ഇവൾ എൻ്റെ സിസ്റ്റർ ആണ്… സജിനി മാത്യൂ…

Sr Sajini Mathew

ഇവൾ എൻ്റെ സിസ്റ്റർ ആണ്… സജിനി മാത്യൂ…

“സജു “എന്ന് ഞങ്ങൾ വിളിക്കും… എന്റെ അമ്മയുടെ സഹോദരനായ, കൊല്ലം ഫാത്തിമാകോളേജിൽ നിന്ന് പ്രൊഫസർ ആയി റിട്ടയർ ചെയ്ത് മരണപ്പെട്ടുപോയ തമ്പിസാറിന്റേയും കൊല്ലം TKM ആട്സ് കോളേജിൽ നിന്ന് റിട്ടയർ ചെയ്ത റോസിയാന്റിയുടേയും രണ്ടാമത്തെ മകൾ…
വീട്ടിൽ മക്കളെ വളർത്തിയെടുക്കാൻ പാങ്ങില്ലാത്തവരുടെ ഗതികേടാണ് സന്യാസിനി മഠങ്ങൾ എന്ന് പറയാതിരിക്കാൻ വേണ്ടിയാണ് പ്രൊഫൈൽ സൂചിപ്പിച്ചത്!!

ഞങ്ങളുടെ കുടുംബത്തിൽ ഇത്രയും സ്നേഹിക്കാൻ അറിയാവുന്ന, കരുതലിന്റെ കൈത്താങ്ങ് ആകുന്ന, ഏതൊരു വ്രണിതാനുഭവങ്ങളേയും ചെറുചിരികൊണ്ട് സൗഖ്യപ്പെടുത്താൻ ശേഷിയുള്ള, എത്രമാത്രം സങ്കടങ്ങൾ പറഞ്ഞിരുന്നാളും നിശബ്ദമായി കേട്ടിരിക്കുന്ന ഒരു തരത്തിലുമുള്ള capricious സ്വാഭാവങ്ങളും പ്രകടിപ്പിക്കാത്ത Pious and polished ആയ ഒരു വ്യക്തിയെ ഞാൻ അറിഞ്ഞിട്ടില്ല, അനുഭവിച്ചിട്ടില്ല…. പഠിക്കാൻ മിടുക്കി…. പ്ലസ്ടുവിന് ഉയർന്നമാർക്ക്.
BSC നഴ്സിങ്ങ് മികച്ച നിലയിൽ പാസ്സായി!
സന്യാസിനി ജീവിതം അവൾ തിരഞ്ഞെടുക്കാനുള്ള കാരണമറിയില്ലങ്കിലും, ഉദ്ദേശം അവൾക്ക് ഒരു പത്ത് പതിനഞ്ച് വയസ്സായപ്പോൾ മുതൽ വീട്ടിൽ പറഞ്ഞ് കേട്ടതാണ്…. “സജു മഠത്തിൽ പോവുകയാണന്ന് “.

അവളെ ആ ഉദ്യമത്തിൽ നിന്ന് കഴിയുംവിധം പിൻതിരിപ്പിക്കാൻ ശ്രമിച്ച വ്യക്തിയാണ് ഞാൻ… ഉള്ളത് പറഞ്ഞ് ബോധ്യപ്പെടുത്തിയും, ഇല്ലാത്ത കെട്ട് കഥകൾ മെനഞ്ഞും ഞാൻ വല്ലാണ്ട് കഷ്ടപ്പെട്ടു.. അവളുടെ യൗവനത്തിന്റെ മയിൽപ്പീലി തുണ്ടുകൾ, പുസ്തക താളുകളിൽ മാത്രമൊതുങ്ങിയതിൽ കാര്യമായി വിഷമം ഞങ്ങളിൽ പലർക്കും ഉണ്ടായിരുന്നു…. പക്ഷേ എല്ലാരും പരാജിതരായി….

മൂന്ന് വ്രതങ്ങൾ സ്വീകരിച്ചു ഇന്ന് അവൾ കന്യാസ്ത്രിയാണ്. കൊല്ലത്തിന് കിഴക്ക് അച്ചൻകോവിൽ എന്ന ആളൊഴിഞ്ഞ, പാവപ്പെട്ടവർ താമസിക്കുന്ന ഊരുകളിൽ നിശബ്ദസേവനം നടത്തുകയാണവൾ…

ഇന്ന് നടന്ന ചെറു ചടങ്ങിൽ, അവിടെ കൂടിയവരോട് അവൾ പറഞ്ഞത് “എന്നെ ഏറ്റവും കൂടുതൽ, ശക്തമായി ചലഞ്ച് ചെയ്തത് വിനോദേട്ടൻ ആണ്, ആ വെല്ലുവിളിയിൽ ഞാൻ കൂടുതൽ ശക്തിപ്പെടുകയായിരുന്നു എന്ന് “…

I Proud to be your brother….!!

എല്ലാവിധ ദൈവാനുഗ്രഹങ്ങളും പ്രിയമകളേ!!

അഡ്വക്കേറ്റ് വിനോദ് മാത്യൂ വിൽസൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment