ഇന്ത്യയുടെ ബ്രഹ്മാസ്ത്രം…

ഇന്ത്യയുടെ ബ്രഹ്മാസ്ത്രം…. | Sophia Times | Sophia Times Online

ശത്രുപാളയത്തിലേക്ക് മിന്നല്‍ വേഗത്തില്‍ കടന്നുകയറി, അട്ടിമറികള്‍ നടത്താന്‍ കെല്പുളള, മറ്റൊരു സൈന്യത്തിനും അവകാശപ്പെടാനില്ലാത്ത ഇന്ത്യയുടെ ബ്രഹ്മാസ്ത്രം, ബ്രഹ്മാസ്ത്ര കോര്‍ എന്ന് അറിയപ്പെടുന്ന 17 സ്ട്രയിക് കോര്‍.

മലനിരകളില്‍ പോരാടാന്‍ പ്രത്യേകം പരിശീലനം ലഭിച്ച ബ്രഹ്മാസ്ത്ര കോര്‍ 2013-ല്‍ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് രൂപീകരിച്ചത്. ചൈനയില്‍ നിന്നുളള ശക്തമായ എതിര്‍പ്പുകളെ അവഗണിച്ചാണ് കോര്‍ സ്ഥാപിച്ചത്. പശ്ചിമ ബംഗാളിലെ പനഗഡ് അണ് ഇവരുടെ ആസ്ഥാനം.
പനഗഡിലെയും പത്താന്‍കോട്ടിലെയും രണ്ട് ഡിവിഷനുകളിലായി 90,000 സൈനികര്‍ സേവനം അനുഷ്ടിക്കുന്നുണ്ട്. പനഗഡില്‍ ഇവരുടെ സഹായത്തിനായി വ്യോമസേനയുടെ എയര്‍ ബേസും സ്ഥാപിച്ചിട്ടുണ്ട്. മണിക്കൂറുകള്‍ക്കുളളില്‍ അതിര്‍ത്തിയില്‍ എവിടെയും നിലയുറപ്പിക്കാന്‍ സജ്ജമായ ബ്രഹ്മാസ്ത്ര കോര്‍ ശത്രുകളുടെ പേടി സ്വപ്നമാണ്.

മഞ്ഞുമലകളിലൂടെ വേഗത്തില്‍ നീങ്ങാനും, ശത്രുവിന്റെ നീക്കങ്ങള്‍ മനസ്സിലാക്കി ചടുലമായ അക്രമണങ്ങള്‍ നടത്താനും സന്നദ്ധരായ ഇവര്‍ക്ക് അത്യാധുനിക അയുധ ശേഖരം തന്നെയുണ്ട്. പാരാ കമാന്‍ഡോസ്, കവചിത ബ്രിഗേഡ്, വ്യോമ പ്രതിരോധ ബ്രിഗേഡ്, സ്‌പെഷ്യല്‍ എലൈറ്റ് ഫോഴ്‌സ് എന്നിവരും വ്യോമയാനവും ഇവരെ മികവുറ്റവരാക്കുന്നു.

ഏത് കലാവസ്ഥയിലും ദുര്‍ഘടമായ മലനിരകളിലൂടെ പോരാടാന്‍ കഴിവുളള ഇവര്‍ 14,000 അടി ഉയരത്തിലുളള കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയ്ക്ക് കരുത്താണ്. ഇന്ത്യ-ചൈന അതിര്‍ത്തി പുകയൂന്ന ഈ സാഹചര്യത്തില്‍ ബ്രഹ്മാസ്ത്ര കോറിനെ വിന്യസിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നുളള സൂചന. ഇന്ത്യയുടെ മറ്റു സേനകളുടെ പ്രാഥമിക ദൗത്യം പ്രതിരോധമാണെങ്കില്‍, ബ്രഹ്മാസ്ത്ര കോര്‍ ആക്രമണം ലക്ഷ്യമാക്കിയാണ് കുതിക്കുന്നത്.

Sophia Times | Sophia Times Online


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment