും സമർപ്പിക്കുന്നു. കർത്താവേ, അവരുടെ നിയോഗങ്ങളെയും അങ്ങ് ആശീർവദിക്കണമേ, സുഖപ്പെടുത്തണമേ എന്ന് പ്രാർത്ഥിക്കുന്നു. ഇടയനില്ലാത്ത ആടുകളെപ്പോലെ അലയാൻ ഞങ്ങളെ അനുവദിക്കരുതേ.

പരിശുദ്ധ കന്യാമറിയമേ, തമ്പുരാന്റെ അമ്മേ, ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment