പ്രഭാത പ്രാർത്ഥന

പ്രഭാത പ്രാർത്ഥന

“കര്‍ത്താവേ, അങ്ങയുടെ വിശുദ്ധ വാസസ്ഥലത്തു നിന്നു ഞങ്ങളെ കടാക്ഷിക്കുകയും ഞങ്ങളോടു കാരുണ്യം കാണിക്കുകയും ചെയ്യണമേ. കര്‍ത്താവേ, ചെവിചായിച്ച് കേള്‍ക്കണമേ. (ബാറൂക്ക്, 2:16)”
യേശുവേ അങ്ങയെ ആരാധിക്കുവാനും സ്തുതിക്കുവാനുംഎന്നെ എഴുന്നേല്പ്പിച്ച അങ്ങയുടെ കാരുണ്യത്തിന്‌ ഞാന് നന്ദി പറയുന്നു. ആയുസ്സ് വിലപ്പെട്ടതാണെന്നു തിരിച്ചറിഞ്ഞു നന്മ ചെയ്തു ജീവിക്കുവാന് എന്നെ സഹായിക്കണമേ. പെട്ടന്നുള്ള മരണത്തിൽ നിന്നും രോഗ ഭീതികളിൽ നിന്നും കാത്തു പരിപാലിക്കണമേ. സാമ്പത്തിക തകർച്ചകളിൽ നിന്നും വലിയ ദുഖങ്ങളിൽ നിന്നും എന്നെ സംരക്ഷിക്കണമേ. ദൈവ വിശ്വാസത്തിൽ ഞാൻ കൂടുതൽ വളരുവാൻ ഇടയാക്കണമേ. അനാവശ്യ കാര്യങ്ങളില് ഇടപെടാതെ അങ്ങേക്ക് മഹത്വമുണ്ടാകുന്നതും സഹോദരങ്ങള്ക്ക്‌ നന്മ ഉണ്ടാകുന്നതുമായകാര്യങ്ങളില് ഞാന് വ്യാപൃതനാകട്ടെ.ദൈവ വേലയിൽ സ്നേഹപൂർവ്വം മുഴുകുവാൻ കൃപ നല്കണമേ. ഇന്ന് ഞാന് കണ്ടുമുട്ടുന്നവര്ക്കും എന്നെ കണ്ടു മുട്ടുന്നവര്ക്കും അങ്ങയുടെ സന്തോഷവും സമാധാനവും ഞാന് പ്രദാനം ചെയ്യട്ടെ. അലസതയില് നിന്നും ആകുലതയില് നിന്നും എന്റെ മനസ്സിനെ അങ്ങ് വിമോചിപ്പിക്കണമേ. എന്റെ ചുറ്റും ഉള്ളവരിലേയ്ക്ക് അങ്ങയുടെ നന്മ പകരുവാൻ എനിക്ക് കരുത്ത് നൽകണമേ. അങ്ങ് ദാനമായി നല്കുന്ന ഓരോ ദിവസത്തെയും ശരിയായി വിനിയോഗിക്കുവാനും ആസ്വദിക്കുവാനുംഎന്നെ പഠിപ്പിക്കണമേ. അമിത വ്യഗ്രതകളാലും അഭിലാഷങ്ങളാലും ഞാന് എന്റെ ജീവിതത്തെ നിരാശയിലേക്ക് നയിക്കാതിരിക്കട്ടെ.അങ്ങ് എനിക്ക് നല്കുന്നവയില് സന്തോഷം കണ്ടെത്തുവാന് എന്നെ സഹായിക്കണമേ.അങ്ങേനിക്കായി ഇന്നേ ദിവസം കരുതി വെച്ചിരിക്കുന്ന എല്ലാ സുഖ ദുഃഖങ്ങളെയും സന്തോഷത്തോടെ സമചിത്തതയോടെ സ്വീകരിക്കുവാന്‍ കൃപ നല്കണമേ. എന്റെ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ട ഓരോ മക്കളെയും അങ്ങയുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു. അവരുടെ ആവശ്യങ്ങള്‍ അറിയുന്ന അങ്ങ് അവരെ സഹായിക്കണമേ. ഈ പ്രാര്‍ത്ഥന ഉരുവിടുന്ന ഓരോ മക്കളിലും അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ചു അവരുടെ ഹൃദയങ്ങളില്‍ സമാധാനവും സന്തോഷവുംകൊണ്ട് നിറയ്ക്കണമേ. രോഗികളായ മക്കള്‍, ഏറെ പ്രത്യേകമായി ഇന്ന് ഓപ്പറേഷന് വിധേയരാകുന്നവരുടെ സമീപത്തു അങ്ങുണ്ടാകണമേ. വിദേശത്തു ജോലി ചെയ്യുന്നവര്‍, ജോലി ഇല്ലാത്തവര്‍, ആഗ്രഹിച്ച ജോലി ലഭിക്കാത്തവര്‍, എല്ലാവരും അങ്ങയുടെ സമാധാനം അനുഭവിക്കട്ടെ. കോവിഡ് പത്തൊൻപതു താണ്ഡവമാടുന്ന രാജ്യങ്ങളെ ഓർക്കുന്നു. പിതാവേ, ഞങ്ങളെ സംരക്ഷിക്കണമേ. എത്രയും പെട്ടന്ന് ഈ മഹാമാരി കടന്നു പോകുവാൻ ഇടവരുത്തണമേ. ആമേൻ


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment