ഈ 23 വയസുകാരനെ ഇന്ത്യക്കാർക്ക് മറക്കാനാവില്ല
ഈ 23 കാരന്‍ ഇന്ത്യയുടെ വീരസിഹം | Sophia Times | Sophia Times Online
ആരാണ് ഗാല്‍വാനിലെ വീരനായകന്‍ അഗ്നി പര്‍വ്വതം പോലെ പുകഞ്ഞുകൊണ്ടിരുന്ന ഗാല്‍വാന്‍ താഴ്‌വാരം ജൂണ്‍ 15-നാണ് അപ്രതീക്ഷിതമായി സംഘര്‍ഷഭരിതമാകുന്നത്. ഒരു കേണല്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികരാണ് അന്ന് രക്തസാക്ഷിത്വം വരിച്ചത്. രക്തസാക്ഷിത്വം വരിച്ച ധീരജവാന്മാരില്‍ ഒരാളാണ് 23 വയസ്സ് മാത്രം പ്രായമുള്ള പഞ്ചാബിലെ ബീരേവാല ഗ്രാമത്തില്‍ നിന്നുള്ള ഗുര്‍തേജ് സിങ്. 2018 ഡിസംബറിലാണ് അദ്ദേഹം സൈന്യത്തില്‍ ചേരുന്നത്. ഒരു സൈനികനാകണം എന്ന ദീര്‍ഘനാളത്തെ അഗ്രഹം, സിഖ് റെജിമെന്റില്‍ ചേര്‍ന്നപ്പോള്‍ സാക്ഷാത്കരിച്ചു. ജൂണ്‍ 15-ന് കല്ലുകളും, മുളളുകമ്പികൊണ്ട് പൊതിഞ്ഞ ദണ്ഡുകളും, ഇരുമ്പ്കമ്പികളും ഉപയോഗിച്ച് ചൈനീസ് സൈന്യം അക്രമിക്കാന്‍ തുടങ്ങുമ്പോള്‍ സിഖ് ട്രൂപ്പിന്റെ കൈവശമുണ്ടായിരുന്നത് അവരുടെ പാരമ്പര്യത്തിലുള്‍പ്പെടുന്ന കിര്‍പാനും, ലാത്തിയും, മൂര്‍ച്ചയുളള കത്തിയും മാത്രമാണ് ഉണ്ടായിരുന്നത്, എന്നിട്ടും അവര്‍ ധീരമായി പോരാടി. ആയുധങ്ങളുമായുളള ചൈനീസ് കടന്നുകയറ്റം ഗുര്‍തേജ് സിങിനെ വളരെയധികം പ്രകോപിതനാക്കി. അയാള്‍ നിയന്ത്രാണാതീതനായിരുന്നു എന്ന് സൈനിക വക്താവ് വെളുപ്പെടുത്തുന്നു. ഒരു വീരയോദ്ധാവിനെപ്പോലെ അദ്ദേഹം യുദ്ധം ചെയ്തു. ഗാല്‍വാനിലെ വീരനായകന്‍ എന്നാണ് സഹസൈനികര്‍ ഗുര്‍തേജ് സിംങിനെ വിശേഷിപ്പിക്കുന്നത്. ആ വിശേഷണം ശരിയാണ് കാരണം, 11 ചൈനീസ് സൈനികരെയാണ് അദ്ദേഹം വധിക്കുന്നത്. പിന്നില്‍ നിന്ന് കുത്തിയ പന്ത്രണ്ടാമത്തെ ശത്രുവിനെയും തന്റെ കിര്‍പാന്‍ കൊണ്ട് വധിച്ചിട്ടാണ് സ്വജീവന്‍ രാജ്യത്തിനു വേണ്ടി അദ്ദേഹം സമര്‍പ്പിക്കുന്നത്. ഗുര്‍തേജ് സിങ് നമുക്കിടയില്‍ ഇനിയില്ല, എങ്കിലും ധീരനായ അദ്ദേഹത്തിന്റെ ത്യാഗസ്മരണ രാജ്യം എന്നെന്നും ഓര്‍മിക്കുന്നതാണ്.
Sophia Times | Sophia Times Online

Leave a comment