പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“യേശു സംസാരിച്ചുകൊണ്ടിരിക്കെ, സിനഗോഗധികാരിയുടെ വീട്ടില്‍ നിന്ന് ചിലര്‍ വന്നു പറഞ്ഞു: നിന്റെ മകള്‍ മരിച്ചു; ഗുരുവിനെ ഇനിയും എന്തിനു ബുദ്ധിമുട്ടിക്കുന്നു? അതുകേട്ട് യേശു സിനഗോഗധികാരിയോടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക.(മര്‍ക്കോസ് 5:35-36)”
ഞങ്ങളുടെ ദൈവമായ കർത്താവെ, ഈ പ്രഭാതത്തിൽ അവിടുത്തെ സന്നിധിയിൽ പ്രാർത്ഥിക്കുവാൻ അണഞ്ഞിരിക്കുന്ന ഞങ്ങളെ കരുണാ പൂർവം കടാക്ഷിക്കണമേ. ബലഹീനരും, വിശ്വാസത്തിൽ ചഞ്ചലരുമായവരെ അവിടുന്ന് ബലപ്പെടുത്തണമേ. രോഗികളെ സൗഖ്യപ്പെടുത്തണമേ. ഈ ദിനം ഞങ്ങൾക്ക് അനുഗ്രഹത്തിന്റെ ഒരു ദിനം ആക്കി മാറ്റണമേ. കോവിഡ് പത്തൊന്പതു ബാധിച്ചു കഴിയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. വിടുതൽ നൽകി അനുഗ്രഹിക്കണമേ. കോവിഡിന്റെ ദുരന്ത ഫലങ്ങൾ വ്യത്യസ്തമായ രീതികളിൽ അനുഭവിക്കുന്ന എല്ലാവരെയും ആശ്വസിപ്പിക്കണമേ. കാലാവസ്ഥ വ്യതിയാനത്താലും പ്രകൃതി ക്ഷോഭങ്ങളാലും ദുരിതം അനുഭവിക്കുവാൻ ഞങ്ങൾക്ക് ഇടയാക്കരുതേ. നാഥാ, അവിടുത്തെ വിശുദ്ധ ബലി അർപ്പിക്കുന്ന ലോകെമെങ്ങും ഉള്ള വൈദികരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവരുടെ കരങ്ങൾക്ക് കരുത്തു പകരണമേ. അന്തഃകരണങ്ങളെ വിശുദ്ധീകരിക്കണമേ. നിർമ്മലതയോടെ അങ്ങേയ്ക്ക് ശുശ്രുഷ ചെയ്യുവാൻ അവരെ എപ്പോഴും സഹായിക്കണമേ. പിതാവായ ദൈവമേ അവിടുത്തെ വഴികളിൽ ജീവിക്കുവാൻ കടന്നു വന്നിരിക്കുന്ന സന്യാസി സന്യസിനികളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവരെ ശക്തിപ്പെടുത്തണമേ. ദൈവവഴികളിൽ ശ്രദ്ധയോടെ നടക്കുവാൻ അവർക്ക് സാധിക്കട്ടെ. ഈ ലോകത്തിനു ദീപവും, ഭൂമിയുടെ ഉപ്പുമായി അവർ ശുശ്രുഷ ചെയ്യട്ടെ. വിശുദ്ധ കുർബാനയിൽ പങ്കു ചേരുവാൻ സാധിക്കാതെ വിഷമിക്കുന്ന മക്കളെ ഓർക്കുന്നു. ദൈവമേ അങ്ങയുടെ കരുണ അവർക്ക് അനുഭവവേദ്യമാകട്ടെ. ഈ സമയങ്ങളിൽ ഭവനങ്ങളിൽ കൂടുതൽ പ്രാർത്ഥനയുടെ അന്തീരീക്ഷവും സമാധാനവും ഉണ്ടാകുവാൻ ഇടയാക്കണമേ. കുടുംബ സമാധനം നഷ്ടപെട്ടവർക്ക് സമാധനം നൽകണമേ. സാമ്പത്തിക പ്രതിസന്ധികൾ അനുഭവിക്കുന്നവർക്ക് വിടുതൽ നൽകണമേ. ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment