പുലരിയിൽ നമുക്ക് പ്രാർത്ഥിക്കാം

🙏🌸🌹🔥ഈ പുലരിയിൽ നമുക്ക് പ്രാർത്ഥിക്കാം…🙏
🔥🙏🌹🌸

ദൈവത്തെ മറന്നു കുഞ്ഞേ ജീവിക്കരുതെ…!
ദൈവമല്ലേ ജീവിതത്തിൽ നിന്റെ സർവ്വവും…!!
കുഞ്ഞുനാളിൽ പഠിച്ചതെല്ലാം മറന്നുപോയോ…?
വിശ്വാസത്തിൻ ദീപമെല്ലാം അണഞ്ഞുപോയോ…??
🙏🌸🌹🔥
“ദാനിയേലിനോട്‌ അവനു പ്രീതിയും അനുകമ്പയും തോന്നാന്‍ ദൈവം ഇടയാക്കി.”
ദാനിയേല്‍ 1 : 9
🙏🌹🔥🌸
ദൈവമെ, ദാനിയേൽ തന്റെ ദൈവത്തിന്റെ മുമ്പിൽ ഒരു തീരുമാനമെടുത്തു, ദൈവാത്മാവ് വസിക്കുന്ന തന്റെ ജീവിതം ഒരിക്കലും മലിനപ്പെടുത്തില്ല. ലോകത്തിന്റെ പ്രലോഭനങ്ങളിലൊന്നും വീണുപോകാതെ സ്വന്തം ശരീരത്തെ വിശുദ്ധിയിൽ കാത്തുസൂക്ഷിക്കും ! ദൈവസന്നിധിയിൽ അല്പം ത്യാഗമൊക്കെയെടുത്ത് വിശുദ്ധിയിൽ ജീവിച്ചപ്പോൾ, ദൈവം ആ മകനെ എല്ലാ മേഖലകളിലും അനുദിനം ഉയർത്തി. ദാനിയേലിന്റെ കൂട്ടുകാരും ഇതേ തീരുമാനത്തിൽ ജീവിച്ചപ്പോൾ അവരെയും അങ്ങ് ഉയർത്തി ! കർത്താവേ, ഈ ജീവിതത്തിൽ വിശുദ്ധിയോടെ ജീവിക്കുവാൻ പലതിനോടും നോ പറയുവാൻ ഞങ്ങളെ പഠിപ്പിക്കണമേ. ജീവിതസുഖങ്ങൾ നിരവധിയാണ്…പ്രലോഭനങ്ങളും ആസക്തികളും അനുദിനം ഞങ്ങൾക്ക് ചുറ്റും കൂടിവരുന്നു. ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കുകയെന്നത് ഒരു വെല്ലുവിളിയായി മാറുമ്പോൾ, പാപസുഖങ്ങൾക്കെതിരെ ഉറച്ച തീരുമാനങ്ങൾ എടുക്കുവാൻ പരിശുദ്ധാത്മാവിന്റെ ശക്തി ഞങ്ങളിൽ നിറയ്ക്കണമേ. വിശുദ്ധിയോടെ ജീവിച്ച് ജീവിതം കൂടുതൽ കൃപകളാൽ നിറയുവാൻ അനുഗ്രഹിക്കണമേ.
പരിശുദ്ധ അമ്മേ, പ്രാർത്ഥിക്കണമേ…!
ആമ്മേൻ.
🙏🌹🌸🔥


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment