കപ്പ വന്ന വഴി | Sophia Times | Sophia Times Online
കേരളത്തില്‍ വലിയ അരി ക്ഷാമമുണ്ടായ കാലം. ആ നാളുകളിൽ വിശാഖം തിരുനാള്‍ രാമവര്‍മ്മ ബ്രസീലില്‍ നിന്ന് കപ്പല്‍ മാര്‍ഗം തിരുവിതാംകൂറില്‍ കപ്പ കൊണ്ടുവന്നു. പക്ഷേ ജനങ്ങള്‍ക്ക് ഒട്ടും പരിചിതമല്ലാത്ത ഈ കിഴങ്ങ് വര്‍ഗം, കൃഷി ചെയ്യാന്‍ ആരും തയ്യാറായില്ല. രാജ കൊട്ടാരം വക കൃഷിയിടത്തില്‍ ബ്രസീലില്‍ നിന്ന് കൊണ്ട് വന്ന, വളരെ സ്വാദിഷ്ടമായ, തണ്ടൊടിച്ചുകുത്തി മുളപ്പിക്കുന്ന, കപ്പയെന്ന കിഴങ്ങ് വര്‍ഗം കൃഷി ചെയ്തിട്ടുണ്ടെന്നും, കപ്പ തണ്ട് മോഷ്ടിക്കുന്നവരെ പിടികൂടിയാല്‍ കഠിനമായി ശിക്ഷിക്കപ്പെടുമെന്നും രാജവിളംബരമുണ്ടായി. എന്നിട്ടെന്തായി ❓
മലയാളിയുടെ കൃഷിത്തോട്ടത്തിൽ കപ്പ വളർന്ന കഥ കാണുക.
🌱🌱🌱🌱
കപ്പയും കപ്പ വിഭവങ്ങളും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ.് കപ്പയില്ലാത്ത കേരളത്തെ പറ്റി ചിന്തിക്കാന്‍ പോലും നമുക്ക് സാധിക്കില്ല. കപ്പ ഒരു സ്വദേശി വിളയെന്നാണ് എല്ലാവരും ധരിച്ചിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കപ്പ വിദേശിയാണ്. ബ്രസിലില്‍ നിന്നാണ് ഉത്ഭവം. കേരളത്തില്‍ കപ്പ കൃഷി തുടങ്ങിയിട്ട് ഒന്നേകാല്‍ നൂറ്റാണ്ട് മാത്രമേ ആയിട്ടുള്ളൂ. ഈ കാലയളവില്‍ അരിക്ക് ശേഷം മലയാളികള്‍ക്ക് ഏറ്റവും പ്രിയമേറിയ ഭോജനമായി കപ്പ മാറി. പ്രാദേശിക തലങ്ങളില്‍ കൊളളി, മരച്ചീനി, മരകിഴങ്ങ്, പൂളള എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു.
Sophia Times | Sophia Times Online

Leave a comment