⭐⭐ ഒരു മെസ്സേജ്! അല്പം സമയം ! നാല് അറിവുകൾ!⭐⭐
💢അറിവുകൾ ഒറ്റനോട്ടത്തിൽ💢
✨ജിജ്ഞാസകൾ✨
💫1. ഡിപ്ലോമാറ്റിക് ബാഗ് എന്നാൽ എന്ത്?
💫2. മീംസിലൂടെയും, വാട്സ്‌ആപ്പ് സ്റ്റിക്കേഴ്സിലൂടെയും ഇന്ത്യക്കാർക്ക് സുപരിചിതനായ Osita Iheme Aka Pawpaw എന്ന വ്യക്തി ആരാണ്?
💫3. ട്രിപ്പിള്‍ ലോക്ക് ഡൗണിന് ആ പേര് വന്നതെങ്ങനെ?
💫4. മനുഷ്യന് ആഹാരമാക്കാന്‍ കഴിയുന്ന വസ്തു ഉത്പാദിപ്പിക്കുന്ന ഏക ഷഡ്പദം ഏത്?
💢 വിശദ വായന 💢
⭐ഡിപ്ലോമാറ്റിക് ബാഗ് എന്നാൽ എന്ത്?⭐
👉ഡിപ്ലോമാറ്റിക് ബാഗ് അല്ലെങ്കിൽ ഡിപ്ലോമാറ്റിക്ക് പൗച്ച് രാജ്യാന്തര രംഗത്ത് വളരെ വിലപ്പെട്ട ഒരു പെട്ടിയാണ്. ഒരു രാജ്യം മറ്റൊരു രാജ്യത്തേക്ക് ഔദ്യോഗിക ഇടപാടുകള്‍ക്കായി നല്‍കുന്ന രേഖകളോ, സാധനങ്ങളോ എത്തിക്കാനുള്ള പെട്ടിയാണ് ഡിപ്ലോമാറ്റിക് ബാഗേജ്. ഏത് രാജ്യത്തേക്ക് കൊടുത്ത് വിടുമ്പോഴും ആ രാജ്യത്തിന്‍റെ മുദ്ര ഇത്തരം ബാഗുകളില്‍ പതിപ്പിച്ചിട്ട് ഉണ്ടാകും. അതുകൊണ്ടു തന്നെ ഇത് പരിശോധനയ്ക്ക് വിധേയമാക്കാറില്ല.
ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങൾക്കോ, അല്ലെങ്കിൽ മറ്റൊരു രാജ്യത്തിനോ അതുമല്ലെങ്കിൽ ഐക്യരാഷ്ട്ര സംഘടന പോലെയുള്ള സ്ഥാപനങ്ങൾക്കോ രേഖകൾ അയക്കുക ഈ ഡിപ്ലോമാറ്റിക് ബാഗിലാണ്. ഇത്തരം ബാഗുകള്‍ വലിയ സുരക്ഷയോടെയാണ് വിമാനത്താവളങ്ങളില്‍ നിന്നും പുറത്തേക്ക് വിടുന്നത്.കാർഡ്ബോർഡ് ബോക്സ്,വലിയ സ്യൂട്ട്കേസ്, ഷിപ്പിംഗ് കണ്ടെയ്നർ, ബ്രീഫ്കേസ് എന്നിവയെല്ലാം ഡിപ്ലോമാറ്റിക് ബാഗേജായി പരിഗണിക്കും.
ഇതിനു പുറമേ സാധനങ്ങൾ, ഉപഹാരങ്ങൾ, ചികിത്സാ ഉപകരണങ്ങൾ, അവശ്യ മരുന്നുകൾ തുടങ്ങിയവയും ഡിപ്ലോമാറ്റിക് ബാഗുകളായി അയക്കാറുണ്ട്.രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ ആയത് കൊണ്ട് ഡിപ്ലോമാറ്റിക് ബാഗേജിന്‍റെ കാര്യത്തില്‍ കസ്റ്റംസ് വലിയ കര്‍ശന പരിശോധനകള്‍ നടത്താറില്ല..ഡിപ്ലോമാറ്റിക് ബാഗേജ് ഒരു രാജ്യം മറ്റൊരു രാജ്യത്തേക്ക് അയക്കുന്നതിന് ശക്തമായ മാർഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗുകൾക്ക് 1961ലെ വിയന്നാ കൺവെൻഷൻ ഒാൺ ഡിപ്ലോമാറ്റിക് റിലേഷൻസ് അനുസരിച്ച് മാർഗരേഖകളുണ്ട്. 1963–ൽ വിയന്ന കൺവെൻഷൻ ഒാൺ കൗൺസുലർ റിലേഷൻസ് ആൻഡ് ഒാപ്ഷനൽ പ്രോട്ടോക്കോൾ അനുസരിച്ച് ഇതു പുതുക്കി. 1969, 1975 എന്നീ വർഷങ്ങളിലും പുതിയ നിബന്ധനകൾ കൂട്ടിച്ചേർത്തു.
ആ നിയമങ്ങള്‍ തന്നെയാണ് ഇപ്പോഴും തുടര്‍ന്ന് പോകുന്നത്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള നിയമങ്ങള്‍ ഉള്ളതിനാലാണ് സാധാരണ ഡിപ്ലോമാറ്റിക് ബാഗേജുകള്‍ പരിശോധനയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത്.ഡിപ്ലോമാറ്റിക് ബാഗ് അയക്കുമ്പോൾ ആരാണോ ബാഗ് അയക്കുന്നത് ആ ഒാഫിസറുടെ പൂർണ വിവരങ്ങളും, ആർക്കാണോ അയക്കപ്പെടുന്നത് ആ ഒാഫിസറുടെ എല്ലാ വിവരങ്ങളും ഒപ്പം അയക്കണം.
ഡിപ്ലോമാറ്റിക് ബാഗേജ് അയക്കുമ്പോള്‍ ചില ഉദ്യോഗസ്ഥരും കൂടെപ്പോകാറുണ്ട്. അങ്ങനെയെങ്കിൽ ഏത് ഉദ്യോഗസ്ഥരാണ് കൂടെ പോകുന്നത് എന്നതിന്‍റെ വിവരവും ചേര്‍ക്കണം.കപ്പലിലാണെങ്കിൽ ക്യാപ്റ്റനും, വിമാനത്തിലാണെങ്കിൽ പൈലറ്റിനും ഇതിന്റെ ഒരോ പകർപ്പ് നൽകണം. ഒരു രാജ്യത്ത് ഇറക്കിയ ശേഷമാണ് കൊണ്ട് പോകുന്നത് എങ്കില്‍ ആ രാജ്യത്തെ ഉദ്യോഗസ്ഥര്‍ കത്തില്‍ ഒപ്പ് വെക്കണം. ഇതിന്‍റെ പകര്‍പ്പും, പൈലറ്റിന് കൈമാറണം എന്നതാണ് നിയമം. വലിയ ബാഗേജുകൾ അയക്കുമ്പോൾ ഉറപ്പായും ഒരു ഉദ്യോഗസ്ഥൻ കൂടെ സഞ്ചരിക്കാറുമുണ്ട്.ഡിപ്ലോമാറ്റിക് ബാഗുകൾ അനുമതി കൂടാതെ തുറക്കരുത് എന്നതാണ് ചട്ടം.സംശയകരമായ സാഹചര്യത്തിൽ തുറക്കുകയാണെങ്കിൽ
ത്തന്നെ അതു കിട്ടുന്ന രാജ്യത്തിന്റെ ഒാഫിസറുടെ സാന്നിധ്യത്തിലാവണം തുറക്കേണ്ടത്. ഡിപ്ലോമാറ്റിക് ബാഗ് അതു ലഭിക്കുന്ന രാജ്യത്തിന് വേണ്ട എന്നു വേണ മെങ്കിൽ തീരുമാനിക്കാം.കൂടെ വരുന്ന ഉദ്യോഗസ്ഥനെപ്പോലും മടക്കി അയക്കാം. നയതന്ത്ര പ്രതിനിധികൾക്ക് ഉള്ളതു പോലെ ഡിപ്ലോമാറ്റിക് ബാഗിനും ഇമ്യൂണിറ്റി ഉണ്ട്. ക്രിമിനൽ നടപടി ക്രമങ്ങളിൽ നിന്ന് മുക്തമാണത്. എല്ലാ രാജ്യവും ബാഗേജുകളുടെ കൂടെ ആയക്കുന്ന ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്വം ആയിരിക്കും കൃത്യ സ്ഥലത്ത് അത് എത്തിക്കുകയെന്നത്. ഡിപ്ലോമാറ്റിക് ബാഗുകൾ പെട്ടന്ന് കണ്ടാല്‍ മനസ്സിലാകുകയും ചെയ്യും.
💢 വാൽ കഷ്ണം💢
ഡിപ്ലോമാറ്റിക് ബാഗുകളുടെ ചരിത്രത്തിൽ ഇന്നും അവിസ്മരണീയമായി നിൽക്കുന്ന ഒരു സംഭവം ഇംഗ്ലണ്ടിൽ നടന്നിട്ടുണ്ട്. ഡിപ്ലോമാറ്റിക് ബാഗിൽ മന്ത്രിയെ വരെ കടത്താമെന്നു തെളിയിച്ച സംഭവം.ഉമാറു ഡിക്കോ നൈജീരിയയിൽ ഗതാഗത മന്ത്രിയായിരുന്നു. 1983–ൽ നൈജീരിയയിൽ പട്ടാള വിപ്ലവം നടക്കുകയും ഷെഗു സഗാരി സർക്കാരിനെ അട്ടിമറിക്കുകയും ചെയ്തപ്പോൾ 100 കോടിയോളം ഡോളറിന്റെ അഴിമതിക്കേസിൽ ഉൾപ്പെട്ട ഉമാറു ഡിക്കോ ഇംഗ്ലണ്ടിൽ രാഷ്ട്രീയ അഭയം തേടി. തിരിച്ചു കൊണ്ടുവരാൻ പട്ടാള ഭരണകൂടം ഇസ്രയേലിന്റെ സഹായവും തേടി.1984–ൽ ഒരു ദിവസം ഷോപ്പിങ് മാളിൽ നിന്ന് ഇറങ്ങുമ്പോൾ 2 പേർ ഉമാറു ഡിക്കോയെ കീഴ്പ്പെടുത്തി വാനിൽ കയറ്റി, മയക്കുമരുന്ന് കുത്തിവച്ച് ബോധരഹിതനാക്കി. ഇസ്രയേലിലെ അനസ്തീസിയ ഡോക്ടറും ഉണ്ടായിരുന്നു. ഉമാറുവിനെയും, ഡോക്ടറെയും 2 പെട്ടികളിലാക്കി സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിലെത്തി. നൈജീരിയയിലേക്കുള്ള 707 വിമാനത്തിൽ ഡിപ്ലോമാറ്റിക് ബാഗേജ് ആയി ഈ പെട്ടികൾ ബുക്കു ചെയ്തു.ചാൾസ് ഡേവിഡ് മാരോ എന്ന ബ്രിട്ടിഷ് കസ്റ്റംസ് ഓഫിസർക്ക് സ്കോട്‌ലൻഡ്‌യാഡ് പൊലീസിന്റെ സന്ദേശം എത്തിയത് അപ്പോഴായിരുന്നു– ഒരു നൈജീരിയൻ നേതാവിനെ തട്ടിക്കൊണ്ടു പോയിട്ടുണ്ട്. ചാൾസ് ആ പെട്ടികൾ പരിശോധിക്കാൻ ഉത്തരവിട്ടു. അടുത്ത നിമിഷം, കൂടെ നിന്ന നൈജീരിയൻ എംബസി ഉദ്യോഗസ്ഥൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.ഡിപ്ലോമാറ്റിക് പെട്ടിയിൽ നിന്ന് ബോധരഹിതനായ ഉമാറു ഡിക്കോവിനെ പുറത്തെടുത്തു. മറ്റേ പെട്ടിയിൽ അനസ്തീസിയ വിദഗ്ധൻ ഓക്സിജൻ സിലിണ്ടറും ട്യൂബും ഒക്കെയായി കുഴപ്പം കൂടാതെ ഉണ്ടായിരുന്നു. 6 പേരെ അറസ്റ്റു ചെയ്തെങ്കിലും ഇംഗ്ലണ്ടും, നൈജീരിയയും തമ്മിലുള്ള നയതന്ത്രബന്ധം വിഛേദിച്ചു. 2 വർഷത്തിനുശേഷമാണ് ഉമാറുവിനെ കൈമാറിയത്. 2014–ൽ 77–ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.
⭐മീംസിലൂടെയും, വാട്സ്‌ആപ്പ് സ്റ്റിക്കേഴ്സിലൂടെയും ഇന്ത്യക്കാർക്ക് സുപരിചിതനായ Osita Iheme Aka Pawpaw എന്ന വ്യക്തി ആരാണ്?⭐
👉Osita Iheme Aka Pawpaw എന്ന
പേര് കേട്ടാൽ ആളെ പെട്ടെന്ന് തിരിച്ചറിയാൻ വഴിയില്ല. പക്ഷേ അദ്ദേഹത്തിന്റെ ഫോട്ടോ കണ്ടാൽ ഏത് പാതിരാത്രിക്ക് ആണെങ്കിലും ഒറ്റനോട്ടത്തിൽ ആളെ തിരിച്ചറിയും മിക്കവരും. മീംസിലൂടെയും, മറ്റും ഇന്ത്യൻസിനു സുപരിചിതനാണ് Osita Iheme. ഇദ്ദേഹമൊരു നൈജീരിയൻ ആക്റ്ററാണ്. അവിടുത്തെ ഈ ജെനറേഷനിലെ തന്നെ മികച്ച ആക്റ്റേഴ്സിൽ ഒരാൾ.Chinedu Ikedieze- നോടൊപ്പം ‘അകി ന ഉക്വ'(2002) എന്ന ഫിലിമിൽ അഭിനയിച്ചിരുന്നു. ഇന്ന് നമ്മൾ കാണുന്ന മീംസിന്റെ ഉറവിടം ‘അകിന ഉക്വ’ ആണ്. അതിൽ Osita Iheme ചെയ്ത Pawpaw എന്ന കഥാപാത്രം വലിയ തോതിൽ ശ്രദ്ധ പിടിച്ചുപറ്റുകയും ഒട്ടനവധി ആരാധകരുണ്ടാകുകയും ചെയ്തു. 2007ൽ ഐഹെമേയ്ക്ക് ആഫ്രിക്കൻ മൂവി അക്കാദമി അവാർഡ്സിൽ ലൈഫ് ടൈം അച്ചീവ്മന്റ് അവാർഡും ലഭിക്കുകയുണ്ടായി. നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള Osita Iheme നോളിവുഡിലെ ഏറ്റവും പോപ്പുലർ ആയ ആക്റ്റേഴ്സിലൊരാളാണ്.
ഇദ്ദേഹത്തിന്റെ അഭിനയം കണ്ടുകൊണ്ടിരിക്കാൻ നല്ല രസമാണ്. വല്ലാത്ത അനായാസതയാണ്. അഭിനയം, ഡാൻസ്, ഔട്ട്ലുക്ക്, സൗണ്ട്, പെർഫോമൻസ്, ആറ്റിറ്റ്യൂഡ് ഒക്കെ കണ്ട് പല നടന്മാരുടെയും ഫാൻ ആവാം. മീംസും, വാട്സ്‌ആപ്പ് സ്റ്റിക്കേഴ്സും കണ്ട് ഒരു നടന്റെ ഫാൻ ആവുന്നത് ആദ്യമായിട്ടായിരിക്കും.ഒരു ഫാക്റ്റ് കൂടി, പുള്ളിക്ക് ഇപ്പൊ 38 വയസ്സുണ്ട്. നമ്മൾ സ്ഥിരം കാണുന്ന മീംസിലും മറ്റുമുള്ള Pawpaw എന്ന കഥാപാത്രം ചെയ്തപ്പൊ 21 വയസ്സായിരുന്നു.
⭐ ട്രിപ്പിള്‍ ലോക്ക് ഡൗണിന് ആ പേര് വന്നതെങ്ങനെ?⭐
👉കൊവിഡ് 19 കേസുകള്‍ കൂടുന്ന സ്ഥലത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് ആ പ്രദേശത്ത് നിന്ന് പുറത്തുപോകാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ആണ് ലോക്ക് ഡൗണ്‍. എന്നാല്‍ തീവ്ര രോഗബാധിത പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ എന്ന് പറയുന്നത്. റെഡ് സോണില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളെക്കാള്‍ കൂടുതല്‍ ആയിരിക്കും രോഗബാധിത പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. കൊവിഡ് രോഗ വ്യാപനത്തിനെതിരേയുള്ള മുന്‍കരുതലെന്നോണമാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നഗരങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. അതായത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ എന്നത് രോഗങ്ങളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തന്ത്രമാണെന്ന് വേണമെങ്കിൽ പറയാം.മൂന്ന് ഘട്ടങ്ങൾ ആയാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നത്.
✨1. തീവ്ര രോഗബാധിത മേഖലയില്‍ ആരും പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പുവരുകയെന്നതാണ് ആദ്യത്തെ ഘട്ടം
✨2. രോഗബാധിതരുടെ സമ്പര്‍ക്കം കൂടുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ആ സ്ഥലങ്ങളില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തും
✨3. രോഗം ബാധിച്ചവര്‍ വീടുകളില്‍ തന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
കമ്മ്യൂണിറ്റി വ്യാപനം തടയാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്.
ഇങ്ങനെ മൂന്ന് രീതിയിലുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത് കൊണ്ടാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ എന്ന് വിളിക്കുന്നത്.ട്രിപ്പിള്‍ ലോക്ക്ഡൗണ്‍, ലോക്ക് ഡൗൺ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് നോക്കാം.
കൊറോണ വൈറസിന്‍റെ വ്യാപനം തടയാന്‍ വേണ്ടി ജനങ്ങള്‍ ഒരു പ്രദേശത്ത് നിന്ന് പുറത്ത് പോവാതിരിക്കാന്‍ ഏര്‍പ്പെടുത്തുന്ന അടിയന്തിര പെരുമാറ്റച്ചട്ടത്തെയാണ് ലോക്ക് ഡൗൺ എന്ന് പറയുന്നത്. ആവശ്യസര്‍വ്വീസുകള്‍ ലോക്ക്ഡൗണില്‍ പ്രവര്‍ത്തിക്കും.
പലചരക്ക് ,പച്ചക്കറി കടകള്‍, ബാങ്കുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഓഫീസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകള്‍ എന്നിവയെല്ലാം ലോക്ക്ഡൗണ്‍ കാലത്ത് തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ആ വഴിയില്‍ ശക്തമായ പരിശോധകള്‍ ഏര്‍പ്പെടുത്തും. പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആയിരിക്കും പരിശോധനകള്‍ നടത്തുന്നത്. പല വഴിയിലൂടെ ഒരു പ്രദേശത്ത് എത്താന്‍ സാധിക്കുന്ന വഴികള്‍ എല്ലാം അടച്ചിടും.ചുരുക്കി പറഞ്ഞാല്‍ കടുത്ത നിയന്ത്രണം.
ട്രിപ്പിൾ ലോക്ക് ഡൗണിൽ നിന്ന് ചില സേവനങ്ങൾ ഒഴിവാക്കും.
✨വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല.
✨ട്രെയിൻ സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ സാധിക്കില്ല.
✨വിമാനത്താവളത്തിലേക്കും, റെയിൽവേ സ്റ്റേഷനിലേക്കും ടാക്സികൾ ക്രമീകരിക്കാന്‍ അനുവദിക്കും.
✨എടിഎമ്മും, അവശ്യ ബാങ്കിംഗ് പ്രവർത്തനങ്ങളും സാധിക്കും.
✨ഡാറ്റ സെന്റർ ഓപ്പറേറ്റർമാർ പ്രവര്‍ത്തിക്കും.
✨മൊബൈൽ സേവന കടകള്‍ തുറക്കും.
✨ആശുപത്രികളും, മെഡിക്കൽ ഷോപ്പുകളും പ്രവര്‍ത്തിക്കും.
✨ചരക്ക് വാഹനങ്ങള്‍ക്ക് അനുമതി നല്‍കും.
ട്രിപ്പിൾ ലോക്ക്ഡൗൺ പോലീസ് നടപ്പിലാക്കുന്നതെങ്ങനെ എന്ന് നോക്കാം.
കൊറോണ വൈറസ് വ്യാപനം തടയാൻ സാധിക്കുന്ന തരത്തിലുള്ള തന്ത്രങ്ങള്‍ തന്നെയായിരിക്കും നടപ്പിലാക്കുന്നത്.
✨അടിയന്തിര സാഹചര്യങ്ങളില്ലെങ്കിൽ വീടുകളിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കില്ല.
✨ റോഡുകളില്‍ യാത്ര പരിമിതപ്പെടുത്തും.
✨നിയമം ലംഘിക്കുന്നവരെ നീരീക്ഷിക്കാന്‍ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കും.
✨ ഭക്ഷണവും, മരുന്നും സൗജന്യമായി വിതരണം ചെയ്യും
⭐മനുഷ്യന് ആഹാരമാക്കാന്‍ കഴിയുന്ന വസ്തു ഉത്പാദിപ്പിക്കുന്ന ഏക ഷഡ്പദം ഏത്?⭐

👉കടന്നലുകളുടെയും, ഉറുമ്പുകളുടെയും കൂട്ടത്തില്‍ ഉള്‍പ്പെടുന്ന തേനീച്ച നമ്മുടെ അന്നദാതാവാണ്. നമ്മുടെ ഭക്ഷ്യവിളകളില്‍ 80 ശതമാനത്തോളം തേനീച്ചയുടെ പരാഗണത്തില്‍ നിന്നുണ്ടാകുന്നതാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ മൂന്നിലൊന്ന് ആഹാരവും ലഭ്യമാക്കുന്നത് തേനീച്ചയാണ്. മനുഷ്യന് ആഹാരമാക്കാന്‍ കഴിയുന്ന എന്തെങ്കിലും ഉത്പാദിപ്പിക്കുന്ന ഏക ഷഡ്പദം കൂടിയാണ് തേനീച്ചകള്‍. തേന്‍ തരുന്ന വെറും ജീവി എന്നതിലപ്പുറം പ്രകൃതിയിലെ ഭഷ്യശൃംഖലയുടെ വലിയൊരു കണ്ണിയാണ് സാമൂഹിക ജീവികളായ ഇവ. ഏതാണ്ട് രണ്ടര ലക്ഷത്തോളം ഇനം പൂക്കളില്‍ തേനീച്ചയുടെ പരാഗണം നടക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മാമ്പഴം, പീച്ച്, തേയില, മത്തന്‍, ചെറി, തണ്ണിമത്തന്‍, വെളുത്തുള്ളി, ബ്രോക്കോളി, സപ്പോട്ട, സൂര്യകാന്തി, കാരറ്റ്, കശുവണ്ടി, ആപ്പിൾ, കോട്ടണ്‍ തുടങ്ങിയവ തേനീച്ചയുടെ പരാഗണത്തില്‍ നിന്നുണ്ടാകുന്നതാണ്. കീടനാശിനികളുടെ അമിത ഉപയോഗം തേനീച്ചകളുടെ നാശത്തിന് കാരണമായിട്ടുണ്ട്. നമ്മുടെ ഭക്ഷ്യസമ്പത്തിന്റെ അപകടകരമായ നാശത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
🚫 ഇതിലെ ഉള്ളടക്കങ്ങൾ വിവിധ പുസ്തകങ്ങളിൽ നിന്നും ,ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും
,ഓൺലൈൻ സൈറ്റുകളിൽ നിന്നും കേവലം വിജ്ഞാനത്തിന് വേണ്ടി മാത്രം തിരഞ്ഞ് എടുക്കുന്നത് ആണ്🚫
💢ശുഭം💢
- Author Unknown

Leave a comment